ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000 ബുക്കിംഗുകൾ

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റ രണ്ടാംതലമുറ ആവർത്തനത്തിലേക്ക് പ്രവേശിച്ചതു മുതൽ മികച്ച സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങളുമായി എത്തിയ മോഡൽ ആദ്യ മാസം തന്നെ മൊത്തം 6,706 യൂണിറ്റുകൾ നിരത്തിലെത്തിച്ചു.

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

ഇപ്പോൾ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വിൽപ്പനയുടെ നാലിലൊന്ന് സംഭാവന നൽകുന്നത് ക്രെറ്റ എസ്‌യുവിയാണ്. മാസങ്ങളായി മനുഷ്യ ജീവിതത്തെ തകിടംമറിച്ച കൊവിഡ്-19 പ്രതിസന്ധികൾക്കിടയിലും മിഡ് സൈസ് ക്രെറ്റ എസ്‌യുവി 45,000 ലധികം ബുക്കിംഗുകൾ കരസ്ഥമാക്കിയതായി കമ്പനി അറിയിച്ചു.

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

വിപണിയിൽ എത്തി ആദ്യ നാല് മാസത്തിനുള്ളിൽ 2020 ഹ്യുണ്ടായി ക്രെറ്റയുടെ ബുക്കിംഗ് എണ്ണം പരിശോധിക്കുമ്പോൾ തന്നെ വാഹനം എത്രമാത്രം ജനഹൃദയം കീഴടക്കിയെന്ന് മനസിലാക്കാൻ സാധിക്കും. 2020 ജൂൺ മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാണ് ഈ അഞ്ച് സീറ്റർ.

MOST READ: ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗ്രാമീണ വിപണികൾ മൊത്തം ഡിമാൻഡിന്റെ 20 ശതമാനം സംഭാവന നൽകി. ക്രെറ്റയുടെ ബുക്കിംഗിൽ 55 ശതമാനവും ഡീസൽ വേരിയന്റുകളിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

അതോടൊപ്പം ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കിയ 1.4 കാപ്പ ത്രീ സിലിണ്ടർ ടി-ജിഡി പെട്രോൾ എഞ്ചിന് വളരെയധികം പ്രശസ്തി ലഭിച്ചുവെന്നും ബ്രാൻഡ് പറയുന്നു.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടങ്ങളുമായി മഹീന്ദ്ര ഥാര്‍; ഹാര്‍ഡ്‌ടോപ്പ് പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

കിയ സെൽറ്റോസിനു സമാനമായി 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ വിൽക്കുന്നത്.

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 115 bhp പവറിൽ 250 Nm torque സൃഷ്ടിക്കും. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 140 bhp, 242 Nm torque ഔട്ട്പുട്ട് വികസിപ്പിക്കാനും പ്രാപ്തമാണ്.

MOST READ: പാലിസേഡ് എസ്‌യുവിക്ക് സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

1.5 ലിറ്റർ പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടി ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ഡീസലിൽ ആറ് സ്പീഡ് മാനുവലോ ആറ് സ്പീഡ് ഓട്ടോമാറ്റിക്കോ ലഭ്യമാകും. എന്നാൽ ടർബോ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടിയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000-ൽ അധികം ബുക്കിംഗുകൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാന ഫീച്ചറുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta bookings crossed 45,000 Mark. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X