ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

ഇന്ത്യൻ വാഹന പ്രേമികളെ ആവേശത്തിലാക്കിയ ഏറ്റവും പുതിയ അവതരണമായിരുന്നു രണ്ടാം തലമുറ ഥാർ എസ്‌യുവിയുടേത്. ഓഗസ്റ്റ് 15-ന് വിപണിയിൽ പരിചയപ്പെടുത്തിയ മോഡലിന് ഏറെ സ്വീകാര്യതയും ലഭിച്ചു. തുടർന്ന് ഒക്ടോബർ രണ്ടിന് ബുക്കിംഗ് ആരംഭിച്ച മഹീന്ദ്ര ഞെട്ടി.

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

സമാരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 9,000-ത്തിലധികം ബുക്കിംഗുകളാണ് മഹീന്ദ്രയ്ക്ക് ലഭിച്ചത്. ഈ സെഗ്‌മെന്റിലെ ഒരു കാറിനായി ഇത്രയുമധികം ബുക്കിംഗ് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചിരുന്നത് അഭൂതപൂർവമായിരുന്നു. ഇതിനർത്ഥം ഓരോ രണ്ട് മിനിറ്റിലും മൂന്ന് പേർ ഒരു ഥാർ ബുക്ക് ചെയ്യുന്നതായാണ്.

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

പുതിയ ലൈഫ്സ്റ്റൈൽ എസ്‌യുവിക്കായുള്ള ഡെലിവറികൾ നവംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസം വരെ നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: കാത്തിരിപ്പിന് വിരാമം; പുതിയ എൻട്രി ലെവൽ Q2 എസ്‌യുവി പുറത്തിറക്കി ഔഡി

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

അതായത് ഈ വർഷം ഡിസംബറോടെമാത്രമാകും ഉപഭോക്താക്കൾക്ക് അവരുടെ പുത്തൻ ഥാർ ലഭിക്കാൻ തുടങ്ങുക. നിലലവിലെ ബുക്കിംഗ് കാലയളവ് അനുസരിച്ച് കൂടുതൽ സമയം നീട്ടാൻ മഹീന്ദ്ര സജ്ജമാക്കിയിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇനിയും കൂടുതൽ കാത്തിരിക്കേണ്ടി വരും.

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

അടുത്തിടെ ഥാർ ബുക്ക് ചെയ്ത ഒരു ഉപഭോക്താവിന് 2021 ജനുവരി 19 നാണ് ഡെലിവറി തീയതി ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രസ്താവനയും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

എന്നാൽ മിക്ക ഉപഭോക്താക്കളും ടോപ്പ് എൻഡ് മോഡലാണ് തെരഞ്ഞടുക്കുന്നതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. നിലവിൽ AX, AX(O), LX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് 2020 മഹീന്ദ്ര ഥാർ വിപണിയിൽ എത്തുന്നത്.

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതിയ ഥാർ വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 130 bhp കരുത്തും 320 Nm torque ഉം വികസിപ്പിക്കുമ്പോൾ രണ്ടാമത്തേത് 150 bhp പവറിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: 18 ഇഞ്ച് സബ് വൂഫറിനൊപ്പം വിപുലമായി പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റ

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

ഈ രണ്ട് യൂണിറ്റുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കും. കുറഞ്ഞ ശ്രേണിയിലുള്ള ഗിയർ‌ബോക്‌സുള്ള 4WD പരിധിയിലുടനീളം സ്റ്റാൻഡേർഡാണ്.

ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

9.80 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ് പുതിയ ഥാറിന്റെ എക്സ്ഷോറൂം വില. LX ഡീസൽ മാനുവലിന് 12.85 ലക്ഷം രൂപയും മാനുവൽ ഗിയർ‌ബോക്‌സിനൊപ്പം എത്തുന്ന അടിസ്ഥാന ഡീസൽ വേരിയന്റിന് 10.85 ലക്ഷം രൂപയുമാണ് മഹീന്ദ്ര വില നിശ്ചയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Waiting Period Increases Up To Three Months. Read in Malayalam
Story first published: Friday, October 16, 2020, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X