ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ മോട്ടോര്‍സ് ബിഎസ് VI -ലേക്ക് നവീകരിച്ച ടിയാഗൊ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നു.

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

4.60 ലക്ഷം രൂപ മുതലാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പഴയ ബിഎസ് IV പതിപ്പിനെക്കാള്‍ 20,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാഹനത്തെ കമ്പനി നവീകരിച്ചെങ്കിലും പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, ഡീസല്‍ എഞ്ചിന്‍ തുടങ്ങി ഏതാനും ഫീച്ചറുകള്‍ വാഹനത്തിന് നഷ്ടപ്പെടുകയും ചെയ്തു.

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് ടിയാഗൊ, ടിഗോര്‍ മോഡലുകളിലെ ഡീസല്‍ പതിപ്പിനെ പിന്‍വലിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഡീസല്‍ പതിപ്പിനെ തിരിച്ച് വിപണിയില്‍ എത്തിക്കുന്ന സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

എന്നാല്‍ പരീക്ഷണയോട്ടം നടത്തുന്ന ടിയാഗൊയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റഷ്‌ലൈന്‍. ഇത് ഡീസല്‍ പതിപ്പ് ആണോ, അല്ലെങ്കില്‍ മറ്റ് പുതിയ ഫീച്ചറുകള്‍ വല്ലതും ഉള്‍പ്പെടുത്തി പരീക്ഷണയോട്ടം നടത്തുന്ന വാഹനം ആണോ എന്ന് ഈ അവസരത്തില്‍ പറയുക സാധ്യമല്ല.

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

തമിഴ്‌നാട്ടില്‍ പരീക്ഷണയോട്ടം നടത്തുന്ന ആള്‍ട്രോസിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് അന്ന് പുറത്തുവന്നത്.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

അതേസമയം ഇതൊരു ടര്‍ബോ പതിപ്പാണോ എന്ന് പറയാനും സാധ്യമല്ല. അടുത്തിടെ ടിയാഗൊയുടെ JTP പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചിരുന്നു.

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ടാറ്റ-ജയം ഓട്ടോമോട്ടീവ്സ് എന്നീ കമ്പനികളുടെ സഹകരണത്തില്‍ ഒരുക്കിയ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (JTSV) കമ്പനിയുടെ മുഴുവന്‍ ഓഹരികളും ടാറ്റ സ്വന്തമാക്കിയതോടെയാണ് JTP ബാഡ്ജിങ്ങ് വാഹനങ്ങള്‍ നിര്‍ത്തുന്നത്.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

പുതിയ ബിഎസ് VI എഞ്ചിനൊപ്പം വാഹനത്തിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനാണ് ഇടംപിടിച്ചിരിക്കുന്നത്.

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

പുതിയ ഫോഗ്‌ലാമ്പ്, സ്പോര്‍ട്ടിയായ മുന്‍ പിന്‍ ബമ്പറുകള്‍, മുന്‍പിലേക്ക് അല്‍പ്പം തള്ളി നില്‍ക്കുന്ന ബോണറ്റ് എന്നിവയാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത്.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ

എഞ്ചിന്‍ നിലവില്‍ 83 bhp കരുത്തില്‍ 114 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, 2020 ടിയാഗൊ എല്ലാ വകഭേദങ്ങളിലും സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷ സംവിധാനങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തും.

Most Read Articles

Malayalam
English summary
2020 Tata Tiago Spied Testing, Expected to Launch With A BS6 Diesel Engine?. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X