Just In
Don't Miss
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മൂന്നാംതലമുറ ഹ്യുണ്ടായി i20 നവംബർ അഞ്ചിന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് എത്തുന്ന മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി 2020 ഹ്യുണ്ടായി i20 ബുക്ക് ചെയ്യാൻ സാധിക്കും. വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ കൊറിയൻ ബ്രാൻഡ് പുറത്തുവിട്ടിരിക്കുകയാണ്.

മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത (O) എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലാണ് i20 വിപണിയിൽ എത്തുക. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ, പോളാർ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്ന എട്ട് നിറങ്ങളിലും മോഡൽ ലഭ്യമാകും.
MOST READ: 2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത്. കാറിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ഏറെ ശ്രദ്ധനേടാനും സാധിച്ചിട്ടുണ്ട്.

പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ, Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ ഡിഫ്യൂസർ തുടങ്ങിയ സവിശേഷതകൾ 2020 ഹ്യുണ്ടായ് i20 ഹാച്ച്ബാക്കിന് ലഭിക്കും.
MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

നിലവില്‍ വിപണിയില്‍ ഉള്ള രണ്ടാംതലമുറ മോഡലിനെ അപേക്ഷിച്ച് വലിപ്പത്തിൽ കൂടുതൽ കേമനായിരിക്കും വരാനിരിക്കുന്ന മോഡൽ എന്നതിൽ സംശയമൊന്നും വേണ്ട. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായ FWD പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്.

കൂടാതെ അകത്തളത്തിൽ മോഡലിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, രണ്ടാം നിര എസി വെന്റുകൾ, വയർലെസ് ചാർജിംഗ്, സൺറൂഫ് എന്നിവയും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

അഞ്ച് സ്പീഡ് മാനുവൽ, ഐവിടി ഗിയർബോക്സിലേക്കും ജോടിയാക്കിയ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ, ആറ് സ്പീഡ് iMT യൂണിറ്റുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമായിരിക്കും പുതിയ ഹ്യുണ്ടായി i20-യിലെ എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുക.

ഇന്ത്യൻ വിപണിയിൽ മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നീ ശക്തരായ കാറുകളുമായി മാറ്റുരയ്ക്കുന്ന പുതിയ ഹ്യുണ്ടായി i20-ക്ക് ഏകദേശം 6.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.