2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

നീണ്ട കാത്തിരിപ്പിനു ശേഷം പുതുതലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 2020 പതിപ്പ് വലുതും സ്പോർട്ടിയറുമാണ്.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീൽബേസുമാണ് ഹോണ്ട അഞ്ചാംതലമുറ സിറ്റി സെഡാനിൽ ഒരുക്കിയിരിക്കുന്നത്. 2020 ജൂലൈ 15-ന് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തിന്റെ ബ്രോഷർ ഇന്റർനെറ്റിലൂടെ പുറത്തുവന്നു.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇത് വേരിയന്റ് തിരിച്ചുള്ള 2020 ഹോണ്ട സിറ്റിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. ശ്രദ്ധേയമാകുന്നത് സെഡാന്റെ ബേസ് മോഡൽ വരെ പൂർണമായി ലോഡു ചെയ്ത കാറാണ് എന്നതാണ്.

MOST READ: 2021 എലാൻട്ര N -ലൈൻ പതിപ്പിന്റെ റെൻഡർ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

ASEAN NCAP ക്രാഷ് ടെസ്റ്റിൽ 2020 ഹോണ്ട സിറ്റിക്ക് 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചുവെന്നും പരാമർശിക്കാം. ACE-അഡ്വാൻസ്ഡ് കോംപാറ്റിബിളിറ്റി എഞ്ചിനീയറിംഗ് ബോഡി ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത് അൾട്രാ-ഹൈ ടെൻ‌സൈൽ സ്ട്രെംഗ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചാണ്.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

2020 ഹോണ്ട സിറ്റി V വേരിയൻറ്

സവിശേഷതകളുടെയും ഉപകരണങ്ങളുടെയും കാര്യത്തിൽ ബേസ് മോഡൽ മികവ് പുലർത്തുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ത്രീ ബാരൽ ഡിസൈനിൽ എക്സ്റ്റീരിയേഴ്‌സ് സ്‌പോർട്ട് ഹാലോജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഹോണ്ട സോളിഡ് വിംഗ് ഫെയ്സ് ഫ്രണ്ട് ഗ്രിൽ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകൾ. അതോടൊപ്പം പുതിയ ഹോണ്ട സിറ്റി V മോഡലിന് പ്രീമിയം ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ കളറും ലഭിക്കുന്നു.

MOST READ: ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

പ്രീമിയം അപ്പീൽ വർധിപ്പിക്കുന്നതിനായി ക്യാബിനുചുറ്റും നിരവധി ക്രോം ആക്സന്റുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യത, 4 സ്പീക്കറുകൾ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. റിയർ എസി വെന്റുകൾ, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റുകളുള്ള സ്റ്റിയറിംഗ് വീൽ, പിൻവലിക്കാവുന്ന വിംഗ് മിററുകൾ എന്നിവയും സിറ്റിയുടെ ബേസ് മോഡലിൽ കാണാം.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ സാധാരണയായി ഉയർന്ന വകഭേദങ്ങളിൽ കാണപ്പെടുന്ന സവിശേഷതകളാണ്. എന്നാൽ ഹോണ്ട ഈ സവിശേഷതകൾ 2020 സിറ്റി അടിസ്ഥാന പതിപ്പിലും വാഗ്ദാനം ചെയ്യുന്നു.

MOST READ: താരമാകാൻ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി എത്തി

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

സുരക്ഷയെ സംബന്ധിച്ചിടത്തോളം 2020 ഹോണ്ട സിറ്റി V വേരിയന്റിന് നാല് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, റിയർ വ്യൂ ക്യാമറ എന്നിവ ലഭിക്കുമ്പോൾ എബി‌എസും ഇബിഡിയും സ്റ്റാൻഡേർഡായി ഇടംപിടിച്ചിട്ടുണ്ട്.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

2020 ഹോണ്ട സിറ്റി VX

ഫീച്ചറിന്റെ കാര്യത്തിൽ ഈ വകഭേദം വളരെ മികച്ചതാണ്. V മോഡലിൽ കാണുന്ന എല്ലാ ഉപകരണങ്ങളും ലഭ്യമാക്കിയിരിക്കുന്ന VX-ൽ 16 ഇഞ്ച് ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകളിലാകും നിരത്തിലെത്തുക. V മോഡലിൽ നിന്ന് വ്യത്യസ്തമാകാൻ ലൈറ്റ് സെൻസർ, റിയർ പാർക്കിംഗ് ലാമ്പുകൾ എന്നിവയുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും VX-ൽ ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

അകത്തളത്ത് ഓട്ടോ പിഞ്ച് ഫംഗ്ഷനോടുകൂടിയ വൺ ടച്ച് ഇലക്ട്രിക് സൺറൂഫ്, സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ എന്നിവയ്ക്കുള്ള ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ചാണ് VX പൂർത്തിയാക്കിയിരിക്കുന്നത്. 4 ട്വീറ്ററുകളുള്ള 8 സ്പീക്കർ സൗണ്ട് സിസ്റ്റമുള്ള 7 ഇഞ്ച് എച്ച്ഡി ഡിജിറ്റൽ കളർ ടിഎഫ്ടി എംഐഡി വഴിയാണ് ഇൻഫോടെയ്ൻമെന്റ്. മൊത്തം 6 SRS എയർബാഗുകൾ, ഓട്ടോ ഡിമ്മിംഗ് ഐ‌ആർ‌വി‌എമ്മുകൾ, സ്റ്റിയറിംഗ് സ്ക്രോൾ സെലക്ടർ, ഓട്ടോ ലോക്കിംഗ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

2020 ഹോണ്ട സിറ്റി ZX

2020, ഹോണ്ട സിറ്റി ZX വേരിയന്റിന് മുകളിൽ V, VX മോഡലുകളിൽ കാണുന്ന എല്ലാ സൗകര്യങ്ങളും ഉപകരണങ്ങളും ഇതിന് ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഗൈഡ് ടേൺ സിഗ്നലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഡോർ മിററുകൾ എന്നിവയുള്ള 9 എൽഇഡി അറേ ഹെഡ്‌ലാമ്പുകൾ ZX-ൽ ഉൾക്കൊള്ളുന്നു. ലെതറർ സീറ്റിംഗോടു കൂടിയ ഇന്റീരിയർ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

കൂടുതൽ പ്രീമിയം അപ്പീലിനായി ഡാഷ്ബോർഡിൽ വുഡ് ഫിനിഷ്ഡ് ആക്സന്റുകൾ കാണാം. മുന്നിലും പിന്നിലുമുള്ള എല്ലാ പവർ വിൻഡോകൾക്കും ഒരു ടച്ച് അപ്പ് ഡൗൺ ആന്റി പിഞ്ച് സവിശേഷത, സൺറൂഫിനുള്ള റിമോട്ട് പ്രവർത്തനം, സെൻട്രൽ കൺസോൾ പോക്കറ്റ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ടോപ്പ് എൻഡ് ZX വേരിയന്റിനെ വ്യത്യസ്തമാക്കുന്നു.

2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇതിന് ഫ്രണ്ട് മാപ്പ് ലൈറ്റും ഫുട്‌വെല്ലും ലഭിക്കും. V, VX വേരിയന്റുകളിൽ കാണുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ലെയ്ൻ വാച്ച് ക്യാമറയുമാണഅ ഹോണ്ട സിറ്റി ZX വേരിയന്റിലെ ശ്രദ്ധേയമായ സുരക്ഷാ സവിശേഷതകൾ.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City Features Detailed Brochure Leaked. Read in Malayalam.
Story first published: Friday, July 10, 2020, 10:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X