Just In
- 3 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 8 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 41 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 ഹ്യുണ്ടായി i20 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഇന്റീരിയര്‍, ടച്ച്സ്ക്രീന്‍ വിവരങ്ങള്‍ പുറത്ത്
ഏറെ ആകാംക്ഷയോടെ വാഹന വിപണി കാത്തിരിക്കുന്ന മോഡലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള പുതുതലമുറ i20. ഈ മാസം അവസാനം പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ എത്തുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകളില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. കാര്‍ബൈക്ക് റിവ്യൂസ് എന്ന ഓണ്‍ലൈന്‍ പോര്ട്ടാലാണ് ഡീലര്‍ഷിപ്പിലെത്തിയ പുതിയ i20-യുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചില ഔട്ട്ലെറ്റുകള് അനൗദ്യോഗികമായി വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക.
MOST READ: ഇലക്ട്രിക് അംബാസഡറിന്റെ വരവ് ഉറപ്പിച്ചു; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്. പുതിയ കാസ്കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ വാഹനത്തിന്റെ സവിശേഷതകള്‍.

പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ടാറ്റ നെക്സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്യുവി

ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്. പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

ലോ-മൗണ്ട് ചെയ്ത എസി വെന്റുകള്‍, ടോഗിള്‍ സ്വിച്ചുകളുള്ള കോംപാക്ട് സെന്റര്‍ കണ്‍സോള്‍, ക്രെറ്റയില്‍ നിന്ന് ലഭിച്ച മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് അകത്തളത്തെ മറ്റ് പ്രധാന സവിശേഷതകള്‍. ഇന്ത്യ-സ്പെക്ക് മോഡലിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ ക്രമീകരിക്കാവുന്ന കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍ വാഗ്ദാനം ചെയ്യുമെന്നും സൂചനകളുണ്ട്.
MOST READ: വളരെ ലളിതം; 2020 മഹീന്ദ്ര ഥാർ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം-വീഡിയോ

അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകളും വയര്‍ലെസ് ചാര്‍ജിംഗും പുതിയ ഹ്യുണ്ടായി i20 വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ സുരക്ഷാ സവിശേഷതകളായി ഒന്നിലധികം എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവ ഉള്‍പ്പെടും.

ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള എഞ്ചിന് ഓപ്ഷനുകള്‍ തന്നെയാകും ഈ വാഹനത്തിലും നിര്‍മ്മാതാക്കള്‍ നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.
MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്വീൽ ഡിസൈൻ

നിലവിലെ കാറിന്റെ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനെ എന്‍ട്രി ലെവല്‍ മോട്ടോറായി നിലനിര്‍ത്തും. ഈ എഞ്ചിന് 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനില്‍ ഈ പതിപ്പ് ലഭ്യമാകും.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് iMT, DCT ഗിയര്‍ബോക്സ് ഓപ്ഷനില്‍ ലഭ്യമാകും. ഔട്ട്പുട്ട് കണക്കുകള്‍ വെന്യുവിലേതിന് സമാനമായിരിക്കും. 1.5 ലിറ്റര്‍ CRDI ഡീസല്‍ എഞ്ചിന് 99 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കും.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്സ്വാഗണ് പോളോ എന്നിവരാകും മോഡലിന്റെ മുഖ്യ എതിരാളികള്‍. അധികം വൈകാതെ തന്നെ വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.