ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

കഴിഞ്ഞ മാസമാണ് ജപ്പാനിൽ പുതുതലമുറ ടൊയോട്ട ഹാരിയർ വിൽപ്പനയ്‌ക്കെത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 45,000 ത്തോളം ബുക്കിംഗുകൾ സ്വന്തമാക്കി മികച്ച പ്രതികരണമാണ് വാഹനമിപ്പോൾ നേടിയെടുക്കുന്നത്.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

പ്രതിമാസം വിറ്റഴിക്കാൻ ഉദ്ദേശിച്ചിരുന്ന 3,100 യൂണിറ്റിനേക്കാൾ പതിനഞ്ച് മടങ്ങ് കൂടുതലാണ് ഹാരിയറിന് ഇപ്പോൾ ലഭിക്കുന്ന ബുക്കിംഗുകൾ. ഇത് എസ്‌യുവി സ്വന്തമാക്കാൻ അഞ്ച് മാസം വരെ നീണ്ട കാത്തിരിപ്പിന് ഇടയാക്കുന്നുണ്ട്.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

2020 ടൊയോട്ട ഹാരിയറിന് 2,990,000 യെൻ (21.25 ലക്ഷം രൂപ) മുതൽ 5,040,000 യെൻ (35.83 ലക്ഷം രൂപ) വരെയാണ് വില. 1997 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ് ടൊയോട്ട ഹാരിയർ. ലെക്‌സസ് RX-നെ അടിസ്ഥാനമാക്കിയാണ് ഹാരിയറിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പിന് തുടക്കം കുറിച്ച് സ്‌കോഡ

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

അതോടൊപ്പം മറ്റ് ടൊയോട്ട കാറുകളെപോലെ ഒരു സ്‌പോർട്ടിയർ ഡിസൈനും വാഹനം അവതരിപ്പിക്കുന്നു. മൂന്നാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 പതിപ്പ് TNGA പ്ലാറ്റ്ഫോമിലേക്ക് പരിണാമം ചെയ്‌തതാണ് പ്രധാന മാറ്റം.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

വടക്കേ അമേരിക്കൻ വിപണിയിൽ വെൻസ എന്ന പേരിലാണ് ഹാരിയർ വിൽപ്പനയ്ക്ക് എത്തുന്നത്. 2020 ഹാരിയർ പെട്രോൾ അല്ലെങ്കിൽ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാം.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

രണ്ടിനും ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 2.0 ലിറ്റർ ഡയറക്‌ട്-ഇഞ്ചക്ഷൻ ഫോർ സിലിണ്ടർ യൂണിറ്റാണ് സ്റ്റാൻഡേർഡ് പെട്രോൾ പതിപ്പിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: എയ്‌റോ ബോഡി കിറ്റിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട RAV4 എസ്‌യുവി

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

ഇത് 171 bhp പവറും 207 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്. 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹൈബ്രിഡ് മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന 88 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ടൂവീൽ ഡ്രൈവ് രൂപത്തിൽ 218 bhp പവർ വരെ ഉത്പാദിപ്പിക്കും.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

പഴയ മൂന്നാം തലമുറ ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പതിപ്പ് നിരവധി ഉപകരണങ്ങളും സാങ്കേതികവിദ്യകളും ചേർക്കുന്നതിനൊപ്പം ബാഹ്യവും ആന്തരികവുമായി അടമുടി മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

ടൊയോട്ട 2020 ഹാരിയറിനായി ഗ്രാൻ ബ്ലെയ്സ്, അവന്റ് ഇമോഷണൽ എന്നീ രണ്ട് മോഡലിസ്റ്റ ബോഡി കിറ്റുകളും നൽകിയിട്ടുണ്ട്.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

എൽഇഡി ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഇപ്പോൾ സ്ലീക്കർ യൂണിറ്റുകളാണ്. അതോടൊപ്പം J-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ക്രോസ്ഓവർ എസ്‌യുവിയുടെ ഭംഗി വർധിപ്പിക്കുന്നു. പിന്നിലേക്ക് നോക്കിയാൽ ബൂട്ട്-ലിഡിൽ ലൈറ്റ്-ബാർ ഉള്ള പുതിയ സ്ലിം എൽ‌ഇഡി ടെയിൽ ലാമ്പുകളാണ് ഏറെ ആകർഷകം.

ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

ടെയിൽ‌ഗേറ്റിന് മുകളിലെ സ്‌പോയിലറും ശ്രദ്ധേയമാണ്. പിന്നിലെ വിൻഡ്‌സ്ക്രീനിനും ടെയിൽ ലാമ്പുകൾക്കുമിടയിൽ രണ്ടാമത്തെ ഫോക്‌സ് സ്‌പോയിലർ പോലുള്ള ഘടകവും സ്ഥാപിച്ചിരിക്കുന്നു. ഹാരിയർ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Harrier Booking Crossed 45,000 In One Month. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X