മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

ഹ്യുണ്ടായിയുടെ ഇന്ത്യൻ നിരയിലെ വമ്പനായ പ്രീമിയം എസ്‌യുവി ട്യൂസോണിന്റെ ഫെ‌യ്‌സ്‌ലിഫ്റ്റ് പതിപ്പ് ആഭ്യന്തര വിപണിയിലെത്തി. 2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച മോഡൽ ദീർഘ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ എത്തുന്ന ട്യൂസോൺ ഫെ‌യ്‌സ്‌ലിഫ്റ്റിന്റെ എൻട്രി ലെവൽ വേരിയന്റിനായ GL (O) പെട്രോളിന് 22.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലായ GLS 4WD പതിപ്പിന് 27.03 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്.

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

2020 ഹ്യുണ്ടായി ട്യൂസോൺ വിപുലീകരിക്കുന്നതിനായി നിരവധി ബാഹ്യ മാറ്റങ്ങളാണ് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി പരിചയപ്പെടുത്തുന്നത്. പുനർരൂപകൽപ്പന ചെയ്ത കാസ്കേഡിംഗ് ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലൈക്കർ ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ മുൻവശം, റിയർ ബമ്പറുകൾ, പുതിയ ഫോഗ് ലാമ്പ് വിഭാഗം, എൽഇഡി ടെയിൽ ലൈറ്റുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

പുതിയ നവീകരണങ്ങൾ പുറംമോടിയിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ട്യൂസോണിന്റെ മൊത്തത്തിലുള്ള രൂപഘടന അതേപടി നിലനിർത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ഡാഷ്‌ബോർഡും ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം പരിഷ്ക്കരിച്ച ഫ്ലോട്ടിംഗ് എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എസ്‌യുവിയുടെ അകത്തളത്തെ മനോഹരമാക്കുന്നുണ്ട്.

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

അതോടൊപ്പം ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റിവിറ്റിയോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ സംയോജനവും ക്യാബിനിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയം. അതോടൊപ്പം ജീപ്പ് കോമ്പസ്, ഹോണ്ട CR-V തുടങ്ങിയ എതിരാളികൾക്കെതിരെ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ ആകർഷകമാക്കുന്നതിന് ഹ്യുണ്ടായി വാഹനത്തിന്റെ ഉപകരണങ്ങളിൽ പുതിയ സവിശേഷതകൾ കൂട്ടിചേർത്തിട്ടുമുണ്ട്.

MOST READ: ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം ബിഎസ്-VI 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് 2020 ഹ്യുണ്ടായി ട്യൂസോണിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതിന്റെ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് പരമാവധി 155 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

അതേസമയം CRDi ഡീസൽ യൂണിറ്റ് 185 bhp പവറും 400 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് പെട്രോൾ യൂണിറ്റ് ജോടിയാക്കിയിരിക്കുമ്പോൾ ഡീസലിന് പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ലഭിക്കുന്നു.

MOST READ: അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

പനേരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, എട്ട്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവ 2020 ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റ് സവിശേഷതകളാണ്.

മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ നാല് കളർ ഓപ്ഷനിൽ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ നിന്നും തെരഞ്ഞെടുക്കാൻ സാധിക്കും. മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി പായ്ക്കും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അഞ്ച് വർഷത്തേക്കോ 50,000 കിലോമീറ്റർ വരെയോ നീട്ടാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Tucson Facelift SUV Launched In India. Read in Malayalam
Story first published: Tuesday, July 14, 2020, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X