പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ഥാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും പൂതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ ചിത്രങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഈ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2020 ഒക്ടോബറില്‍ വിപണിയില്‍ എത്തുന്ന 2020 ഥാറിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു.

MOST READ: ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാകും ഈ പതിപ്പിന് കരുത്ത് നല്‍കുക. ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ യൂണിറ്റാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അതോടൊപ്പം തന്നെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും പുതിയ ഥാറില്‍ ഇടംപിടിക്കും.

MOST READ: പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ സാഹചര്യങ്ങള്‍ മൂലം നീണ്ടുപോയ അവതരണം ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാകുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നും സൂചനകളുണ്ട്.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ജീപ്പ് റാങ്ക്ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിന്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

MOST READ: ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രില്‍, ടേണ്‍ ഇന്റിക്കേറ്റര്‍ ഇവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, ബമ്പറിലെ റിഫ്ലക്ഷന്‍ എന്നിവ പിന്നിലെ പുതുമകളാണ്.

MOST READ: ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അഞ്ച് സ്പോക്ക് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. മുന്‍തലമുറ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അകത്തളമാണ് പുതുതലമുറ മോഡലില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്യാപ്റ്റന്‍ സീറ്റ് എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar Diesel Automatic Spied On Test. Read in Malayalam.
Story first published: Saturday, June 20, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X