ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

ഒക്ടോബർ രണ്ടിന് പുതിയ ഥാറിന്റെ വില പ്രഖ്യാപനവും ബുക്കിംഗും ആരംഭിക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര. നേരത്തെ വെളിപ്പെടുത്തിയ രണ്ട് വേരിയന്റുകൾക്ക് പുറമെ എസ്‌യുവിക്ക് മൂന്നാമതൊരു വകഭേദം കൂടി ലഭ്യമാകും എന്നതാണ് ശ്രദ്ധേയം.

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

ടീം ബിഎച്ച്പി പുറത്തുവിട്ട ചിത്രങ്ങളിൽ കാണുന്നത് പോലെ 2020 മഹീന്ദ്ര ഥാർ മൂന്ന് വേരിയന്റുകളിലാകും വിപണിയിൽ എത്തുക. അതിൽ LX, AX, AX(O) എന്നിവയാണ് ഉൾപ്പെടുന്നത്. പുതുതായി കൂട്ടിച്ചേർത്ത AX(O) പതിപ്പ് AX വകഭേദത്തിന് സമാനമായി പെട്രോൾ മാനുവൽ, ഡീസൽ മാനുവൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ഹാർഡ്-ടോപ്പ് / കൺവേർട്ടിബിൾ സോഫ്റ്റ്-ടോപ്പ് ഓപ്ഷനുകൾ, ബ്ലാക്ക് ഗ്രിൽ, റിമോട്ട് കീലെസ് എൻട്രി എന്നിവ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് മഹീന്ദ്ര ഥാർ AX(O മോഡലിനെ വ്യത്യസ്‌തമാക്കുന്നു.

MOST READ: കളംനിറഞ്ഞ് മാരുതി സുസുക്കി; സെപ്റ്റംബറിൽ 1.48 ലക്ഷം യൂണിറ്റ് വിൽപ്പന

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

മൂന്ന് വേരിയന്റുകളിലായി മൊത്തം ആറ് കളർ ഓപ്ഷനിൽ പുതിയ ലൈഫ്സ്റ്റൈൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. റെഡ് റേജ്, മിസ്റ്റിക് കോപ്പർ, ഗാലക്സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈൻ എന്നിവയാണ് മോടികൂട്ടാൻ മഹീന്ദ്ര ഉൾപ്പെടുത്തിയിരിക്കുന്നത്.

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

അടിമുടി മാറ്റങ്ങളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മഹീന്ദ്ര ഥാർ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

പെട്രോൾ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ ബർണർ 130 bhp പവറിൽ 300 Nm torque ആണ് വികസിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്സ് ചുമതലകൾ കൈകാര്യം ചെയ്യും.

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

ബേസ് മോഡലായ AX പതിപ്പ് സ്റ്റീൽ വീലുകളും സോഫ്റ്റ് ടോപ്പുകളും ഉപയോഗിച്ചാകും വാഗ്‌ദാനം ചെയ്യുക. ശരിക്കും ഇത് ഹാർഡ്കോർ ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. അതേസമയം മറുവശത്ത് LX കുറച്ചുകൂടി പ്രീമിയം ലുക്കിംഗ് പതിപ്പായിരിക്കും.

MOST READ: റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട; വില 1.90 ലക്ഷം

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

18 ഇഞ്ച് അലോയ് വീലുകൾ, ഹാർഡ് ടോപ്പ് എന്നിവ പോലുള്ള സവിശേഷതകൾ ലഭിക്കുന്നതിനാൽ LX വേരിയന്റ് ഒരു പക്കാ ലൈഫ് സ്റ്റൈൽ മോഡലായി പേരെടുക്കും. നിലവിൽ എസ്‌യുവിയുടെ വില പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് വാഹന ലോകം.

ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

ഏകദേശം 9.75 ലക്ഷം രൂപ മുതലായിരിക്കും പുതിയ ഥാറിന്റെ പ്രാരംഭ പതിപ്പിനായി മുടക്കേണ്ടത്. മറുവശത്ത് ഏറ്റവും ഉയർന്ന വകഭേദത്തിനായി 12.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar SUV To Offer A New SX(O) Variant. Read in Malayalam
Story first published: Thursday, October 1, 2020, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X