പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ടന്ന് സൂചന. എങ്കിലും നിരത്തിൽ എത്താൻ ഒരു നാല് മാസത്തോളം കാലതാമസം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ ഉടൻ എസ്‌യുവി വിൽപ്പനക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പദ്ധതിയിൽ ചെറിയ വ്യത്യാസം ഉണ്ടായിരിക്കുകയാണ്.

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

ഈ വർഷം ഒക്ടോബറിൽ അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതുതലമുറ ഥാർ വിപണിയിൽ അവതരിപ്പിക്കുമെന്നും കൊറോണ വൈറസ് വ്യാപനം മൂലമാണ് വാഹനത്തിന്റെ അരങ്ങേറ്റത്തിന് കാലതാമസം ഉണ്ടായതെന്നും കമ്പനിയുടെ ത്രൈമാസ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.

MOST READ: സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം മുതൽ

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

2012-ലാണ് ഥാർ എസ്‌യുവി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം ഒരു താരമായി മാറാൻ വാഹനത്തിന് സാധിച്ചു. എട്ട് വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഥാറിന് ഒരു തലമുറ മാറ്റം ലഭിക്കാൻ ഒരുങ്ങുന്നത്. ഇത്തവണ കൂടുതൽ സവിശേഷതകളുമായി ഥാർ എത്തുമെന്ന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

മഹീന്ദ്ര ഇന്ത്യയിൽ ഥാർ പരീക്ഷണയോട്ടം നടത്തിവരികയാണിപ്പോൾ. ഒരു ബോക്സി രൂപകൽപ്പനയാണ് എസ്‌യുവിക്ക് ഉണ്ടാവുകയെന്നാണ് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഹെഡ്‌ലാമ്പുകൾക്കൊപ്പം എൽഇഡി ടെയിൽ ലാമ്പുകളും ഡേ ടൈം റണ്ണിംഗ് എൽഇഡികളും ഥാറിൽ ഇംടിപിടിച്ചേക്കും.

MOST READ: 3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

അവതരിപ്പിക്കുമ്പോൾ ഈ പുതുതലമുറ ഥാറിന്റെ ക്യാബിനിലും വിപുലമായ നവീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയെല്ലാം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ മഹീന്ദ്ര ഓഫ്-റോഡർ എസ്‌യുവിക്ക് മുൻവശത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകളും ഹെഡ്‌റെസ്റ്റുകളും ലഭിക്കുമെന്നും സ്ഥിരീകരിക്കാനാവും.

MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ എഞ്ചിനും 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും 2020 മോഡലിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം അതോടൊപ്പം ഒപ്ഷണലായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും ആദ്യമായി ലഭ്യമാക്കുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar To Launch In October. Read in Malayalam
Story first published: Friday, June 12, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X