2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

കോംപാക്‌ട് എംപിവി വിഭാഗത്തിലെ ഹോണ്ടയുടെ ആദ്യ സാന്നിധ്യമായിരുന്നു BR-V. പ്രധാനമായും ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച മോഡലിന് ആഭ്യന്തര വിപണിയിൽ കാര്യമായി തിളങ്ങാൻ സാധിച്ചില്ല.

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

ഉയർന്ന ഇരിപ്പിടവും ആകർഷകമായ രൂപകൽപ്പനയും ഏഴ് യാത്രക്കാർക്ക് ഇരിക്കാവുന്നതുമായ BR-V ഇന്ത്യൻ വാങ്ങലുകാരെ പ്രീതിപ്പെടുത്തുന്നതിൽ പരാജയമായിരുന്നെങ്കിലും മറ്റ് വിപണികളിൽ ജനപ്രീതി നേടിയെടുത്തു. ഇപ്പോൾ മലേഷ്യയിൽ എംപിവിയുടെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട.

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

രണ്ട് വേരിയന്റുകളിലായാണ് 2020 BR-V ലഭ്യമാകുന്നത്. ആദ്യത്തെ E പതിപ്പിന് 89,900 മലേഷ്യൻ റിംഗിറ്റാണ് വില. അതായത് ഏകദേശം 15.74 ലക്ഷം രൂപ. രണ്ടാമത്തെ ഉയർന്ന മോഡലിന് 96,900 റിംഗിറ്റ് (16.90 ലക്ഷം രൂപ) മുടക്കേണ്ടതായുണ്ട്.

MOST READ: ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

ഇത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനേക്കാൾ ഉയർന്ന വിലയാണ്. എന്നിരുന്നാലും, വില വർധനയെ ന്യായീകരിക്കുന്നതിനായി ഹോണ്ട നിരവധി പരിഷ്ക്കരണങ്ങൾ കാറിൽ അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

2020 BR-V ക്ക് പുതിയ ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. ചെറുതായി പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പർ, സ്‌കിഡ് പ്ലേറ്റ്, പുതിയ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, പിന്നിൽ വെർട്ടിക്കൽ റിഫ്ലക്ടറുകളുള്ള ഒരു പുതിയ ബമ്പർ എന്നിവയെല്ലാം എംപിവിയുടെ പുറംമോടിയിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

MOST READ: ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

ക്യാബിനകത്ത് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റെഡ് ആക്സന്റുകളുള്ള ലെതർ സീറ്റുകൾ, ഷിഫ്റ്റ് പാഡിൽസ്, റെഡ് സ്റ്റിച്ചിംഗ് ഉള്ള ഗിയർ നോബ്, കാർഗോ ലൈറ്റിംഗ്, ക്യാബിൻ ഫിൽട്ടർ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു.

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, രണ്ട്-മൂന്നാം വരികൾക്കായി 60:40 വൺ-ടച്ച് ടിൽറ്റ്, ടംബിൾ ഫംഗ്ഷൻ പോലുള്ള സവിശേഷതകളെല്ലാം ഹോണ്ട നിലനിർത്തിയിട്ടുമുണ്ട്.

MOST READ: കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

BR-V എംപിവിയുടെ എഞ്ചിനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.5 ലിറ്റർ നാല് സിലിണ്ടർ SOHC i-VTEC എഞ്ചിൻ ഏഴ് സീറ്റർ കാറിന് പരമാവധി 120 bhp കരുത്തും 145 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ സ്റ്റാൻഡേർഡായി ഒരു സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

പുതിയ പെയിന്റ് സ്കീമുകളായ മറൈൻ പർപ്പിൾ പേൾ, പാഷൻ റെഡ് പേൾ, വൈറ്റ് ഓർക്കിഡ് പേൾ എന്നിവയും നിലവിലുള്ള മോഡേൺ സ്റ്റീൽ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ കളർ ഓപ്ഷനിലും 2020 ഹോണ്ട BR-V തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda BR-V Facelift Launched. Read in Malayalam
Story first published: Tuesday, July 7, 2020, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X