മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പുതിയ മോഡലുകളുടെ അവതരണത്തിൽ താൽക്കാലിക തടസം നേരിട്ടു വരികയാണ്. എന്നാൽ വാഹനം സ്വന്തമാക്കുന്നതിനായി പല ബ്രാൻഡുകളും ഓൺലൈൻ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

പറഞ്ഞുവരുന്നത് എന്തെന്നാൽ ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ പോർഷ തങ്ങളുടെ ഏറ്റവും പുതിയ 911 ടർബോ എസ് മോഡലിനായുള്ള ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചതിനെക്കുറിച്ചാണ്.

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

മാത്രമല്ല കാറിന്റെ വില ഓൺ‌ലൈനിലൂടെ കമ്പനി വെളിപ്പെടുത്തുകയും ചെയ്‌തു. 3.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പതിവുപോലെ പലതരം എക്‌സ്ട്രാ കാര്യങ്ങളും പോർഷ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത് തെരഞ്ഞടുക്കുമ്പോൾ ആഢംബര വാഹനത്തിന്റെ വില ഏകദേശം നാല് കോടി രൂപയോട് അടുക്കും.

MOST READ: മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

പുതിയ 911 ടർബോ എസ് മോഡലിന്റെ അവതരണം ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ നടക്കുമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം ഈ വർഷാവസാനമോ 2021-ന്റെ തുടക്കത്തിലോ മാത്രമാകും വാഹനം വിപണിയിൽ എത്തുക.

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

992 തലമുറ പോർഷ 911 ടർബോ എസിന് ടർബോചാർജ്‌ഡ് 3.8 ലിറ്റർ ഫ്ലാറ്റ്-സിക്‌സ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 650 bhp കരുത്തിൽ 800 Nm torque ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് PDK ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് വഴി പവർ നാല് ചക്രങ്ങളിലേക്കും എത്തിക്കുന്നു. വെറും 2.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് സാധിക്കും.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

ഇതുവരെയുള്ളതിൽ അതിവേഗം ആക്സിലറേഷൻ സീരീസ്-പ്രൊഡക്ഷൻ വാഗ്‌ദാനം ചെയ്യുന്ന പോർഷെ 911 ആണ് 992-തലമുറ ടർബോ എസ്. അതിലും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ 0-200 കിലോമീറ്റർ വേഗത 8.9 സെക്കന്റിനുള്ളിൽ എത്താനും 992 തലമുറ പോർഷ 911 ടർബോ എസിന് സാധിക്കുമെന്നതാണ്.

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

അതിന്റെ മുമ്പത്തെ തലമുറ മോഡലിനേക്കാൾ ഒരു സെക്കൻഡ് വേഗത്തിലാണ ഈ നേട്ടം 2020 മോഡൽ സ്വന്തമാക്കിയത്. ഉയർന്ന വേഗത 330 കിലോമീറ്റർ വേഗതയാണ് എന്നതും എടുത്തു പറയേണ്ട ഒന്നാണ്. പുതിയ 911 ടർബോ എസ് അതിന്റെ മുൻഗാമിയേക്കാൾ വളരെ വിശാലമാണ്.

MOST READ: എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

മാത്രമല്ല കൂടുതൽ വിശാലമായ ട്രാക്കും ഉണ്ട്. 20 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഓപ്ഷണലായി 21 ഇഞ്ച് വീലുകളും ലഭ്യമാണ്. 10-പിസ്റ്റൺ കാലിപ്പറുകളുള്ള സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളാണ് പോർഷ നൽകിയിരിക്കുന്നത്. കൂടാതെ ഇതിലും വ്യത്യ‌സ്‌ത ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.

മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

അകത്ത് ജിടി-സ്റ്റൈൽ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 10.9 ഇഞ്ച് പോർഷെ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പോർഷ ട്രാക്ക് പ്രിസിഷൻ ആപ്പിനൊപ്പം സ്‌പോർട്ട് ക്രോണോ പാക്കേജ്, 18-വേ ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
2020 Porsche 911 Turbo S price announce. Read in Malayalam
Story first published: Tuesday, May 12, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X