ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുകയാണ് പുതിയ രണ്ടാം തലമുറ മഹീന്ദ്ര ഥാർ. ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ എസ്‌യുവി അടുത്തിടെ നിർമ്മാണ രൂപത്തിൽ പരീക്ഷണയോട്ടവും നടത്തിയിരിരുന്നു.

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

അതിന്റെ വീഡിയോ ഇപ്പോൾ HMD ഓട്ടോവ്ളോഗ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രൊഡക്ഷൻ പതിപ്പ് ഥാറിന്റെ ബോഡി പാനലുകളും 18 ഇഞ്ച് 255/65 R18 ടയറുകളുമായാണ് പരീക്ഷണയോട്ടത്തിന് അണിനിരന്നത്.

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

പ്രോട്ടോടൈപ്പ് അതിന്റെ വിപണി സമാരംഭത്തിന് മുമ്പായി അവസാന ഘട്ട പരിശോധനയ്ക്ക് വിധേയമാക്കുകയാണ് മഹീന്ദ്ര. പുതുതലമുറ പരിഷ്ക്കരണത്തിനൊപ്പം ഏറ്റവും പുതിയ മഹീന്ദ്ര ഥാർ കൂടുതൽ പ്രീമിയം ജീവിതശൈലിയിൽ അധിഷ്ഠിതമായ ഒരു വലിയ ഉപഭോക്താക്കളെ ആകർഷിക്കും.

MOST READ: പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

കൂടാതെ പുത്തൻ അവതാരം ഒരു ലാഡർ ഫ്രെയിം ചാസിയിലായിരിക്കും നിർമിക്കുക. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും ഓഫ്-റോഡ് കഴിവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

2020 ഥാർ ആഗോള ഓഫറായിരിക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ എസ്‌യുവി വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

MOST READ: തുടക്കം ഗംഭീരമാക്കി സ്‌കോഡ കരോക്ക്; ജൂണ്‍ മാസത്തില്‍ വിറ്റത് 151 യൂണിറ്റുകള്‍

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

190 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എംസ്റ്റാലിയൻ 2.0 ലിറ്റർ TGDI എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റ് ഡീസൽ പതിപ്പും പുത്തൻ മോഡലിന് ലഭിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ, ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സിലേക്കും ജോടിയാക്കും.

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

കൊവിഡ്-19 മൂലം നീണ്ടുപോയ അവതരണം ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാകുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗും സ്വീകരിച്ചു തുടങ്ങിയായും റിപ്പോർട്ടുകളുണ്ട്.

MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ജീപ്പ് റാങ്ലറുമായി സാമ്യം തോന്നിക്കുന്ന രൂപകൽപ്പനയാണ് 2020 ഥാറിന് കമ്പനി നൽകിയിരിക്കുന്നത്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന എസ്‌യുവിയുടെ ഹാര്‍ഡ് ടോപ്പ് മോഡലും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു ആകർഷണം. ഇതുകൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഉടൻ വിപണിയിൽ എത്താനിരിക്കുന്ന 2020 ഫോഴ്‌സ് ഗൂർഖയുടെ നേരിട്ടുള്ള എതിരാളിയാണ് പുതിയ മഹീന്ദ്ര ഥാർ. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ അഞ്ച് ഡോർ ജിംനിയിൽ നിന്നും ഥാർ മത്സരം നേരിടേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Production Ready Model Spied. Read in Malayalam
Story first published: Monday, July 6, 2020, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X