മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

2018 ൽ ആദ്യമായി അരങ്ങേറ്റം കുറിച്ചതിനുശേഷം വളരെ കാലമായി വിപണി കാത്തിരപിക്കുന്ന ഒരു വാഹനമാണ് പുതിയ മെർസിഡീസ്-AMG C 63 കൂപ്പേ. ഒടുവിൽ ഈ കാത്തിരിപ്പ് ഉടൻ അവസാനിക്കും എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

കരുത്തരായ AMG GT R നൊപ്പം 2020 മെയ് 27 -ന് മെർസിഡീസ് ബെൻസ് ഇന്ത്യ AMG C 63 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇരു മോഡലുകളും രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്തതിന് ശേഷം ജർമ്മൻ കാർ നിർമ്മാതാക്കൾ നടത്തുന്ന ആദ്യ പുതിയ ലോഞ്ചുകളായിരിക്കും.

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ അതിന്റെ മുൻഗാമിയെപ്പോലെ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായിട്ടാവും (CBU) ഇന്ത്യയിൽ വിൽക്കപ്പെടുന്നത്.

MOST READ: മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

അപ്‌ഡേറ്റുചെയ്‌ത മോഡലിന് ചില പുതിയ സവിശേഷതകൾക്കൊപ്പം കാര്യമായ രൂപകൽപ്പനയും സൗന്ദര്യവർദ്ധക മാറ്റങ്ങളും ലഭിക്കുന്നു. AMG GT കുടുംബത്തിൽ‌ നിന്നും കടമെടുത്ത പുതിയ പനാമെറിക്കാന ഗ്രില്ല്‌ തീർച്ചയായും ആദ്യം തന്നെ എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

പുതിയ ബഗ്-ഐഡ് ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ‌, മസ്കുലർ‌ ബോണറ്റ്, വാഹനത്തിന്റെ സ്പോർ‌ട്ടി ആകർഷണം വർദ്ധിപ്പിക്കുന്ന വലിയ എയർ ഇൻ‌ടേക്കുകളും കറുത്ത ബോർഡറുകളും ഉള്ള ബമ്പർ‌ എന്നിവയാണ് പുതിയ രൂപകൽപ്പനയിൽ‌ ചേർ‌ക്കുന്ന മറ്റ് ഘടകങ്ങൾ.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

18 ഇഞ്ച് 10-സ്‌പോക്ക് എയ്‌റോ അലോയ് വീലുകൾ ഒഴികെ പ്രൊഫൈലിൽ മാറ്റമില്ല. പിന്നിൽ മെലിഞ്ഞ റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ലിപ് സ്‌പോയിലർ, ബ്ലാക്ക് ഹൗസിംഗുള്ള ഡിഫ്യൂസറുകളും, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും അടങ്ങിയ സ്‌പോർടി പിൻ ബമ്പർ എന്നിവ ലഭിക്കുന്നു.

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

ഡിസൈൻ, ഫിനിഷ്, ലേയൗട്ട് എന്നിവയുടെ കാര്യത്തിൽ വാഹനത്തിന്റെ ക്യാബിൻ അതിന്റെ മുൻഗാമിയോട് ഏതാണ്ട് സമാനമാണ്. കൂടാതെ ഡിജിറ്റൽ ഇൻസ്ട്രമെന്റ്, ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേകൾ പോലുള്ള ആധുനിക സവിശേഷതകളും ലഭിക്കുന്നു.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

വിവിധ ഇൻ-കാർ കൺട്രോളുകൾക്കായി ബട്ടണുകളും ഡയലുകളും നൽകി കാർബൺ ഫൈബർ ഉപയോഗിച്ച് സെൻട്രൽ കൺസോൾ പൂർത്തിയാക്കിയിരിക്കുന്നു. റേസ്-സ്റ്റൈൽ ബക്കറ്റ് സീറ്റുകളും ഫ്ലാറ്റ്-ബോട്ടം AMG സ്റ്റിയറിംഗ് വീലിനുമൊപ്പം സ്‌പോർട്ടി ബ്ലാക്ക് ആൻഡ് റെഡ് ലെതറിലാണ് ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്.

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

4.0 ലിറ്റർ V8 ബൈ-ടർബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 469 bhp കരുത്തും 650 Nm torque പുറപ്പെടുവിക്കുന്നു. AMG സ്പീഡ്ഷിഫ്റ്റ് 9-Gട്രോണിക് ഗിയർബോക്സ് നാല് വീലുകൾക്കും പവർ അയയ്ക്കുന്നു.

MOST READ: വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

മെർസിഡീസ്-AMG C 63 കൂപ്പേ മെയ് 27 -ന് വിപണിയിൽ എത്തും

മാത്രമല്ല, പുതിയ AMG C 63 കൂപ്പെയ്ക്ക് മൂന്ന് അക്ക വേഗത 4.0 സെക്കൻഡിനുള്ളിൽ ക്ലോക്ക് ചെയ്യാൻ കഴിയും. സ്ലിപ്പറി, കംഫർട്ട്, സ്പോർട്ട്, സ്പോർട്ട് +, റേസ്, ഇൻഡിവിജുവൽ എന്നിങ്ങനെ ആറ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന AMG ഡൈനാമിക്സും വാഹനത്തിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
2020 Mercedes AMG C 63 coupe & GT R India launch date details. Read in Malayalam.
Story first published: Saturday, May 16, 2020, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X