സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിനെ ജപ്പാനിൽ ഔദ്യോഗികമായി അവതരിപ്പിച്ച് സുസുക്കി. നാല് വർഷങ്ങൾക്ക് മുമ്പ് നാലാംതലമുറ സ്വിഫ്റ്റ് ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ എത്തുന്നതിനുമുമ്പ് ജന്മനാടായ ജപ്പാനിലേക്കാണ് ആദ്യമായി ചുവടുവെച്ചത്.

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

ഇതേ പാതയാണ് ജനപ്രിയ ഹാച്ച്ബാക്കിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഇപ്പോൾ പിന്തുടർന്നിരിക്കുന്നത്. ഭാരം കുറഞ്ഞ ഹെയർടെക്‌ട് പ്ലാറ്റ്ഫോം അധിഷ്ഠിത ഹാച്ച്ബാക്കിന് മൂന്നര വർഷത്തെ കാലാവധിക്കു ശേഷമാണ് ഒരു മുഖംമിനുക്കൽ ലഭിച്ചിരിക്കുന്നത്. മുമ്പത്തെ മോഡലിനെപ്പോലെ തന്നെ രണ്ട് വ്യത്യസ‌്ത ഫ്രണ്ട് ഗ്രിൽ ഓപ്ഷനുകളിൽ ഫെയ്‌സ്‌ലിഫ്റ്റ് സുസുക്കി സ്വിഫ്റ്റ് ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

രണ്ട് ഗ്രിൽ ഡിസൈനുകൾക്കൊപ്പം വ്യത്യസ്‌ത മുൻ ബമ്പർ ഓപ്ഷനുകളും പാക്കേജിന്റെ ഭാഗമാണ്. ഫെയ്‌സ്‌ലിഫ്റ്റ് സ്വിഫ്റ്റ് പരിണാമപരമായ മാറ്റങ്ങളല്ല മറിച്ച് ഹാച്ച്ബാക്കിനെ പുതുമയുള്ളതായി നിലനിർത്താൻ സൂക്ഷ്മമായ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളാണ് ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

വ്യത്യസ്ത ഗ്രില്ലിൽ ഡയമണ്ട് പാറ്റേൺ നവീകരിച്ചപ്പോൾ ക്രോം സ്ട്രിപ്പിനൊപ്പം ഹണികോമ്പ് ഗ്രില്ലിന് ഇത്തവണ കൂടുതൽ പ്രാധാന്യമുണ്ട്. എങ്കിലും മുൻ ബമ്പറിന് വലിയ പുനരവലോകനമൊന്നും ലഭിക്കുന്നില്ലെങ്കിലും പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ഹാച്ച്ബാക്കിന്റെ കായികക്ഷമത വർധിപ്പിക്കുന്നു.

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

ഫെയ്‌സ്‌ലിഫ്റ്റ് സ്വിഫ്റ്റിന്റെ അകത്തളം നിലവിലെ മോഡലിന് സമാനമാണ്. ജപ്പാനിൽ XG, RS, ഹൈബ്രിഡ് MG, ഹൈബ്രിഡ് RS, ഹൈബ്രിഡ് ZS എന്നീ വകഭേദങ്ങളിലാണ് പുതിയ മോഡൽ വാഗ്‌ദാനം ചെയ്യുന്നത്. വളരെ ആകർഷകമായി കാണപ്പെടുന്ന നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ വാഹനം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

വിദേശ വിപണികളിൽ, 2020 ലെ സുസുക്കി സ്വിഫ്റ്റ് വ്യത്യസ്ത ‘ഹൈബ്രിഡ്' ബാഡ്ജ് ഡിസൈനുകളുള്ള ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് വിൽക്കും. ഉയർന്ന മോഡലായ ഹൈബ്രിഡ് ZS ഒരു ഫുൾ-ഹൈബ്രിഡ് എഞ്ചിനുമായാണ് വരുന്നത്.

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

അതേസമയം ഹൈബ്രിഡ് MG, ഹൈബ്രിഡ് RS എന്നിവ 48V മൈൽ‌ഡ്-ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് വിൽപ്പനക്ക് എത്തിക്കും. ഇത് 2020 ഫെബ്രുവരിയിൽ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

ഈ ചെറിയ പരിഷ്ക്കരണങ്ങളോടെ ഈ വർഷാവസാനം അല്ലെങ്കിൽ അടുത്തവർഷം തുടക്കത്തോടെ ഈ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലും അരങ്ങേറ്റം കുറിക്കും. പുതുക്കിയ മുൻവശവും പുതിയ എഞ്ചിനിലേക്കുമുള്ള പുനരവലോകനങ്ങളോടെ മാരുതി സുസുക്കി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.

സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരമായ ഡിസയറിനറെ പുതിയ മോഡലിന് 5.89 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് കെ-സീരീസ് ഡ്യുവൽ വിവിടി നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 2020 ഡിസയർ ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

Most Read Articles

Malayalam
English summary
2020 Suzuki Swift Facelift Officially Unveiled in Japan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X