കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ എത്തുന്ന 2020 കിക്‌സിന്റെ ഔദ്യോഗിക സവിശേഷതകൾ വിശദീകരിച്ച് നിസാൻ . അനേകം സവിശേഷതകളുമായി എത്തുന്ന പുത്തൻ മോഡൽ വിപണിയിൽ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

2020 നിസാൻ കിക്‌സ് ഏഴ് വകഭേദങ്ങളിൽ ലഭ്യമാകും. എല്ലാവർക്കുമായി എന്തെങ്കിലും എന്നതിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നതിന് ഇത് സഹായിക്കും. കാറിൽ രണ്ട് ഓട്ടോമാറ്റിക് ഓപ്ഷനും വാഗ്‌ദാനം ചെയ്യുന്നത് ഏറെ ചർച്ചയായിട്ടുണ്ട്.

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ XL, XV എന്നിങ്ങനെ രണ്ട് മോഡലുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ പുതിയ 1.3 ലിറ്റർ ടർബോ എഞ്ചിന്റെ സാന്നിധ്യവും വിപണിയിൽ കിക്‌സിന് മുതൽ കൂട്ടാകും. ഇത് XV, XV പ്രീമിയം, XV പ്രീമിയം (O), X-tronic CVT XV, XV പ്രീമിയം എന്നിങ്ങനെ അഞ്ച് മോഡലുകളിലും എത്തും.

MOST READ: പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

റിയർ എസി വെന്റ്, കൂൾഡ് ഗ്ലോവ് ബോക്സ്, നിസാന്റെ തനതായ ഇരട്ട പാർസൽ ഷെൽഫ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഡി , ബ്രേക്ക് അസിസ്റ്റ് സവിശേഷത, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഒ‌ആർ‌വി‌എം, ഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, ഷാർക്ക് ഫിൻ ആന്റിന എന്നിവയും ബിഎസ്-VI കിക്‌സിൽ ലഭ്യമാകും.

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

1.3 ലിറ്റർ 4-സിലിൾ ടർബോ എഞ്ചിനുള്ള ബി‌എസ്‌-VI കംപ്ലയിന്റ് നിസാൻ കിക്‌സ് 156 bhp കരുത്തിൽ 256 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് മാനുവൽ, എക്‌സ്-ട്രോണിക് സിവിടി ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കുന്നു.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

ഡ്യുവൽ വേരിയബിൾ ടൈമിംഗ് സിസ്റ്റം മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കുറഞ്ഞ rpm-ൽ ഉയർന്ന ടോർഖും വാഗ്‌ദാനം ചെയ്യുന്നു. പുതിയ അവതാരത്തിൽ എക്‌സ്-ട്രോണിക് സിവിടി നിലവിലുള്ള സിവിടികളേക്കാൾ 40 ശതമാനം കൂടുതൽ കാര്യക്ഷമമാണ്. ഇത് ടർബോ എഞ്ചിനും എക്‌സ്-ട്രോണിക് സിവിടിയും സെഗ്‌മെന്റിലെ മികച്ച പെർഫോമൻസാണ് നൽകുന്നത്.

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

ബി‌എസ്‌-VI 2020 നിസാൻ കിക്‌സ് ആറ് മോണോടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ ബ്ലേഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പുത്തൻ സിറ്റിക്കൊപ്പം പഴയ മോഡലിനെയും നിലനിർത്താൻ ഹോണ്ട

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

കൂടാതെ ആംബർ ഓറഞ്ചിനൊപ്പം ബ്രോൺസ് ഗ്രേ, ഫീനിക്സ് ബ്ലാക്ക് ഉള്ള ഫയർ റെഡ്, ഫീനിക്സ് ബ്ലാക്ക് ഉള്ള പേൾ വൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും 2020 നിസാൻ കിക്‌സ് വാഗ്‌ദാനം ചെയ്യുന്നു.

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

എറൗണ്ട് വ്യൂ മിറർ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയുള്ള നിസാൻ കണക്റ്റ്, എടി ഹെഡ്‌ലാമ്പ്, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ്, മൊബൈൽ സെൻസിംഗ് വൈപ്പർ എന്നിവ സാങ്കേതിക സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

എ‌ബി‌എസ്, ഇബിഡി, ബ്രേക്ക്-അസിസ്റ്റ് വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ നിയന്ത്രണം, സിസ്റ്റം ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമിറ്ററും ടേണിംഗ് ദൂരം 5.2 മീറ്ററുമാണ്. 10 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2020 Nissan Kicks compact SUV officially detailed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X