ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

കഴിഞ്ഞവര്‍ഷം ഏറ്റവും കുറവ് വില്‍പ്പന കുറിച്ച കാറുകളുടെ പട്ടിക പുറത്ത്. കാലപ്പഴക്കമുള്ള ഫിയറ്റ് ലീനിയ സെഡാനാണ് 'ആരും തിരിഞ്ഞു നോക്കാത്ത' കാറുകളുടെ പട്ടികയില്‍ മുന്നില്‍. വില, വില്‍പ്പനാനന്തര സേവനങ്ങള്‍, ഇന്ധനക്ഷമത, ബ്രാന്‍ഡ് പ്രതിച്ഛായ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ജയവും പരാജയവും. ഈ അവസരത്തില്‍ രാജ്യത്ത് ഏറ്റവും വില്‍പ്പന കുറവുള്ള പത്തു കാറുകള്‍ പരിശോധിക്കാം.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

10. ഹ്യുണ്ടായി എലാന്‍ട്ര

ഇന്ത്യയില്‍ വേര്‍ണ സെഡാനാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ തുറുപ്പുച്ചീട്ട്. എലാന്‍ട്രയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞെത്തുന്ന വേര്‍ണ വിപണിയില്‍ ഹിറ്റായി തുടരവെ, വില്‍പ്പനയില്‍ വേര്‍ണയുടെ ഏഴയലത്തുവരാന്‍ എലാന്‍ട്രയ്ക്ക് കഴിയുന്നില്ല.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

ആകെ 1,415 എലാന്‍ട്ര യൂണിറ്റുകള്‍ മാത്രമാണ് പോയവര്‍ഷം വിറ്റുപോയത്. 2017 -നെ അപേക്ഷിച്ച് 37 ശതമാനം ഇടിവ് വില്‍പ്പനയില്‍ മോഡല്‍ രേഖപ്പെടുത്തി. 150 bhp കരുത്തും 191 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സെഡാന്റ ഹൃദയം.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

1.6 ലിറ്റര്‍ ഡീസല്‍ പതിപ്പുമുണ്ട് നിരയില്‍. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ കാറില്‍ തിരഞ്ഞെടുക്കാം. 13.68 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെ നീളും എലാന്‍ട്രയുടെ വിലസൂചിക. രാജ്യാന്തര വിപണിയിലുള്ള പുതുതലമുറ എലാന്‍ട്ര ഇങ്ങോട്ടു വന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി മാറുമെന്ന പ്രതീക്ഷ ഹ്യുണ്ടായിക്കുണ്ട്.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

09. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പേരും പെരുമയും കോമ്പാക്ട് എസ്‌യുവി മത്സരത്തില്‍ ടിഗ്വാനെ തുണച്ചില്ല. വിലയാണ് ഇന്ത്യയില്‍ ടിഗ്വാന് വിനയാവുന്നത്. കഴിഞ്ഞവര്‍ഷം 1,228 യൂണിറ്റുകളുടെ വില്‍പ്പന ഫോക്‌സ്‌വാഗണ്‍ എസ്‌യുവി കുറിച്ചു.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

27.68 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തുന്ന ടിഗ്വാനെക്കാള്‍ മികവുറ്റ, വില കുറഞ്ഞ ആധുനിക എസ്‌യുവികള്‍ ഇന്നു വിപണിയിലുണ്ട്. നിലവില്‍ ഒരു എഞ്ചിന്‍ പതിപ്പ് മാത്രമെ ടിഗ്വാനിലുള്ളൂ. എസ്‌യുവിയിലെ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 148 bhp കരുത്തും 340 Nm torque ഉം കുറിക്കാനാവും.

Most Read: തിളക്കം മാഞ്ഞോ? വിഷമിക്കേണ്ട, പഴയ കാര്‍ പുത്തനാക്കാന്‍ വഴിയുണ്ട്

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

08. നിസാന്‍ ടെറാനോ

2013 മുതല്‍ വിപണിയിലുള്ള എസ്‌യുവിയാണ് നിസാന്‍ ടെറാനോ. ഒരേ അച്ചില്‍ നിന്നും പുറത്തുവരുന്ന ഡസ്റ്റര്‍ ഇന്ത്യയില്‍ കാര്യമായ പ്രചാരം നേടിയപ്പോഴും ടെറാനോയ്ക്ക് കുതിച്ചു കയറാനായില്ല. ഹ്യുണ്ടായി ക്രെറ്റയുടെ പ്രചാരം ടെറാനോയുടെ സകല പ്രതീക്ഷകളും തെറ്റിച്ചെന്ന് പറയുന്നതാവും ശരി.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

2018 -ല്‍ 1,162 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടെറാനോ ഒതുങ്ങിക്കൂടി. വില്‍പ്പനയിടിവ് 62 ശതമാനം. ഇപ്പോള്‍ ടെറാനോയ്ക്ക് പകരക്കാരനായാണ് കിക്ക്‌സ് നിസാന്റെ ഇന്ത്യന്‍ നിരയിലേക്ക് കടന്നുവന്നിട്ടുള്ളത്. ഉടന്‍ തന്നെ ടെറാനോ മോഡലുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവും.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

07. റെനോ ലോഡ്ജി

റെനോ പുറത്തിറക്കിയ ലോഡ്ജിക്ക് കുഴപ്പമുണ്ടെന്ന് ആരും പറയില്ല. പക്ഷെ എംപിവി പിറന്നുവീണത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും മാരുതി എര്‍ട്ടിഗയ്ക്കും ഇടയിലായി പോയെന്നുമാത്രം. കാലങ്ങളായി ടൊയോട്ടയും മാരുതിയുടെ കൈയ്യടക്കിയ വിപണിയില്‍ റെനോ ഒരു സുപ്രഭാതത്തില്‍ കടന്നുവന്നത് അതിമോഹമെന്നായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

വില്‍പ്പന കണക്കുകളാകട്ടെ ഇക്കാര്യം ശരിവെയ്ക്കുകയാണ്. പോയവര്‍ഷം 1,126 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലോഡ്ജിയുടെ ആകെ സമ്പാദ്യം. വില്‍പ്പനയിടിവ് 65 ശതമാനം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിറംമങ്ങിയതും ലോഡ്ജിക്ക് ഇന്ത്യയില്‍ വിനയായി.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

06. ഫിയറ്റ് പുന്തോ ഇവോ

വിപണിയില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോകുന്ന കാറുകളില്‍ പ്രഥമനാണ് ഫിയറ്റ് പുന്തോ ഇവോ. വില്‍പ്പനാനന്തര സേവനങ്ങളിലും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും ഫിയറ്റ് കാട്ടുന്ന നിസംഗത പുന്തോ ഇവോയുടെയും പെര്‍ഫോര്‍മന്‍സ് പതിപ്പായ അബാര്‍ത്ത് പുന്തോയുടെയും പ്രചാരം കാര്യമായി കുറയ്ക്കുന്നു.

Most Read: ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

കഴിഞ്ഞവര്‍ഷം 619 പുന്തോ യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. വില്‍പ്പനയിടിവ് 71 ശതമാനം. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഹാച്ച്ബാക്കിലുണ്ട്. 4.88 ലക്ഷം മുതല്‍ 7.54 ലക്ഷം രൂപ വരെ നീളും പുന്തോയുടെ ഷോറൂം വില.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

05. ഫോക്‌സ്‌വാഗണ്‍ പസാറ്റ്

സ്‌കോഡ ഒക്ടാവിയയുടെയും ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെയും നിഴലില്‍ ഒതുങ്ങിനില്‍ക്കാനാണ് ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ വിധി. സെഡാനിലെ 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ 174 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഫീച്ചറുകളിലും സംവിധാനങ്ങളിലും ധാരാളിത്തമുണ്ടെങ്കിലും 29.99 ലക്ഷം രൂപയെന്ന പ്രൈസ് ടാഗ് ഉപഭോക്താക്കളെ മോഡലില്‍ നിന്നുമകറ്റുന്നു. കഴിഞ്ഞവര്‍ഷം 618 യൂണിറ്റുകളുടെ വില്‍പ്പനയാണ് പസാറ്റിന് നേടാനായത്.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

04. ടാറ്റ നാനോ

നാനോയെ നിര്‍ത്താന്‍ സമയമായെന്ന് ടാറ്റ പറഞ്ഞുകഴിഞ്ഞു. 2020 ഏപ്രിലോടെ നാനോ ഔദ്യോഗികമായി വിടവാങ്ങും. ഒരുലക്ഷം രൂപയ്ക്ക് കാറെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ നാനോയ്ക്ക് വിപണിയില്‍ പ്രചാരം നിലനിര്‍ത്താനായില്ല. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നുപോലും രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

നിലവില്‍ നാനോ പദ്ധതി കമ്പനിക്ക് നഷ്ടമായി മാറുകയാണ്. കാര്‍ വാങ്ങാന്‍ ആളുകള്‍ നന്നെ കുറവ്. 518 യൂണിറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റുപോയത്. വില്‍പ്പനയിടിവ് 80 ശതമാനം. നിലവില്‍ 624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നാനോയുടെ ഹൃദയം. എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

03. ടൊയോട്ട കാമ്രി (2017)

പുതിയ കാമ്രി വരുന്നുണ്ടെന്നറിഞ്ഞത് മുതല്‍ മുന്‍തലമുറ കാമ്രിയെ വാങ്ങാന്‍ ആളില്ലാതായി. 334 യൂണിറ്റുകളുടെ വില്‍പ്പന 2018 -ല്‍ കാമ്രി കുറിച്ചു. വില്‍പ്പനയിടിവ് 59 ശതമാനം. 36.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ ടൊയോട്ട കാമ്രി അടുത്തിടെയാണ് വില്‍പ്പനയ്ക്കു വന്നത്. പുതിയ കാമ്രി ശ്രേണിയില്‍ കൂടുതല്‍ വില്‍പ്പന കുറിക്കുമെന്ന പ്രതീക്ഷ ടൊയോട്ടയ്ക്കുണ്ട്.

Most Read: ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

02. മിത്സുബിഷി പജേറോ സ്‌പോര്‍ട്

എസ്‌യുവി ചിത്രത്തില്‍ നിന്ന് മിത്സുബിഷി പജേറോ സ്‌പോര്‍ട് പുറത്തേക്ക് പോവുകയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ വമ്പന്മാര്‍ക്ക് മുന്നില്‍ പജേറോ നിസഹായനായി മാറുന്നു. കഴിഞ്ഞവര്‍ഷം 216 പജേറോ സ്‌പോര്‍ട് എസ്‌യുവികളെ മാത്രമാണ് മിത്സുബിഷിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. വില്‍പ്പനയിടവ് 39 ശതമാനം.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

01. ഫിയറ്റ് ലീനിയ

ലീനിയ. ഫിയറ്റിന്റെ അശ്രദ്ധ കൊണ്ടുമാത്രം വിപണിയില്‍ നിറംമങ്ങിയ മറ്റൊരു കാര്‍. ഇനിയൊരു തിരിച്ചുവരവ് ലീനിയ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാര്‍ അടിമുടി മാറണം. മോഡലിന്റെ കാലപ്പഴക്കമാണ് മുഖ്യപ്രശ്‌നം. കഴിഞ്ഞവര്‍ഷം 114 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ഫിയറ്റ് ലീനിയ കുറിച്ചുള്ളൂ. വില്‍പ്പനയിടിവാകട്ടെ 77 ശതമാനവും.

ആരും തിരിഞ്ഞുനോക്കുന്നില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

Model Units Sold In 2018 Decline In Growth
Hyundai Elantra 1415 -37%
Volkswagen Tiguan 1228 75%
Nissan Terrano 1162 -62%
Renault Lodgy 1126 -65%
Fiat Punto Evo 619 -71%
Volkswagen Passat 618 203%
Tata Nano 518 -80%
Toyota Camry 334 -59%
Mitsubishi Pajero Sport 216 -39%
Fiat Linea 114 -77%

Most Read Articles

Malayalam
English summary
List Of Worst-Selling Cars In India. Read in Malayalam.
Story first published: Wednesday, January 30, 2019, 13:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X