പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതിയ പദ്ധതിക്കു കീഴിൽ ആദ്യമെത്തുക മഹീന്ദ്ര ഥാർ ആയിരിക്കും. ഏറെ നാളായി വിപണി കാത്തിരിക്കുന്ന ഓഫ് റോഡർ എസ്‌യുവി രണ്ടാംതലമുറയിലേക്ക് കടക്കുമ്പോൾ അടിമുടി മാറ്റങ്ങളുമായാകും വിൽപ്പനക്ക് എത്തുക.

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

രണ്ട് വർഷത്തോളമായി പുത്തൻ ഥാറിന്റെ പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. അതിനാൽ തന്നെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ എസ്‌യുവിക്ക് അതിന്റെ മുൻഗാമിയേക്കാൾ വലിയ അനുപാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

മാത്രമല്ല ഇത് ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനിലും ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് പതിപ്പിലും ഇത്തവണ വാഗ്‌ദാനം ചെയ്യും. മുൻ മോഡലിനെപ്പോലെ തന്നെ ബോക്സി ഡിസൈനിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നതെങ്കിലും കാര്യമായ പരിഷ്ക്കരണങ്ങളാണ് പുറംമോടിയുടെ മാറ്റുകൂട്ടുന്നത്.

MOST READ: കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

പുതുക്കിയ ബമ്പർ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ഡിആർഎൽ, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഒന്നിലധികം സ്ലേറ്റുകൾ, ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുള്ളതിനാൽ സ്റ്റൈലിംഗിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

പുറംമോടിയിലെ പരിഷ്ക്കരണങ്ങൾക്ക് പുറമെ 2020 മഹീന്ദ്ര ഥാറിന്റെ അകത്തളത്തും കാര്യമായ മാറ്റങ്ങളാണ് കമ്പനി അണിനിരത്തുന്നത്. ഇന്റീരിയർ‌ പുതിയ ഉപകരണങ്ങളും കൂടുതൽ‌ പ്രീമിയം ക്യാബിൻ‌ ഫിനിഷും ഉപയോഗിച്ച് പൂർ‌ത്തിയാക്കി. അതിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കാണ് ആദ്യം കണ്ണെത്തുന്നത്.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

അതോടൊപ്പം എംഐഡി, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് നിയന്ത്രണം, വൈദ്യുതമായി മടക്കാവുന്ന ഒ‌ആർ‌വി‌എം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, പുതിയ സീറ്റുകൾ, കൺട്രോൾ നോബുകൾ, ഡാഷ്‌ബോർഡ് എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

പരമാവധി 140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് പുത്തൻ മഹീന്ദ്ര ഥാറിന്റെ മറ്റൊരു ആകർഷണം. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AISIN സോഴ്‌സ്ഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. ഡീസൽ വകഭേദത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ആദ്യമായി ഥാറിൽ ലഭ്യമാകുന്നതും ശ്രദ്ധേയമാണ്.

MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

പുതുതായി വികസിപ്പിച്ച 2.0 ലിറ്റർ എംസ്റ്റാലിയൻ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡയറക്ട്-ഇഞ്ചെക്റ്റ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും വിപണിയിൽ മേൽകൈ നേടാൻ ബ്രാൻഡിനെ സഹായിക്കും. ഇത് സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉപയോഗിച്ച് തെരഞ്ഞെടുക്കാൻ സാധിക്കും.

പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

മികച്ച ഓഫ്-റോഡിംഗ് സ്വഭാവ സവിശേഷതകൾ, കൂടുതൽ മാർക്കറ്റ് സവിശേഷതകൾ, സുഖസൗകര്യങ്ങൾ, കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് പുതിയ ഥാർ എത്തുമ്പോൾ എസ്‌യുവി ശ്രേണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Will Introduce Cruise Control. Read in Malayalam
Story first published: Thursday, June 18, 2020, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X