ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ഹ്യുണ്ടായി ഇന്ത്യയ്ക്ക് മാത്രമല്ല, ഈ വർഷം ഇന്ത്യൻ വിപണിയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഞ്ചായിരുന്നു പുതുതലമുറ ക്രെറ്റയുടേത്. വാഹനത്തിന്റെ മുൻഗാമിയുടെ പ്രശസ്തി കണക്കിലെടുത്ത് മികച്ച പ്രതികരണമാണ് നിർമ്മാതാക്കൾ അടുത്ത തലമുറയ്ക്കും പ്രതീക്ഷിക്കുന്നത്.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

എസ്‌യുവിക്ക് ലഭിക്കുന്ന ബുക്കിംഗ് സംഖ്യകളും മികച്ച ഡിമാൻഡാണ് സൂചിപ്പിക്കുന്നത്. രണ്ടാം തലമുറ ക്രെറ്റയ്‌ക്ക് വിപണിയിൽ എത്തും മുമ്പ് 14,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചിരുന്നു എന്ന് ഹ്യുണ്ടായി ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

നിലവിൽ വാഹനത്തിന് 20,000 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു. വാസ്തവത്തിൽ, ലോക്ക്ഡൗണ്‍ ആരംഭവിക്കുമ്പോൾ തങ്ങൾക്ക് 18,000 -ത്തോളം ബുക്കിംഗുകൾ ലഭിച്ചിരുന്നു.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

എന്നാൽ ലോക്ക്ഡൗണ്‍ സമയത്ത് പോലും ക്രെറ്റയ്ക്ക് ലഭിക്കുന്ന എൻക്വൈറികളും ബുക്കിംഗുകളും അതിശയകരമാണ് എന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സെയിൽസ്, മാർക്കറ്റിംഗ് & സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

അത് അംഗീകരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട് ലോക്ക്ഡൗണ്‍ കാലയളവിൽ നിർമ്മാതാക്കൾ ലഭിച്ച ആകെ ബുക്കിംഗുകളിൽ 75 ശതമാനവും ക്രെറ്റയ്ക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌യുവിക്ക് ലഭിക്കുന്ന പ്രതികരണം ഈ പ്രതിസന്ധിഘട്ടത്തിൽ കമ്പനിക്ക് വലിയൊരു കൈതാങ്ങ് തന്നെയാണ്.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പുതിയ വാഹനങ്ങളുടെ വിതരണത്തെ ബാധിക്കില്ലെന്നും ഹ്യുണ്ടായി സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനുശേഷം ഡെലിവറികൾ ആരംഭിക്കും, ഉപബോക്താക്കൾ ഒന്നിനും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗാർഗ് വ്യക്തമാക്കി.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

6,703 യൂണിറ്റ് പുതുതലമുറ ക്രെറ്റ ഇന്ത്യയിലുടനീളം തങ്ങളുടെ ഡീലർമാർക്ക് അയച്ചതായി കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രതിമാസം 10,000 യൂണിറ്റുകൾ രാജ്യത്തൊട്ടാകെയുള്ള ഡീലർമാർക്ക് കയറ്റി അയയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് വിപണിയിലെ ആവശ്യം നിറവേറ്റുമെന്നും കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

E, EX, S, SX, SX (O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലായി 14 പതിപ്പുകളിൽ 2020 ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നു. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാണ്.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

113 bhp കരുത്തും, 144 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ iVT ഓട്ടോമാറ്റിക് ഗിയർബോക്സും വാഗ്ദാനം ചെയ്യുന്നു. 1.4 ലിറ്റർ GDI ടർബോ പെട്രോൾ എഞ്ചിൻ 138 bhp കരുത്തും, 242 Nm torque ഉം ഫത്പാദിപ്പിക്കുന്നു. ഇത് ഏഴ് സ്പീഡ് DCT ഗിയർബോക്സുമായി യോജിക്കുന്നു.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 113 bhp കരുത്തും, 250 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിനോടൊപ്പം ലഭിക്കുന്നത്.

ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

മൂന്ന് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സ്റ്റാൻഡേർഡായി ലഭിക്കും. മൊത്തം ബുക്കിംഗിൽ 12 ശതമാനവും ടർബോ പെട്രോൾ പതിപ്പുകൾക്കും, 55 ശതമാനം ബുക്കിംഗുകൾ ബിഎസ് VI ഡീസൽ പതിപ്പുകൾക്കുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Clocks 20,000 bookings amidst lockdown. Read in
Story first published: Saturday, May 2, 2020, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X