ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

സമീപകാല ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് പുതുതലമുറ മഹീന്ദ്ര ഥാർ. രാജ്യത്ത് ഏറ്റവുമധികം റോഡ് പരീക്ഷണങ്ങൾക്ക് വിധേയമായ മോഡലും ഇതുതന്നെയാണ്.

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഓഗസ്റ്റ് 15-ന് ഇന്ത്യ 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ എല്ലാ വാഹന പ്രേമികളുടെയും ഈ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ഓഫ്റോഡ് മികവ് മാത്രമല്ല ആഡംബര സൗകര്യങ്ങളും നിറച്ച് പുത്തൻ ഥാർ സ്വാതന്ത്ര ദിനത്തിൽ അരങ്ങേറ്റം കുറിക്കും.ൾ

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലുമൊക്കെ വൻകുതിച്ചു ചാട്ടത്തിനാണ് 2020 ഥാർ തയാറെടുക്കുന്നതെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. വിപണിയിൽ എത്തുമ്പോൾ ഫോഴ്‌സ് മോട്ടോർസിന്റെ ഗൂർഖ ഒഴികെ കോംപാക്‌ട് ഓഫ്‌റോഡറിന് നേരിട്ടുള്ള എതിരാളികളുണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

വരാനിരിക്കുന്ന എസ്‌യുവി അതിന്റെ ഓഫ്-റോഡ് ശേഷിയും ഐതിഹാസിക ഡിസൈൻ ശൈലിയിലുംവിട്ടുവീഴ്ച ചെയ്യില്ല. ഥാർ എസ്‌യുവിയുടെ ആരാധകരെ മാത്രമല്ല, മറിച്ച് സമകാലിക എസ്‌യുവി ഉപഭോക്താക്കളെയും പുതുതലമുറ മോഡൽ ആകർഷിക്കാൻ പ്രാപ്തമാണ്.

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഇപ്പോൾ എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അതിൽ വാഹനത്തിന്റെ അകത്തളത്തിൽ മഹീന്ദ്ര എന്തെല്ലാം സവിശേഷതകളാണ് ഒരുക്കിയിരിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

MOST READ: സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഉയർന്ന രീതിയിൽ മൗണ്ട് ചെയ്‌തിരിക്കുന്ന ടച്ച്സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വിവിധ സ്വിച്ച് ഗിയർ, പരമ്പരാഗത 6-സ്പീഡ് മാനുവൽ ഗിയർബോക്സ്, അതിന് സമീപമായി ഫോർവാൽ ഡ്രൈവ് ലിവർ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു.

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

തീർന്നില്ല, ഇതോടൊപ്പം സെന്റർ കൺസോളിലെ പവർ വിൻഡോ നിയന്ത്രണങ്ങൾ, മികച്ച പിന്തുണ നൽകുന്ന പാസഞ്ചർ ഗ്രാബ്-ഹാൻഡിൽ, ബക്കറ്റ് സീറ്റുകൾ, സ്റ്റിയറിംഗ് നിരയ്‌ക്ക് സമീപം ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നു.

MOST READ: മൺസൂൺ കാർ കെയർ കാമ്പയിനൊരുക്കി ഫോക്‌സ്‌വാഗണ്‍

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

അതോടൊപ്പം വിശാലമായ ഫെൻഡറുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ, 5-സ്‌പോക്ക് അലോയ് വീലുകൾ, ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ എന്നിവയും സുരക്ഷ, ഡ്രൈവർ സഹായ സവിശേഷതകൾ എന്നിവയും 2020 മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മാറ്റുകൂട്ടാൻ സഹായിക്കും.

ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആയിരിക്കും മഹീന്ദ്ര ഥാർ വിപണിയിൽ എത്തുക. അവയോടൊപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടിസി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ നിന്ന് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Interior Spy Images. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X