ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട. 4X2 ഓട്ടോമാറ്റിക്, 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനക്ക് എത്തിയിരിക്കുന്നത്.

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിലും TRD ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് (TRD) രൂപകൽപ്പന ചെയ്ത പുതിയ ഫോർച്യൂണർ TRD പതിപ്പിന് സ്‌പോർട്ടി ഡിസൈൻ ബിറ്റുകളും കുറച്ച് പുതിയ സവിശേഷതകളും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

കാഴ്ചയിൽ പുതിയ ടൊയോട്ട ഫോർച്യൂണർ TRD എഡിഷൻ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മികച്ചതായി കാണപ്പെടുന്നു. പുറമേ എസ്‌യുവിയിൽ TRD ബാഡ്‌ജിംഗും ചരക്കോൽ ബ്ലാക്ക് R18 അലോയ് വീലുകളും ഇടംപിടിച്ചിരിക്കുന്നു. ഡ്യുവൽ-ടോൺ മേൽക്കൂരയും പ്യുവർ വൈറ്റ് ഡ്യുവൽ-ടോൺ കളർ സ്കീമും വാഹനത്തിന്റെ സ്‌പോർട്ടി രൂപത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

MOST READ: WR-V ആക്‌സസറി കിറ്റുകൾ ഒദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ച് ഹോണ്ട

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ബൈ-ബീം എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഫോഗ് ലാമ്പുകൾ, റിയർ കോമ്പിനേഷൻ ലാമ്പുകൾ, ക്രോം പ്ലേറ്റഡ് ഡോർ ഹാൻഡിലുകൾ, വിൻഡോ ബെൽറ്റ്ലൈൻ എന്നിവയാണ് ഫോർച്യൂണർ ലിമിറ്റഡ് എഡിഷൻ മോഡലിലെ മറ്റ് രസകരമായ ഘടകങ്ങൾ.

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്ടിയർ ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷന് ചില അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഓട്ടോ ഫോൾഡ് ORVM, പ്രകാശമുള്ള സ്കഫിൽ പ്ലേറ്റ്, 360 പനോരമിക് വ്യൂ മോണിറ്റർ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഡിസി രൂപകൽപ്പനയിൽ ആഢംബര എംപിവിയായി മാറി ടാറ്റ വിംഗർ

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

അതോടൊപ്പം നാവിഗേഷൻ ടേൺ ഡിസ്പ്ലേ, 8-വേ ഡ്രൈവർ, പാസഞ്ചർ പവർ സീറ്റ്, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 സ്പീക്കറുകളുള്ള ടച്ച്സ്ക്രീൻ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീൽ മൗണ്ട്ഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്ന വലിയ ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും ഫീച്ചർ പട്ടികയിൽ ഉൾപ്പെടുന്നു.

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

പുതിയ ടൊയോട്ട ഫോർച്യൂണർ TRD എഡിഷനിൽ 7 SRS എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, രണ്ടാം നിരയിലെ ഐസോഫിക്സ്, ടെതർ ആങ്കർ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, എമർജൻസി ബ്രേക്ക് സിഗ്നൽ, എമർജൻസി അൺലോക്കിനൊപ്പം സ്പീഡ് ഓട്ടോ ലോക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: വെസ്പ, അപ്രീലിയ സ്കൂട്ടറുകൾക്കായി ഓഫർ പ്രഖ്യാപിച്ച് പിയാജിയോ

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

ലിമിറ്റഡ് എഡിഷൻ മോഡലിന് കരുത്തേകുന്നത് 2.8 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ്. ഇത് 177 bhp കരുത്തിൽ 450 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സീക്വൻഷൽ, പാഡിൽ ഷിഫ്റ്റ് ഉള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

4X2 ഓട്ടോമാറ്റിക്, 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽപ്പനക്ക് എത്തുന്ന ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷന് യഥാക്രമം 34.98 ലക്ഷം, 36.88 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Fortuner TRD Limited Edition Launched In India. Read in Malayalam
Story first published: Thursday, August 6, 2020, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X