2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രാന്‍ഡുകള്‍ വെളിപ്പെടുത്തി തുടങ്ങി. 2019 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത് കാണാം.

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

എന്നിരുന്നാലും തിരിച്ച് വരവിന്റെ പാതയിലാണ് മോഡലുകള്‍ എന്ന് പല നിര്‍മ്മാതാക്കളും വെളിപ്പെടുത്തി കഴിഞ്ഞു. പ്രീമിയം സെഡാന്‍ ശ്രേണിയിലെ വില്‍പ്പന പരിശോധിച്ചാല്‍ 14 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ജൂലൈ മാസത്തിലെ കണക്കുകള്‍ ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ശ്രേണിയില്‍ മത്സരക്കാര്‍ ഏറെ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് പേരാണ് വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നത്. മോഡലുകള്‍ തിരിച്ചുള്ള പ്രകടനം നോക്കുകയാണെങ്കില്‍, ഹോണ്ട സിറ്റിയാണ് ഈ വിഭാഗത്തിലെ പ്രധാനി.

MOST READ: ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഈ വര്‍ഷം സിറ്റിയുടെ 1,975 യൂണിറ്റുകള്‍ ഹോണ്ട നിരത്തിലെത്തിച്ചപ്പോള്‍, കഴിഞ്ഞ ഇതേ കാലയളവില്‍ 1,921 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയിത്. വില്‍പ്പനയില്‍ 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്തിടെയാണ് സിറ്റിയുടെ അഞ്ചാം തലമുറയെ ഹോണ്ട നിരത്തുകളിലെത്തിച്ചത്.

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഒരു പുതിയ തലമുറ ഉത്പന്നം വിപണിയില്‍ എത്തുന്നതോടെ, സെയില്‍സ് കുറഞ്ഞത് 2-3 മാസമെങ്കിലും കൂടുതല്‍ വില്‍പ്പന കൈവരിക്കും. വരും മാസങ്ങളില്‍ പുതിയ തലമുറ സിറ്റിയുടെ പ്രകടനം കണ്ടറിയണം.

MOST READ: ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഹ്യുണ്ടായി വേര്‍ണയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2020 ജൂലൈ മാസത്തില്‍ 1,906 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍, 2019 ജൂലൈയില്‍ 1,890 യൂണിറ്റ് വിറ്റു. വില്‍പ്പനയില്‍ 1 ശതമാനം വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തു.

Rank Sedan Jul-20 Jul-19 Growth (%)
1 Honda City 1,975 1,921 2.81
2 Hyundai Verna 1,906 1,890 0.85
3 Maruti Ciaz 1,303 2,397 -45.64
4 Skoda Rapid 738 707 4.38
5 Toyota Yaris 215 51 321.57
6 Volkswagen Vento 210 374 -43.85
7 Nissan Sunny 0 74 -100.00
8 Fiat Linea 0 2 -100.00
2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

മാരുതി സിയാസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2020 ജൂലൈ മാസത്തില്‍ 1.303 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ പോയ വര്‍ഷം ഇതേ കാലയളവില്‍ 2,397 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിരുന്നു. 46 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

സ്‌കോഡ റാപ്പിഡ് ആണ് നാലാം സ്ഥാനത്തുള്ളത്. അടുത്തിടെയാണ് റാപ്പിഡിന്റെ പുതിയൊരു പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. 2020 ജൂലൈ മാസത്തില്‍ 738 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ 707 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. വില്‍പ്പനയില്‍ 4 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി.

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ടൊയോട്ട യാരിസ് ആണ് അഞ്ചാം സ്ഥാനത്ത്. വില്‍പ്പനയില്‍ വലിയ കുതിപ്പാണ് മോഡലില്‍ ഉണ്ടായിരിക്കുന്നത്. 322 ശതമാനത്തിന്റെ വളര്‍ച്ചയും വില്‍പ്പനയും റിപ്പോര്‍ട്ട് ചെയ്തു. 215 യൂണിറ്റുകള്‍ 2020 ജൂലൈ മാസത്തില്‍ നിരത്തുകളില്‍ എത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ 51 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.

MOST READ: പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് ആറാം സ്ഥാനത്തുള്ളത്. 210 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ബ്രാന്‍ഡ് വിറ്റഴിച്ചു. എന്നാല്‍ പോയ വര്‍ഷം 374 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനും ബ്രാന്‍ഡിന് സാധിച്ചു. 44 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

നിസാന്‍ സണ്ണി, ഫിയറ്റ് ലീനിയ മോഡലുകളാണ് ഏഴ്, എട്ട് സ്ഥാനങ്ങളില്‍. രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ ഇതിനോടകം തന്നെ വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫിയറ്റ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം (ജീപ്പ് ഇന്ത്യ ഒഴികെ) അടച്ചുപൂട്ടി. അതേസമയം പോര്‍ട്ട്ഫോളിയോ വിപുലമാക്കാനൊരുങ്ങുകയാണ് നിസാന്‍.

Most Read Articles

Malayalam
English summary
2020 July Premium Sedan Segment Sales Report. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X