വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ഹോണ്ടയുടെ വജ്രായുധമായ ജാസ് ചെറിയൊരു മുഖംമിനുക്കലിനൊപ്പം വിപണിയിലേക്ക് എത്തുകയാണ്. അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ വേരിയൻറ് തിരിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാകും ബിഎസ്-VI ഹോണ്ട ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ ഇടംപിടിക്കുക. നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് നിരവധി പുതിയ സവിശേഷതകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

2020 ഓഗസ്റ്റ് 26 ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹാച്ച്ബാക്കിന്റെ ബേസ് മോഡലായ V വകഭേദത്തിൽ എൽഇഡി ഡിആർഎല്ലുകൾ, ക്രോം അപ്പർ, ലോവർ ആക്‌സന്റുകളുള്ള ഉയർന്ന ഗ്ലോസ്സ് ബ്ലാക്ക് ഗ്രിൽ, ക്രൂയിസ് കൺട്രോൾ, ജാക്ക് നൈഫ് റെക്ട്രാക്‌ടബിൾ കീ, ഫ്ലഷ് ഫിറ്റ് റിയർ പാർക്കിംഗ് സെൻസറുകൾ, സ്റ്റിയറിംഗ് വീലിലെ ക്രോം റിംഗ് കൺട്രോളുകൾ എന്നിവയെല്ലാം ലഭ്യമാകും.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതേസമയം മിഡിൽ വേരിയന്റായ VX പതിപ്പിൽ എൽഇഡി ഡിആർഎല്ലുകൾ, സോഫ്റ്റ് ടച്ച് പാഡ് ഡാഷ്‌ബോർഡ്, ഒരു പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, കീലെസ് റിമോട്ട് ഉള്ള ഹോണ്ട സ്മാർട്ട് കീ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഫ്ലഷ് ഫിറ്റ് റിയർ പാർക്കിംഗ് സെൻസറുകൾ, സ്റ്റിയറിംഗ് വീലിലെ ക്രോം റിംഗ് കൺട്രോളുകൾ എന്നിവയെല്ലാം ഹോണ്ട വാഗ്‌ദാനം ചെയ്യും.

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ZX വകഭേത്തിൽ വൺ-ടച്ച് ഓപ്പൺ / ക്ലോസ് ഫംഗ്ഷനും ഓട്ടോ റിവേഴ്‌സും ഉള്ള ഇലക്ട്രിക് സൺറൂഫ് എൽ‌ഇഡി ഡി‌ആർ‌എൽ സംയോജിപ്പിച്ച പൊസിഷൻ ലാമ്പുകളുള്ള നൂതന എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, വിപുലമായ എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവ ടോപ്പ് എൻഡ് വേരിയന്റിൽ ലഭ്യമാകും.

MOST READ: എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുത്തൻ ജാസിന് കരുത്തേകുക. ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹോണ്ട പരിഷ്ക്കരിക്കും. മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഗിയർബോക്‌സ് ഓപ്ഷനിൽ പ്രീമിയം ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ബി‌എസ്-VI മോഡലിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 10 ന് തന്നെ ഹോണ്ട ഡീലർഷിപ്പുകളിൽ ആരംഭിച്ചിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ നൽകി ഡീലർഷിപ്പുകളിലൂടെയോ അല്ലെങ്കിൽ 5,000 രൂപ നൽകി ഹോണ്ടയുടെ ഓൺലൈൻ പോർട്ടലൂടെയും പുത്തൻ ജാസ് ബുക്ക് ചെയ്യാം.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

വിലയുടെ കാര്യത്തിൽ വരാനിരിക്കുന്ന ബിഎസ്-VI ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റിന് ഒമ്പത് മുതൽ 10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വാഹനം ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകളാണ് ഹോണ്ട ജാസിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 BS6 Honda Jazz Variant Details Leaked. Read in Malayalam
Story first published: Monday, August 24, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X