തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്രയില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 ഥാര്‍. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

നിരവധി തവണ പരീക്ഷണ ഓട്ടം നടത്തുകയും, വിവിധ സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. എന്തായാലും ഇപ്പോള്‍ വാഹന പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇത് പ്രൊഡകന്‍ പതിപ്പാണെന്നും വ്യക്തമാക്കുന്നു. റെഡ് കളറിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോകാനുള്ള പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

എന്തായാലും ജൂലൈ മാസത്തോടെ വാഹനം നിരത്തുകളിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാന്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത.

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. എല്ലാ സംവിധാനങ്ങളും വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും ഹാര്‍ഡ് ടോപ്പിന്റെ അഭാവം ഈ വാഹനത്തില്‍ നിഴലിച്ചിരുന്നു.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്നാതാണ് മറ്റൊരു സവിശേഷത. വീല്‍ ആര്‍ച്ച് വരെ നീളുന്ന പുതിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന പുതുമ.

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പ്, അകത്തേക്ക് വലിഞ്ഞ നില്‍ക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഏഴ് സ്ലാറ്റ് ഗ്രില്ലിലും കമ്പനി മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന.

MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മുന്‍വശത്തെ മാറ്റങ്ങള്‍ പോലെ പിന്നിലും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. വശങ്ങളും പുതുക്കി പണിഞ്ഞിട്ടുണ്ട്. അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ വശങ്ങളിലെ പുതുമയാണ്.

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പരിശേധിച്ചാല്‍ ഡീസല്‍, പെട്രോള്‍ എഞ്ചിനില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ടിജിഡി എംസ്റ്റാലിയന്‍ ടര്‍ബോ യൂണിറ്റാണ് പെട്രോള്‍ വകഭേദത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.

MOST READ: എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ഈ എഞ്ചിന്‍ 187 bhp കരുത്തും 380 Nm torque ഉത്പാദിപ്പിക്കും. ഡീസല്‍ യൂണിറ്റ് 2.0 ലിറ്റര്‍ യൂണിറ്റ് ആകാം. ഇത് 140 bhp പവറും 300 Nm Nm torque ഉം വികസിപ്പിക്കാന്‍ പ്രാപ്തമാണ്. ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാനുവലിനൊപ്പം ഓട്ടോമാറ്റിക്കും പ്രതീക്ഷിക്കാം.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Production Version Spied Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X