ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

മഹീന്ദ്ര അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ രണ്ടാംതലമുറ ഥാർ എസ്‌യുവിയെ പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഏറെ ശ്രദ്ധനേടിയ മോഡൽ ഒക്ടോബർ രണ്ടിന് വിൽപ്പനയ്ക്കെത്തും. നിലവിൽ വാഹനത്തിന്റെ വില പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് വാഹന ലോകം.

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ഥാറിന്റെ ഓഫ്-റോഡ് കഴിവുകൾ തെളിയിക്കുന്ന ഒരു പുതിയ വീഡിയോയുമായി മഹീന്ദ്ര എത്തിയിരിക്കുകയാണ്. എസ്‌യുവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് കമ്പനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ ഹ്രസ്വ വീഡിയോ അടിസ്ഥാനപരമായി മഹീന്ദ്ര ഥാറിന്റെ ഓഫ്-റോഡ് മികവിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. പഴയ പതിപ്പിനെ അപേക്ഷിച്ച് എസ്‌യുവിയുടെ സമീപനവും ഡിപ്പാർച്ചർ ആംഗിളും മെച്ചപ്പെട്ടു.

MOST READ: XL6 എംപിവിയുടെ വല്ല്യേട്ടനെ പരിചയപ്പെടാം; ഏഴ് സീറ്റർ XL7

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ഇതിന് ഒരു കോയിൽ സ്പ്രങ് സോളിഡ് റിയർ ആക്‌സിൽ, അഡ്വാൻസ്ഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇൻഡിപെൻഡന്റ് ഫ്രണ്ട് സസ്‌പെൻഷൻ എന്നിവയെല്ലാം മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ഈ സവിശേഷതകൾ‌ കൂടാതെ 2020 മഹീന്ദ്ര ഥാറിന്റെ മികച്ച ട്രാക്ഷനായി BLD അല്ലെങ്കിൽ ബ്രേക്കിംഗ് ലോക്ക് ഡിഫറൻ‌ഷ്യലുകളും ലഭിക്കും. കൂടാതെ നൂതന റോൾ‌ഓവർ‌ ലഘൂകരണ സാങ്കേതികവിദ്യയും ഇതിൽ ഇടംപിടിച്ചിരിക്കുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച ഹാർഡ് ടോപ്പിനൊപ്പം മഹീന്ദ്ര ആദ്യമായി എസ്‌യുവിയെ പുറത്തിറക്കുന്നതാണ് ശ്രദ്ധേയം.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

AX, LX വേരിയന്റുകളിലാകും 2020 ഥാർ വിപണിയിൽ എത്തുക. ബോസ് മോഡലായ AX പതിപ്പ് സ്റ്റീൽ വീലുകളും സോഫ്റ്റ് ടോപ്പുകളും ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഇത് ഹാർഡ് കോർ ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമാക്കിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

അതേസമയം മറുവശത്ത് LX കുറച്ചുകൂടി പ്രീമിയം ലുക്കിംഗ് പതിപ്പായിരിക്കും. 18 ഇഞ്ച് അലോയ് വീലുകൾ, ഹാർഡ് ടോപ്പ് എന്നിവ പോലുള്ള സവിശേഷതകൾ ലഭിക്കുന്നതിനാൽ ഇതൊരു ലൈഫ് സ്റ്റൈൽ മോഡലായി വിപണിയിൽ എത്തും.

MOST READ: ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

പുതിയ ഥാറിന്റെ ഇന്റീരിയറിനെ മഹീന്ദ്ര പൂർണമായും മാറ്റിമറിച്ചു. പിന്നിലെ യാത്രക്കാർക്ക് മുന്നിലേക്ക് തിരിഞ്ഞുള്ള സീറ്റുകൾ, മേൽക്കൂര ഘടിപ്പിച്ച സ്പീക്കറുകൾ, ആപ്പിൾ കാർപ്ലേയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ ഉള്ള മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളുമായാണ് ഇത് വരുന്നത്.

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര ഥാർ തെരഞ്ഞെടുക്കാൻ സാധിക്കുക. 2.2 ലിറ്റർ ടർബോചാർജ്ഡ് എംഹോക്ക് ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ എന്നിവയാണ് എസ്‌യുവിയെ ശക്തിപ്പെടുത്തുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭ്യമാണ്.

MOST READ: നേക്കഡ് സ്പോർട്ടിൽ നിന്ന് ഹാർഡ്-കോർ സ്‌ക്രാംബ്ലറായി പൾസർ NS 200

ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ഏകദേശം 9.75 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുമെന്നാന് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹങ്ങൾ. ഏറ്റവും ഉയർന്ന വകഭേദത്തിനായി 12.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Show Off Its Off-Road Capabilities In New Teaser Video. Read in Malayalam
Story first published: Friday, September 18, 2020, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X