കാണാം പുത്തൻ ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

ഓട്ടോ എക്സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ ഉടൻ ആഭ്യന്തര വിൽപ്പനയ്ക്കെത്തും. പുത്തൻ എസ്‌യുവിയെ ഔദ്യോഗികമായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ കമ്പനി പുറത്തുവിട്ടിരുന്നില്ല.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

എന്നാൽ ഇന്ത്യൻ പതിപ്പ് ക്രെറ്റ എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ചൈനീസ് വിപണിയിൽ ലഭിച്ചതുപോലെ ഇന്ത്യയിലെ ക്രെറ്റയ്ക്ക് വലിയ സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം ലഭിക്കില്ലെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

ഇന്ത്യയിൽ സമാരംഭിച്ച അന്താരാഷ്ട്ര ഉൽ‌പ്പന്നങ്ങൾ‌ പലപ്പോഴും പ്രാദേശിക ഡ്രൈവിംഗ് ആവശ്യങ്ങൾക്കും ഉപഭോക്തൃ മുൻ‌ഗണനകൾ‌ക്കും അനുസൃതമായി ചില മാറ്റങ്ങൾക്ക് വിധേയമാകുന്നത് സർവ സാധാരണമാണ്. ക്രെറ്റയുടെ കാര്യത്തിലും ഹ്യുണ്ടായി ഇതേ തന്ത്രമാണ് പിന്തുടരുന്നത്.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം. 2020 ഹ്യുണ്ടായി ix25 നെ അപേക്ഷിച്ച് 2020 ക്രെറ്റയുടെ ഇന്റീരിയർ ഡിസൈൻ വളരെ ലളിതമാണ്. പോർട്രെയിറ്റ് ഓറിയന്റേഷനിൽ ix25 എസ്‌യുവിക്ക് വലിയ ടച്ച്‌സ്‌ക്രീൻ പാനൽ ലഭിക്കുമ്പോൾ, 2020 ക്രെറ്റ സ്റ്റാൻഡേർഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ക്ലൈമറ്റ് കൺട്രോൾ യൂണിറ്റുമായാണ് എത്തുന്നത്.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

എങ്കിലും ഈ ചെറിയ സ്‌ക്രീൻ കാറിന്റെ മൊത്തത്തിലുള്ള ആകർഷണത്തെ ഒട്ടും ബാധിക്കുന്നില്ലെന്ന് എടുത്തു പറയേണ്ട ഒന്നാണ്. പുതിയ ക്രെറ്റയുടെ സ്‌ക്രീൻ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. വാസ്തവത്തിൽ, ix25- ൽ ഉപയോഗിച്ചിരിക്കുന്ന വലിയ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്‌ക്രീൻ കൂടുതൽ മികച്ചതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായി തോന്നുന്നു.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

ഫ്രണ്ട് എയർ വെന്റുകളുടെ രൂപകൽപ്പനയിലെ മാറ്റവും ഏറെ ശ്രദ്ധ നേടുന്നു. Ix25 മോഡലിൽ എയർ വെന്റുകൾ തിരശ്ചീനമായി സ്ഥാപിക്കുമ്പോൾ, 2020 ക്രെറ്റയിൽ ലംബമായി നൽകിയിരിക്കുന്നു. അതേസമയം സെൻട്രൽ എയർ വെന്റുകൾ ചൈനീസ് മോഡലിന് സമാനമായ രീതിയിലാണ് നൽകിയിരിക്കുന്നത്.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

2020 ക്രെറ്റയിലുള്ളവ ബോക്സിയറായി കാണപ്പെടുന്നു. ix25 സെൻ‌ട്രൽ എയർ വെന്റുകൾ‌ക്ക് ആകർഷകവും മികച്ചതുമായ രൂപകൽപ്പനയിലാണ് ഒരുങ്ങിയിരിക്കുന്നത്.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

ഹ്യുണ്ടായി ix25- ൽ ഉപയോഗിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സ്റ്റൈലിഷ് ആയ പുതിയ സ്റ്റിയറിംഗ് വീലാണ് 2020 ക്രെറ്റയിൽ ഹ്യുണ്ടായി വാ‌ഗ്‌ദാനം ചെയ്യുന്നത്. രണ്ടാംതലമുറ ക്രെറ്റയുടെ സ്റ്റിയറിംഗ് വീൽ ഹ്യുണ്ടായിയുടെ പ്രീമിയം ഉൽപ്പന്നങ്ങളായ പുതിയ മുൻനിര സെഡാനായ ഗ്രാൻ‌ഡിയർ, 2020 സൊനാറ്റ, പുതിയ മിഡ്-സൈസ് സെഡാൻ തുടങ്ങിയവയിൽ ഇടംപിടിക്കും.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

2020 ക്രെറ്റ എസ്‌യുവിയുടെ സ്റ്റിയറിംഗ് വീലിന് ഫ്യൂച്ചറിസ്റ്റ് രൂപവും ഭാവവുമാണുള്ളത്. ഒപ്പം മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും മധ്യഭാഗത്ത് ഹ്യുണ്ടായ് ലോഗോയും നൽകിയിരിക്കുന്നു.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

പുറംമോടിയിലേക്ക് നോക്കിയാൽ 2020 ക്രെറ്റയും 2020 ഹ്യുണ്ടായി ix25 തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. പുതുക്കിയ ഗ്രിൽ ഡിസൈനിനൊപ്പം നവീകരിച്ച സ്റ്റൈലൻ മുൻവശമാണ് വാഹനത്തിന്റെ ആകർഷണം. ക്രോമിലാണ് ഗ്രിൽ ഒരുങ്ങിയിരിക്കുന്നത്. എൽഇഡി യൂണിറ്റുകൾ പരമ്പരാഗത ഹെഡ്‌ലാമ്പുകളെ മാറ്റിസ്ഥാപിച്ചു.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

മുൻ മോഡലിനെ അപേക്ഷിച്ച് പിൻ‌ഭാഗവും അടിമുടി പരിഷ്ക്കരണത്തിന് വിധേയമായി. കൂടാതെ ഒരു പ്രധാന മാറ്റം എഡ്‌ജി ടു-പീസ് ടെയിൽ ‌ലൈറ്റാണ്. ഇത് ഹെഡ്‌ലാമ്പ് യൂണിറ്റിന്റെ അതേ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്.

കാണാം പുത്തൻ ക്രെറ്റയുടെ ഇന്റീരിയർ, മാറ്റങ്ങൾ ഇവ

കിയ സെൽറ്റോസിന് സമാനമായ 1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ യൂണിറ്റുകൾ തന്നെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റയിലും വാഗ്ദാനം ചെയ്യുക. മാനുവൽ, ഓട്ടോമാറ്റിക്, ഡിഎസ്‌ജി എന്നിവ ഗിയർബോ‌ക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എല്ലാ എഞ്ചിൻ ഓപ്ഷനുകളും ബി‌എസ്-VI അനുസരിച്ചായിരിക്കും വിപണിയിൽ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta interiors officially revealed. Read in Malayalam
Story first published: Wednesday, February 19, 2020, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X