അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ഹോണ്ടയുടെ സാന്നിധ്യമായ ജാസിനെ മുഖംമിനുക്കി ബിഎസ്-VI കരുത്തിലേക്ക് പരിഷ്ക്കരിക്കുകയാണ് കമ്പനി. പുത്തൻ മോഡലൽ ഉടൻ തന്നെ വിപണിയിൽ ഇടംപിടിക്കും.

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

അതിന്റെ ഭാഗമായി ഫെയ്‌സ്‌ലിഫ്റ്റ് ജാസിനായുള്ള ഔദ്യോഗിക ബുക്കിഗും ഹോണ്ട ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. താൽപര്യമുള്ള ഉപഭേക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി പുത്തൻ മോഡൽ പ്രീ-ബുക്ക് ചെയ്യാം.

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

കൂടാതെ ഹോണ്ട ഫ്രം ഹോം എന്ന ബ്രാൻഡിന്റെ ഓൺലൈൻ സേവനം ഉപയോഗിച്ചുകൊണ്ടും ഫെയ്‌സ്‌ലിഫ്റ്റ് ബിഎസ്-VI ജാസ് ബുക്ക് ചെയ്യാൻ സാധിക്കും. ജാപ്പനീസ് ബ്രാൻഡിനായി ദീർഘനാളായി ആഭ്യന്തര വിപണിയിൽ സേവനം അനുഷ്ഠിക്കുന്ന മോഡൽ കൂടിയാണ് ജാസ്.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

എന്നാൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ പുതിയ ഉൽ‌പ്പന്നങ്ങളുടെ വരവ് കാരണം ജാസിന്റെ ജനപ്രീതി മങ്ങുകയും നിലവിലുള്ള മോഡൽ കാലഹരണപ്പെടുകയും ചെയ്തു. എങ്കിലും ചെറിയ മിനുക്കു പണികളോടെ വാഹനത്തെ വീണ്ടും സജീവമാക്കാമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

2020 ഹോണ്ട ജാസിന് ആവശ്യമായ ബിഎസ്-VI എഞ്ചിൻ പരിഷ്ക്കരണത്തോടെ ശ്രദ്ധേയമായ കുറച്ച് മാറ്റങ്ങളും അവതരിപ്പിക്കും എന്നതാണ് ആകർഷകമാകുന്നത്. എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയ്ക്കൊപ്പം ഇത്തവണ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ജാസിന്റെ മുൻവശത്ത് ഇടംപിടിക്കും.

MOST READ: 2-സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

കൂടാതെ മുൻ-പിൻ ബമ്പറുകൾ ഒന്ന് പുതുക്കി നിലവിലുള്ള മോഡലിന്റെ ആയുസ് വർധിപ്പിക്കാനും ഹോണ്ട തയാറായിട്ടുണ്ട്. ആധുനിക കാറുകളിൽ കണ്ടുവരുന്ന ക്രൂയിസ് കൺട്രോളും വൺ-ടച്ച് ഇലക്ട്രിക് സൺറൂഫും ഫെയ്‌സ്‌ലിഫ്റ്റ് ജാസിൽ ഇത്തവണ ലഭ്യമാകും.

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

ഈ വിഭാഗത്തിൽ ഡീസൽ യൂണിറ്റിന് കൂടുതൽ പേരുകേട്ട ഹോണ്ട ജാസ് പുതിയ ബിഎസ്-VI മലിനീകരണ കാലഘട്ടത്തിൽ ഓയിൽ ബർണറിനെ കൈവിടുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാൽ 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനിൽ മാത്രമാകും ഇത്തവണ ഈ ജാപ്പനീസ് കാർ വിപണിയിൽ എത്തുക.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

പെട്രോൾ എഞ്ചിൻ 90 bhp കരുത്തിൽ മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്യമായ വിൽപ്പന ഇല്ലാതെ ഇഴയുന്ന ഹോണ്ടയെ വിപണി തിരിച്ചുപിടിക്കാൻ പുതിയ ജാസ് സഹായിക്കും.

അൽപ്പം മോടികൂട്ടി ഹോണ്ട ജാസ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇത്തവണ ഇലക്‌ട്രിക് സൺറൂഫും

ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗൺ പോളോ എന്നിവ ശക്തരായ എതിരാളികളെയാണ് ജാസ് നേരിടുന്നത്. പുതിയ മോഡലിന്റെ വില വിവരങ്ങൾ കമ്പനി ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz Bookings Open Launch Soon. Read in Malayalam
Story first published: Monday, August 10, 2020, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X