മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

മെച്ചപ്പെട്ട സ്റ്റൈലിംഗും സെഗ്‌മെന്റ് എക്‌സ്‌ക്ലൂസീവ് വൺ ടച്ച് ഇലക്ട്രിക് സൺറൂഫും ഒപ്പം പുതിയ ടോപ്പ് എൻഡ് ZX വേരിയന്റും ഉൾപ്പെടുത്തി ജാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഹോണ്ട വിപണിയിൽ എത്തിച്ചു.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന പുതിയ 2020 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡന് 7.49 ലക്ഷം മുതൽ 9.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മൂന്ന് പതിപ്പിലും ഒരേ ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

ഈ യൂണിറ്റ് 90 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതുക്കിയ ജാസ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

പുതിയ ഹോണ്ട ജാസിന്റെ മാനുവൽ വേരിയന്റുകൾ 16.6 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം എർത്ത് ഡ്രീംസ് ടെക്നോളജി സീരീസിൽ നിന്നുള്ള ഹോണ്ടയുടെ നൂതന സിവിടി സാങ്കേതികവിദ്യ ഉപയോഗിച്ച് എത്തുന്ന ഓട്ടോമാറ്റിക് മോഡലുകൾ 17.1 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

ഓട്ടോമാറ്റിക് വേരിയന്റുകളിൽ റേസ് പ്രചോദിത സ്റ്റിയറിംഗ് വീൽ മൗണ്ട് ചെയ്ത പാഡിൽ ഷിഫ്റ്ററുകൾ അവതരിപ്പിക്കുന്ന ഏക കാറാണ് ഫെയ്‌സ്‌ലി‌ഫ്റ്റ് ജാസെന്ന് എന്ന് ഹോണ്ട പറയുന്നു. ചാന്ദ്ര സിൽവർ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ അഞ്ച് കളർ സ്കീമുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് അണിനിരക്കുന്നത്.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

സെഗ്മെന്റിലെ ആദ്യ വൺ ടച്ച് ഇലക്ട്രിക് സൺറൂഫിന്റെ സാന്നിധ്യവും പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ 2020 ഹോണ്ട ജാസിന് മേൽകൈ നൽകും. സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾക്കൊപ്പം ഹാച്ച്ബാക്കിൽ പുതിയ സോഫ്റ്റ് ടച്ച്പാഡ് ഡാഷ്‌ബോർഡ്, 17.7 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീനുള്ള ഡിജിപാഡ് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിന്റെ അകത്തളത്തെ പ്രീമിയമാക്കുന്നു.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

അതോടൊപ്പം നാവിഗേഷൻ സിസ്റ്റം, ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എൽസിഡി ഡിസ്‌പ്ലേയുള്ള മൾട്ടി ഇൻഫർമേഷൻ കോമ്പിമീറ്റർ, ഇക്കോ അസിസ്റ്റ്, ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലിനൊപ്പം ഓട്ടോ എസി, ആംബിയന്റ് റിംഗ്സ് , ക്രൂയിസ് നിയന്ത്രണം, റെഡ്-വൈറ്റ് നിറത്തിലുള്ള ഇമിമിയേഷനോടുകൂടിയ ഒരു പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, കീലെസ് റിമോട്ട് ഉള്ള ഹോണ്ട സ്മാർട്ട് കീ സിസ്റ്റം എന്നിവയും ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളാണ്.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

ഹാച്ച്ബാക്കിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഇപ്പോൾ വെബ്‌ലിങ്കിനെയും ബ്ലൂടൂത്ത് ഹാൻഡ്‌സ്ഫ്രീ ടെലിഫോണി, ഓഡിയോ, വോയ്‌സ് കമാൻഡ്, വയർലെസ് ഇൻഫ്രാറെഡ് റിമോട്ട്, സന്ദേശങ്ങൾ എന്നിവയും അതിലേറെയും ഘടകങ്ങളെ പിന്തുണയ്‌ക്കുന്നു.

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എസ്‌ആർ‌എസ് എയർബാഗുകൾ, മൾട്ടി-വ്യൂ റിയർ ക്യാമറ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസർ, ഇംപാക്റ്റ് ലഘൂകരിക്കുന്ന ഫ്രണ്ട് ഹെഡ് റെസ്റ്റുകൾ, ഡ്രൈവർ സൈഡ് വിൻഡോ വൺ ടച്ച് അപ്പ് /ഡൗൺ ഓപ്പറേഷൻ ആന്റി-തെഫ്റ്റ് സിസ്റ്റവും ഇടംപിടിക്കുന്നുണ്ട്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

പുറംമോടിയിലേക്ക് നോക്കിയാൽ പുതിയ ജാസിന് ക്രോം ആക്‌സന്റേറ്റഡ് ഹൈ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും അതോടെപ്പം നവീകരിച്ച ഫ്രണ്ട്, റിയർ ബമ്പറുകളും ലഭിക്കും. കൂടാതെ ഡി‌ആർ‌എല്ലുകളുള്ള പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, സിഗ്നേച്ചർ റിയർ എൽഇഡി വിംഗ് ലൈറ്റ് എന്നിവ ഉൾപ്പെടുന്ന നൂതന എൽഇഡി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz Facelift Launched In India. Read in Malayalam
Story first published: Wednesday, August 26, 2020, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X