2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഹാച്ച്ബാക്ക് മോഡലായ പോളോയുടെ സ്‌പോര്‍ട്‌സ് പതിപ്പാണ് പോളോ GT. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ എത്തുന്നതിന് മുമ്പായി നിരവധി അവസരങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2020 പോളോ GT വിപണിയില്‍ എത്തുന്നത് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലായിരിക്കും. ബിഎസ് IV പതിപ്പിനെക്കാള്‍ 5 bhp കരുത്ത് കൂടുതല്‍ ഈ എഞ്ചിന്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നിവലില്‍ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 105 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിന്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനിലാണ് വിപണിയില്‍ എത്തുന്നത്.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മൈലേജിന്റെ കാര്യത്തില്‍ പുതിയ പതിപ്പ് തന്നെയാണ് കേമനെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് പുതിയ പതിപ്പില്‍ 18.24 കിലോമീറ്ററാണ് ഇന്ധനക്ഷമത. എന്നാല്‍ പഴയ ബിഎസ് IV ഇത് 17.21 കിലോമീറ്ററാണെന്നും കമ്പനി അറിയിച്ചു. അതേസമയം മറ്റ് മാറ്റങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണണം.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വിലയിലേക്ക് വന്നാല്‍ നിലവില്‍ ഉള്ള പതിപ്പിനെക്കാള്‍ ഉയരാനാണ് സാധ്യത. വലിയ റിയര്‍ സ്പോയിലര്‍, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ്, ഗ്രില്ലിലെയും ടെയില്‍ഗേറ്റിലെയും GT ബാഡ്ജുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ എല്ലാം പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും.

MOST READ: ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ ദിവസം ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിരുന്നു. 110 bhp കരുത്ത് നല്‍കുന്ന് 1.0 ലിറ്റര്‍ ത്രി സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്റെ മൈലേജാണ് കമ്പനി വെളിപ്പെടുത്തിയത്.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഈ എഞ്ചിന്റെ ടോര്‍ഖും ഗിയര്‍ ഓപ്ഷനും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സുചന അനുസരിച്ച് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെട്ടര്‍ ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്സ്.

MOST READ: ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് പുതിയ 1.0 ലിറ്റര്‍ TSI എഞ്ചിന്‍ 18.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. പഴയ ബിഎസ് IV പതിപ്പില്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ കാഴ്ച വെച്ചിരുന്നത് 17.21 കിലോമീറ്റര്‍ ഇന്ധനക്ഷമതയും.

2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

അടുത്തിടെയാണ് ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പുതിയ പോളോ, വെന്റോ മോഡലുകളെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നത്. പോളോയ്ക്ക് 5.82 ലക്ഷം രൂപയും, വെന്റോ മോഡലിന് 8.86 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

Most Read Articles

Malayalam
English summary
2020 Volkswagen Polo GT TSI More Details Revealed. Read in Malayalam.
Story first published: Thursday, April 30, 2020, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X