കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

മിഡ് സൈസ് എസ്‌യുവി ശ്രേണിയെ ആകെ മാറ്റിമറിച്ച ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻ നിരത്തിൽ എത്തിയിട്ട് അടുത്തിടെ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ആദ്യ തലമുറ വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ എസ്‌യുവി വന്‍ വിജയമായിരുന്നു.

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

ഇതിന്റെ തനി ആവര്‍ത്തനമാണ് പുതുതലമുറ ക്രെറ്റയ്ക്കും ലഭിക്കുന്നത്. ലോക്ക്ഡൗണ്‍ നാളുകളില്‍ വരെ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നൊരു മോഡല്‍ കൂടിയായിരുന്നു ക്രെറ്റ. എന്നാൽ ഇടക്ക് കിയ സെൽറ്റോസിന്റെ വരവ് ക്രെറ്റയുടെ പ്രതാപം നഷ്ടപ്പെടുത്തി.

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

എന്നാൽ അടിമുടി മാറി രണ്ടാംതലമുറ മോഡൽ കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിൽ എത്തിയതോടെ ഹ്യുണ്ടായിയുടെ തലവര പിന്നെയും തെളിഞ്ഞു. വിപണിയിൽ എത്തി അഞ്ച് മാസത്തിനിടയിൽ പുതിയ മോഡലിനായി 65,000 ലധികം ബുക്കിംഗുകളാണ് ലഭിച്ചത്. അതോടൊപ്പം വെറും നാല് മാസത്തിനുള്ളിൽ 20,000 ഡെലിവറികൾ കടന്നതായും കമ്പനി സ്ഥിരീകരിച്ചു.

MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

അതിന്റെ മുൻഗാമികൾ സൃഷ്ടിച്ച ആക്കം കൂട്ടുന്ന പുതിയ ക്രെറ്റയും വിപുലമായ ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാ വേരിയന്റുകളും ഫീച്ചറുകളാൽ സമ്പന്നമാണ്. ഇത് മറ്റ് എതിരാളി മോഡലുകളിൽ നിന്ന് വ്യത്യസ്‌തനാകാൻ ക്രെറ്റയെ സഹായിക്കുന്നുണ്ട്.

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

മൊത്തം ബുക്കിംഗിന്റെ 60 ശതമാനവും ഡിസൽ മോഡലുകൾക്കുള്ളതാണെന്നും ശ്രദ്ധേയമാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് C-പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവയാണ് പുറംമോടിയെ വ്യത്യസ്‌തമാക്കുന്നത്.

MOST READ: പുതിയ TS-WX3000T ട്യൂബ് സബ് വൂഫർ അവതരിപ്പിച്ച് പയനിയർ

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

പുറംപോലെ തന്നെ അകത്തളത്തും നിരവധി സംവിധാനങ്ങളാണ് ഹ്യുണ്ടായി ഒരുക്കുന്നത്. അതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, എട്ട് സ്പീക്ക് ബോസ് ഓഡിയോ, ട്രാക്ഷൻ കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജറും എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുന്നു.

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് 2020 ഹ്യുണ്ടായി ക്രെറ്റയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ.

MOST READ: മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

1.5 ലിറ്റർ ഗ്യാസോലിൻ യൂണിറ്റ് 115 bhp പവറിൽ 144 Nm torque ഉം ഡീസൽ 115 bhp കരുത്തിൽ 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകള്‍ക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും.

കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

അതേസമയം ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ 140 bhp യും 242 Nm torque ഉം വികസിപ്പിക്കും. ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സാണ് ഇതുമായി ജോടിയാക്കിയിരിക്കുന്നത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2020 മോഡലിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ വില. E, EX, S, SX, SX(O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ പുത്തന്‍ ക്രെറ്റ ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Crosses 65,000 Bookings In Just Five Months. Read in Malayalam
Story first published: Friday, August 14, 2020, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X