പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണമായിരുന്നു 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. മികച്ച ഡിസൈനും നിറയെ ഫീച്ചറുകളുമായി എത്തിയ മോഡലിനെ ഇരുകൈയ്യും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചിരിക്കുന്നതും.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

പ്രീമിയം സവിശേഷതകൾ, സാങ്കേതികവിദ്യ, സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷത എന്നിവയെല്ലാമായി എത്തിയ മൂന്നാംതലമുറ മോഡിനായുള്ള ബുക്കിംഗ് 20,000 യൂണിറ്റ് കടന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ഇതിൽ 4,000 യൂണിറ്റുകൾ ഇതിനകം തന്നെ ഡെലിവറി ചെയ്‌തതായും കമ്പനി അറിയിച്ചിട്ടുണ്ട്. ഹ്യൂണ്ടായിയുടെ ഗ്ലോബൽ ഡിസൈൻ ഫിലോസഫിയായ 'സെൻസസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് പുതിയ i20 പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങിയിരിക്കുന്നത്.

MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

മാഗ്ന,സ്‌പോർട്‌സ്, ആസ്ത, ആസ്ത ( O) എന്നിങ്ങനെ നാല് വേരിയന്റുകളിലായി എത്തുന്ന കാറിന് 6.79 ലക്ഷം മുതൽ 10.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ഭാരം കുറഞ്ഞ കെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഹ്യുണ്ടായി i20-ക്ക് 3,995 മില്ലീമീറ്റർ നീളവും 1,775 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവും 2,580 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ശരിക്കും വാഹനത്തിന്റെ ഫ്യൂച്ചറിസ്റ്റ് അപ്പീൽ തന്നെയാണ് ഏവരേയും ആകർഷിക്കുന്ന പ്രധാന ഘടകം.

MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

പാരാമെട്രിക് ജ്വല്ലറി ഡിസൈൻ, എൽഇഡി പ്രൊജക്ടർ ഹെഡ് ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ എന്നിവ i20-യുടെ രൂപത്തിലേക്ക് ഇഴുകിച്ചേർന്നിരിക്കുന്നു.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ലോഗോ, മേൽക്കൂരയിൽ ഷാർക്ക് ഫിൻ ആന്റിന, ഹെഡിലും ടെയിൽ ലാമ്പുകളിലും i20 ലോഗോ എന്നിവ ഉപയോഗിച്ച് സൈഡ് സിൽ അലങ്കരിച്ചൊരുക്കിയതും ഭംഗി വർധിപ്പിക്കുന്നുണ്ട്. ഒരു ക്രോം അലങ്കരിച്ചൊരുക്കിയ Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ പിൻവശത്തെ ഡിസൈൻ വിശദാംശങ്ങളുടെ ഹൈലൈറ്റാണ്.

MOST READ: ഡീലര്‍ യാര്‍ഡിലെത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് പ്രീമിയം ഹാച്ചിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം അഞ്ച് ഗിയര്‍ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

പെട്രോള്‍ എഞ്ചിനൊപ്പം സിവിടിയും ടര്‍ബോ എഞ്ചിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് അല്ലെങ്കില്‍ ഇന്റലിജെന്റ് മാനുവല്‍ ഗിയര്‍ബോക്‌സ്, അഞ്ച് സ്പീഡ് മാനുവന്‍ എന്നിവയായിരിക്കും ലഭ്യമായ ഗിയര്‍ബോക്‌സ് ഓപ്ഷനുകൾ.

MOST READ: പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

പുതിയ i20 യിൽ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളിൽ ഹ്യുണ്ടായി ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്ലൂലിങ്ക്, ഒടിഎ മാപ്പ് അപ്‌ഡേറ്റുകൾ, മൾട്ടി ഫോൺ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓക്സിജനും എക്യുഐയുമുള്ള ഓക്‌സിബൂസ്റ്റ് എയർ പ്യൂരിഫയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി), ഇക്കോ കോട്ടിംഗ് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നതും വാഹനത്തിന്റെ വിജയരഹസ്യമാണ്.

പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

അവയോടൊപ്പം 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡി കട്ട് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഗെയിമിംഗ് കൺസോൾ-പ്രചോദിത ഡ്രൈവർ ഡിസ്പ്ലേ എന്നിവ ഉപയോഗിച്ച് ക്യാബിൻ അടിപൊളിയാക്കി. തീർന്നില്ല, ബോസ് പ്രീമിയം 7 സ്പീക്കർ സൗണ്ട് സിസ്റ്റം, കൂളിംഗ് പാഡുള്ള സ്മാർട്ട്ഫോൺ വയർലെസ് ചാർജർ, ടിഎഫ്ടിയുമൊത്തുള്ള ഡിജിറ്റൽ ക്ലസ്റ്റർ എന്നിവ ഫീച്ചറുകളും i20-യുടെ മാറ്റുകൂട്ടുന്നു.

Most Read Articles

Malayalam
English summary
2020 Hyundai i20 Bookings Crossed 20,000 Mark. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X