അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

പുതുതലമുറ മഹീന്ദ്ര ഥാറിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അടിമുടി മാറ്റങ്ങളുമായി പുത്തൻ എസ്‌യുവിയും വിപണിയിൽ എത്തും.

അതിന്റെ ഭാഗമായി 2020 ഥാറിന്റെ ടീസർ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവയിൽ ഒരു പുതിയ കുതിച്ചുചാട്ടമായിരിക്കും പുതിയ മോഡൽ നടത്തുകയെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

എന്നിരുന്നാലും വരാനിരിക്കുന്ന എസ്‌യുവി അതിന്റെ ഓഫ്-റോഡ് ശേഷിയും ഐതിഹാസിക ഡിസൈൻ ശൈലിയിലുംവിട്ടുവീഴ്ച ചെയ്യില്ല. ഒരു വര്‍ഷത്തിലേറെയായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരീക്ഷണയോട്ടത്തിന് വിധേയമായ കാറും ഇതാണ്.

MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

ഥാർ എസ്‌യുവിയുടെ ആരാധകരെ മാത്രമല്ല, മറിച്ച് സമകാലിക എസ്‌യുവി ഉപഭോക്താക്കളെയും പുതുതലമുറ മോഡൽ ആകർഷിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സവിശേഷതകളും അതിൽ മഹീന്ദ്ര സജ്ജീകരിക്കും.

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

ഏഴ് പതിറ്റാണ്ടിലേറെ നീളുന്ന ബ്രാൻഡിന്റെ ‘മഹീന്ദ്ര ക്ലാസിക്' ജീപ്പ് പൈതൃകവും 2020 ഥാർ വഹിക്കും എന്നതാണ് ശ്രദ്ധേയം. 2010 ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച മോഡലിന്റെ പുതുതലമുറ ആവർത്തനത്തിന് അതിന്റെ ഓഫ്-റോഡ് അനുഭവം അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ സജ്ജമാണെന്നും മഹീന്ദ്ര പറഞ്ഞുവെക്കുന്നു.

MOST READ: താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

2020 മഹീന്ദ്ര ഥാർ സോഫ്റ്റ്, ഹാർഡ്-ടോപ്പ് വേരിയന്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം മുന്നോട്ടു തിരിഞ്ഞുള്ള പരമ്പരാഗത പിൻ സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. അതോടൊപ്പം വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ പരിഷ്ക്കരണങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

പുതിയ ഡാഷ്‌ബോർഡിനൊപ്പം ഒരു മികച്ച അനുഭവം തന്നെ പ്രദാനം ചെയ്യും. ഡിസൈൻ‌ പുതുമയുള്ളതാണ്, കൂടാതെ മുമ്പ്‌ നഷ്‌ടമായ ധാരാളം ഘടകങ്ങളും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. അതിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എംഐഡിയുള്ള പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

MOST READ: സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

മുൻവശത്തെ ബക്കറ്റ് സീറ്റുകൾ കൂടുതൽ മെച്ചപ്പെടും. ചുരുക്കത്തിൽ ഓഫ്-റോഡ് പ്രേമികളെ മാത്രമല്ല, ഒരു ഫാമിലി കാർ വാങ്ങുന്നവരെയും ആകർഷിക്കാൻ മഹീന്ദ്ര ഥാർ ആഗ്രഹിക്കുന്നു. അതിന് സാക്ഷ്യമാണ് പുതുതലമുറ മോഡലിന്റെ ഏറ്റവും മെച്ചപ്പെട്ട വശങ്ങളിലൊന്നായ ഇന്റീരിയർ.

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പുതിയ ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് എസ്‌യുവിയെ നിർമിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പുതിയ ചട്ടങ്ങൾ പാലിച്ച് ഓഫ്-റോഡർ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റ് ബെൽറ്റ് മുന്നറിയിപ്പ്, റിവേഴ്സ് പാർക്കിംഗ് സെൻസർ എന്നിവയും ലഭ്യമാക്കും.

അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

എഞ്ചിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അവതരണ വേളയിലാകും മഹീന്ദ്ര സ്ഥിരീകരിക്കുക. എന്നിരുന്നാലും ബിഎസ്-VI 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഥാറിൽ തുടരുന്നതിനൊപ്പം ആദ്യമായി ഒരു 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ശ്രേണിയിൽ ഇടംപിടിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar First Official Teaser Video Released. Read in Malayalam
Story first published: Wednesday, August 5, 2020, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X