മഹീന്ദ്ര ഥാറിന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപനം. AX, AX (O), LX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതുതലമുറ എസ്‌യുവി വിപണിയിലെത്തുകയെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയായിരിക്കും ഥാറിന് കരുത്തേകാൻ എത്തുക.

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

കൂടാടെ മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസുള്ള 4WD ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും 2020 മോഡലിന്റെ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയി മഹീന്ദ്ര വാഗ്ദാനം ചെയ്യും. 2020 മഹീന്ദ്ര ഥാറിന്രെ എൻട്രി ലെവൽ വേരിയന്റായ AX-ൽ ഡീസൽ മാനുവൽ കോമ്പിനേഷൻ മാത്രമായിരിക്കും ലഭിക്കുകയുള്ളൂ എന്നാണ് പുതിയ വാർത്ത.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

അടിസ്ഥാന മോഡലിന് ഹാർഡ് ടോപ്പ്, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ് ഓപ്ഷനും ലഭ്യമാകില്ല. പകരം നിശ്ചിത സോഫ്റ്റ് ടോപ്പ് ഉപയോഗിച്ച് മാത്രമേ ഇത് സാധ്യമാകൂ എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

അതേസമയം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മോണോക്രോം മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, മാനുവൽ എസി യൂണിറ്റ്, 12V ആക്സസറി സോക്കറ്റ്, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, 6 സീറ്റുകളുടെ ലേഔട്ട് (2 ഫ്രണ്ട് സീറ്റുകളും 4 സൈഡ് ഫേസിംഗ് സീറ്റുകളും) ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും ബേസ് മോഡലിൽ ഇടംപിടിക്കും.

MOST READ: മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

മറ്റ് സവിശേഷതകളിൽ 16 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ടൈലാമ്പുകൾ, ഡേ-നൈറ്റ് റിയർ വ്യൂ മിറർ എന്നിവയും വാഹനത്തിൽ ഇടംപിടിക്കും. സുരക്ഷാ സവിശേഷതകളിൽ 2020 ഥാർ AX ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, ഇബി‌എസ് ഉള്ള എബിഎസ് എന്നിവയും മഹീന്ദ്ര ഉൾപ്പെടുത്തും.

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

റോക്കി ബീജ്, ഗാലക്സി ഗ്രേ, റെഡ് റേജ്, അക്വാമറൈൻ, നാപോളി ബ്ലാക്ക്, മിസ്റ്റിക് കോപ്പർ എന്നീ ആറ് കളർ സ്കീമുകളിൽ ഓഫ്-റോഡർ എസ്‌യുവി വിപണിയിൽ അണിനിരക്കും.

MOST READ: സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

പുതിയ മഹീന്ദ്ര ഥാറിന്റെ ഔദ്യോഗിക വില പ്രഖ്യാപനം 2020 ഒക്ടോബർ രണ്ടിനിയിരിക്കും നടക്കുകയെങ്കിലും അടിസ്ഥാന വേരിയന്റിന് 9.75 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ.

മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

പുറത്തിറങ്ങുന്നതിന് മുമ്പായി കഴിഞ്ഞ ദിവസം പുതിയ ഥാറിന്റെ ആക്‌സസറി ബ്രോഷറും ചേർന്നിരുന്നു. എക്സ്റ്റീരിയർ സ്റ്റൈൽ പായ്ക്ക്, ഇന്റൻസ് ക്രോം പായ്ക്ക്, ക്ലാഡിംഗ്സ്, ക്രോം ആപ്ലിക്കേഷനുകൾ, റെയിൻ വൈസർ, ബോഡി ഡെക്കൽ എന്നിവ ഉൾപ്പെടെ അനേകം ഓഫ് മാർക്കറ്റ് ആക്‌സസറികളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar AX Entry Level Variant Will Not Get Petrol Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X