പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ സൂപ്പർമിനിയായ i20-യുടെ മൂന്നാം തലമുറ മോഡലിനെ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ഈ പതിപ്പ് അധികം വൈകാതെ തന്നെ നമ്മുടെ രാജ്യത്തേക്കും എത്തും.

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി പുത്തൻ i20-യുടെ സജീവ പരീക്ഷണയോട്ടത്തിലാണ് ഹ്യുണ്ടായി. മുമ്പെങ്ങുമില്ലാത്ത അത്രയും മോഡലുകളാണ് ഇന്ന് അതീവ മത്സരാധിഷ്ഠ വിഭാഗമായ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇപ്പോൾ അണിനിരക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രധാനമായും ടാറ്റ ആൾട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയുമായാണ് ഹ്യുണ്ടായി ഈ ശ്രേണിയിൽ മാറ്റുരയ്ക്കുന്നത്. നിലവിൽ എലൈറ്റ് i20-യുടെ ഒരു ബിഎസ്-VI പെട്രോൾ പതിപ്പ് മാത്രമാണ് കമ്പനി വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ 1.2 ലിറ്റർ കപ്പ NA പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ 82 bhp കരുത്തിൽ 114 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ടാം തലമുറ എലൈറ്റ് i20-യുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 6.50 ലക്ഷം രൂപയാണ്.

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത്. കൂടാതെ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് പുതിയ i20-യുടെ അളവുകള്‍ വലുതായതിനാല്‍ വിശാലമായ ഒരു കാറായിരിക്കും ഇതെന്ന സൂചനയും ഹ്യുണ്ടായി നൽകുന്നു.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

പുതുതലമുറയിലേക്ക് എത്തുമ്പോൾ ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളാകുമെന്ന് പുതിയ സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യും.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് പുതുതലമുറ പ്രീമിയം ഹാച്ചിൽ എഞ്ചിന്‍ ഓപ്ഷനായി പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.

പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

വിപ്ലവകരമായ iMT ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ സാങ്കേതികവിദ്യയും പുത്തൻ i20-യിൽ നമുക്ക് പ്രതീക്ഷിക്കാം. ഈ സംവിധാനം ഹ്യുണ്ടായിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിലും വരാനിരിക്കുന്ന കിയ മോട്ടോർസിന്റെ സോനെറ്റിലും ലഭ്യമാണ്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai i20 Spied With Slightly Thinner Camouflage. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X