അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

ഉത്സവ സീസണിൽ വിപണി പിടിക്കാനായി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്‌ട് സെഡാനായ അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി.

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

അമേസിന്റെ S വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിനെ ഹോണ്ട അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡീസൽ എഞ്ചിനുകൾ, മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകൾ ഇതിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

പെട്രോൾ മാനുവൽ വേരിയന്റിന് 7.00 ലക്ഷം രൂപയും പെട്രോൾ സിവിടി മോഡലിന് 7.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അമേസ് സ്പെഷ്യൽ എഡിഷൻ ഡീസൽ മാനുവൽ, സിവിടി ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 8.30 ലക്ഷം, 9.10 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.

MOST READ: ഈ മാസം അവസാനത്തോടെ അർബൻ ക്രൂയിസറിന്റെ ഡെലിവറി ആരംഭിക്കാൻ സജ്ജമായി ടൊയോട്ട

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

പുറംമോടിയിൽ 2020 ഹോണ്ട അമേസ് പുതിയ ബോഡി ഗ്രാഫിക്സ് ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. സ്പെഷ്ൽ എഡിഷൻ ലോഗോയും ബാഡ്‌ജിംഗും അതിന്റെ നിരയിലെ ഒരു പ്രത്യേകതയെയാണ് അടയാളപ്പെടുത്തുന്നത്.

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

കോംപാക്‌ട് സെഡാന്റെ ലിമിറ്റഡ് എഡിഷന് രു ഡിജിപാഡ് 2.0 - 17.7 സെമീ ടച്ച്‌സ്‌ക്രീൻ അഡ്വാൻസ്ഡ് ഡിസ്പ്ലേ ഓഡിയോ സിസ്റ്റവും പുതുതായി രൂപകൽപ്പന ചെയ്ത സീറ്റ് കവറുകളും എർഗണോമിക് പൊസിഷനിംഗ് സ്ലൈഡിംഗ് ആംറെസ്റ്റും ലഭിക്കും.

MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

ഇത്തരം ചെറിയ പരിഷ്ക്കരണങ്ങൾ ഒഴിച്ചു നിർത്തിയാൽ അമേസിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. സ്റ്റാൻഡേർഡ് മോഡലുകളിലെ അതേ 1,199 സിസി, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ഡീസൽ എഞ്ചിൻ തന്നെയാണ് വാഹനം ഉപയോഗിച്ചിരിക്കുന്നത്.

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

ഈ പുതിയ ഹോണ്ട അമേസ് സ്‌പെഷ്യൽ എഡിഷന്റെ പെട്രോൾ പതിപ്പ് 90 bhp കരുത്തും 110 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഡീസൽ മോഡൽ ബിഎസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ യൂണിറ്റാണ് ഉപയോഗിക്കുന്നത്.

MOST READ: എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

അതിൽ ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടറും NSC (NOx സ്റ്റോറേജ് കാറ്റലിസ്റ്റ്) ഉൾപ്പെടുന്നു. ഓയിൽ ബർണർ 100 bhp കരുത്തും 200 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ട അമേസ് പെട്രോൾ മാനുവൽ 18.6 കിലോമീറ്റർ മൈലേജും സിവിടി പതിപ്പ് 18.3 കിലോമീറ്റർ ഇന്ധനക്ഷമതയും, ഡീസൽ 23.8 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

പുതിയ അമേസ് സ്പെഷ്യൽ വേരിയന്റിന്റെ അവതരണത്തെ കൂടാതെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ഒക്ടോബർ മാസത്തിൽ നിരവധി കിഴിവുളും നൽകുന്നുണ്ട്.

MOST READ: സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7.00 ലക്ഷം രൂപ

‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്' സ്കീമിന് കീഴിലുള്ള ഓഫറുകളിൽ 30,000 രൂപ മുതൽ 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Amaze Special Edition Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X