കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ടൊയോട്ട തങ്ങളുടെ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ കിജാംഗ് TRD സ്പോർട്ടീവോ പതിപ്പ് ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയൊരു മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്തോനേഷ്യ. TRD സ്‌പോർടിവോ മോഡൽ ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റിൽ നിന്ന് ഒരു പെർഫോമെൻസ് ഭാഗവും ഉൾക്കൊള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. പകരം ഇതിന് കുറച്ച് കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ മാത്രമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ടൊയോട്ട കിജാംഗ് ഇന്നോവ TRD സ്‌പോർടിവോ ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ കൂടിയാണ്. അതിൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ക്രോം ഫിനിഷിൽ പൂർത്തിയായ മുൻ ഗ്രിൽ, വശങ്ങളിൽ ലിപ് സ്‌പോയിലർ, ഫോക്സ് എയർ വെന്റുകൾ എന്നിവയെല്ലാം പുത്തൻ പതിപ്പിൽ ഇടംപിടിച്ചിരിക്കുന്നു.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

വശങ്ങളിൽ സൈഡ് സ്കിർട്ടുകളും 17 ഇഞ്ച് അലോയ് വീലുകളും നൽകിയിരിക്കുന്നത് എം‌പി‌വിയുടെ മാറ്റുകൂട്ടാൻ ടൊയോട്ടയെ സഹായിച്ചിട്ടുണ്ട്. പിൻഭാഗത്തിന് പുതിയതും സ്‌പോർട്ടിയർ രൂപത്തിലുള്ളതുമായ ബമ്പറും ലഭിക്കും. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ ടെയിൽഗേറ്റിൽ ഒരു TRD സ്‌പോർടിവോ ബാഡ്‌ജും നൽകിയിരിക്കുന്നു.

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ഇതുകൂടാതെ ഇന്നോവ ക്രിസ്റ്റയുടെ പുറംമോടിയിൽ മാറ്റങ്ങളൊന്നുമില്ല. ക്യാബിനിൽ ഇന്നോവ TRD സ്‌പോർട്ടിവോയ്ക്ക് ഒരു സംയോജിത എയർ പ്യൂരിഫയർ ലഭിക്കുന്നു. ഇതിന് മാനുവലിലും ഓട്ടോമാറ്റിക് മോഡിലും പ്രവർത്തിക്കാൻ കഴിയും.

MOST READ: കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ഇന്തോനേഷ്യൻ 2020 ടൊയോട്ട ഇന്നോവ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേത് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 138 bhp പവറും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ ഓപ്ഷൻ 2.4 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ്. 148 bhp കരുത്തിൽ 360 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ് ഇത്.

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

ഇന്നോവ ഡീസൽ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് TRD സ്‌പോർടിവോ പതിപ്പ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രശസ്തി കണക്കിലെടുത്താൽ ജപ്പാനീസ് കാർ ബ്രാൻഡ് ഇന്നോവ TRD സ്‌പോർട്ടീവോ എഡിഷൻ ഇന്ത്യയിലേക്കും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

മിക്കവാറും ദീപാവലി സീസണിനോട് അനുബന്ധിച്ച് വിപണിയിൽ എത്തുമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിപണിയിൽ ഇത് 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചും സ്റ്റാൻഡേർഡ് ഇന്നോവ മോഡലുകളെ അപേക്ഷിച്ച് ന്യായമായ വില വർധനവിലും മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
2020 Toyota Innova TRD Sportivo Edition Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X