ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാംതമുറ i20 പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഇന്ന് ചുവടുവെച്ചു. 6.80 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ അവതരിപ്പിച്ച മോഡൽ മാഗ്ന, സ്‌പോർട്‌സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

അവതരണത്തിന് മുമ്പ് ബുക്കിംഗ് ആരംഭിച്ച ഹ്യുണ്ടായി ഒമ്പത് ദിവസങ്ങൾകൊണ്ട് 10,000-ത്തിലധികം ബുക്കിംഗുകളാണ് നേടിയെടടുത്തത്. പുത്തൻ i20 സ്വന്തമാക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനിലോ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലൂടെയോ 21,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

എലൈറ്റ് i20-യുടെ വിൽപ്പന അവസാനിപ്പിച്ച ഹ്യുണ്ടായി പുതിയ പ്രീമിയം ഹാച്ച്ബാക്കിനായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. 'സെൻസസ് സ്പോർട്ടിനെസ്' എന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി നിർമിച്ചിരിക്കുന്ന കാറിന്റെ ഡിസൈൻ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.

MOST READ: ഉത്സവ സീസണിൽ ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

മുന്നിലെ വലിയ കാസ്കേഡിംഗ് ഗ്രില്ലാണ് പ്രധാന ആകർഷണം. അതിന്റെ ഇരുവശങ്ങളിലുമായി എൽഇഡി പ്രൊജക്ടർ യൂണിറ്റുകളുള്ള ഹെഡ്‌ലാമ്പുകൾ ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, കോർണറിംഗ് ലാമ്പുകൾ, ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ എന്നിവയും ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ ഒത്തുകൂടിയിട്ടുണ്ട്.

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

2020 ഹ്യുണ്ടായി i20-യുടെ വശവും പിൻഭാഗവും മുൻവശം പോലെ തന്നെ സ്പോർട്ടിയർ രൂപമാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്. 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളുമായാണ് മോഡൽ വരുന്നത്. നേർത്ത ക്രോം റിഫ്ലക്ടർ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് പിൻഭാഗത്തിന്റെ ആകർഷണവും.

MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

പുറംമോടി പോലെ തന്നെ i20-യുടെ ഇന്റീരിയർ സ്പോർട്ടിയും പ്രീമിയവുമാണ്. ഇതിൽ മൗണ്ടഡ് കൺട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

തീർന്നില്ല, ഇവയോടൊപ്പം പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, വയർലെസ് ചാർജിംഗ്, സീറ്റുകൾക്കായുള്ള പ്രീമിയം അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ലൈഫ്സ്റ്റൈൽ സുഖസൗകര്യങ്ങളും കൊറിയൻ ബ്രാൻഡ് 2020 മോഡലിന്റെ ക്യാബിനിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ T-GDi ടർബോ പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ എന്നിവയാണ് 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ എഞ്ചിൻ ഓപ്ഷനിൽ ഉൾപ്പെടുന്നത്. ഇതിൽ യഥാക്രമം അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് imT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ ഉൾപ്പെടുന്നു.

ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

ആറ് മോണോ ടോൺ രണ്ട് ഡ്യുവൽ-ടോൺ എന്നിങ്ങനെ മൊത്തം എട്ട് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് പുതുമോഡൽ വിപണിയിലേക്ക് എത്തുന്നത്. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിവ സിംഗിൾ മോണോ ടോണിൽ ഉൾപ്പെടുമ്പോൾ പോളാർ വൈറ്റ് / ബ്ലാക്ക്, ഫിയറി റെഡ് / ബ്ലാക്ക് എന്നിവ ഡ്യുവൽ ടോൺ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
2020 Hyundai i20 Receives More Than 10,000 Bookings. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X