13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്തുന്ന മോഡലാണ് പുതുതലമുറ i20. 2020 ഒക്ടോബര്‍ മാസത്തിന്റെ അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് മുന്നോടിയായി വാഹനം സംന്ധിച്ച് ഏതാനും വിവരങ്ങളും പുറത്തുവന്നു. എഞ്ചിനും വേരിയന്റ് തിരിച്ചുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിലൊന്നാണ് പുതുതലമുറ ഹ്യുണ്ടായി i20.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന മോഡല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതും കണ്ടുകഴിഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 13 വേരിയന്റുകളില്‍ പുതിയ i20 വാഗ്ദാനം ചെയ്യും.

MOST READ: പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടിസ്ഥാന വേരിയന്റായ മാഗ്‌ന, സ്പോര്‍ട്സ്, അസ്ത, അസ്ത (O) ഉയര്‍ന്ന പതിപ്പ് എന്നിവയുടെ 4 ട്രിമുകളിലായി ഇത് വ്യാപിച്ചിരിക്കുന്നു. അഞ്ച് ഗിയര്‍ ഓപ്ഷനുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും ലഭ്യമാണ്.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍ 1.2 ലിറ്റര്‍ മാനുവല്‍ വേരിയന്റ് മാത്രം നാല് പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവല്‍ ഐവിടി (IVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇത് വാഗ്ദാനം ചെയ്യും. എടി (AT) വേരിയന്റ് സ്‌പോര്‍ട്‌സ്, അസ്ത എന്നിവയ്‌ക്കൊപ്പം ഓഫര്‍ ചെയ്യും.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ i20 -യുമായി ഈ എഞ്ചിന്‍ ഓഫര്‍ ചെയ്യുന്നു, ഇത് 84 bhp കരുത്തും 114 Nm torque ഉം വാഗ്ദാനം ചെയ്യും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ 1.5 ഡീസല്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യൂ.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡീസല്‍ i20-ക്കൊപ്പം ഓട്ടോമാറ്റിക് ഓപ്ഷന്‍ ഓഫര്‍ ചെയ്യില്ല. വെന്യു, വെര്‍ണ, ക്രെറ്റ എന്നിവയ്ക്കൊപ്പം ഹ്യുണ്ടായി വാഗ്ദാനം ചെയ്ത അതേ എഞ്ചിനാണ് ഇത്.

MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെന്യുവില്‍ മാനുവല്‍ പതിപ്പില്‍ 100 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കും. മാഗ്‌ന, സ്പോര്‍ട്സ്, അസ്ത (O) എന്നിവയ്ക്കൊപ്പം ഹ്യുണ്ടായി ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യും.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാനുവല്‍ പതിപ്പില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യില്ല. ഇത് iMT, DCT എന്നിവയില്‍ മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ. ലഭിക്കുന്ന വിവരമനുസരിച്ച് വെന്യുവിലെ ടര്‍ബോ ഓപ്ഷനുകള്‍ക്കൊപ്പം ഓഫര്‍ ചെയ്യുന്ന അതേ യൂണിറ്റായിരിക്കുമിത്.

MOST READ: വിപണിയില്‍ ലഭ്യമായ 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകള്‍

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിയോസ് ടര്‍ബോയില്‍ ഈ യൂണിറ്റ് 100 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കുന്നു. ഇതേ യൂണിറ്റ് വെന്യുവില്‍ 120 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ പുതിയ i20 -യ്ക്ക് ഏത് പതിപ്പാണ് ലഭിക്കുകയെന്ന് കണ്ടറിയണം.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍ ടര്‍ബോ മാനുവല്‍ സ്പോര്‍ട്സ്, അസ്ത എന്നിവയ്ക്കൊപ്പം വാഗ്ദാനം ചെയ്യുമ്പോള്‍ DCT ഓപ്ഷന്‍ അസ്ത, അസ്ത (O) എന്നിവയ്ക്കൊപ്പം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും. യൂറോപ്പില്‍ ഇതിനകം തന്നെ പുുതുതലമുറ i20 വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതുതലമുറ വിപണിയില്‍ എത്തുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 5.5 ലക്ഷം രൂപ മുതല്‍ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ടാറ്റ അള്‍ട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ, മാരുതി സുസുക്കി ബലേനോ എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai i20 Variant Wise Engine Options Leaked. Read in Malayalam.
Story first published: Thursday, October 15, 2020, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X