Just In
- 21 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 SQ5 സ്പോർട്ബാക്കിനെ പരിചയപ്പെടുത്തി ഔഡി
ഈ വർഷം സെപ്റ്റംബറിൽ 2021 ഔഡി Q5 സ്പോർട്ബാക്ക് പുറത്തിറക്കിയതിനു പിന്നാലെ പുതിയ SQ5 എസ്യുവിയും വിപണിയിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും വാഹനത്തിന്റെ അരങ്ങേറ്റം സാധ്യമായില്ല.

എന്നാൽ ജർമൻ ബ്രാൻഡ് ഒടുവിൽ SQ5-ന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. അതോടൊപ്പം വരാനിരിക്കുന്ന പെർഫോമൻസ് അധിഷ്ഠിത എസ്യുവിയെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളും ഔഡി പങ്കുവെച്ചിട്ടുണ്ട്.

പെട്രോൾ എഞ്ചിനുകളിലേക്ക് പൂർണമായും മാറിയ ഔഡിസിൽ നിന്ന് വ്യത്യസ്തമായി പുതിയ SQ5 ഇപ്പോഴും ഡീസൽ എഞ്ചിനിൽ തന്നെ പ്രവർത്തിക്കുന്നു എന്നതാണ് വലിയ വാർത്ത. എന്നിരുന്നാലും ചിലർ പ്രതീക്ഷിച്ചതുപോലെ ഇതൊരു V8 യൂണിറ്റല്ല.
MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

പകരം എസ്യുവിയിൽ V6 എഞ്ചിനാണ് ആഢംബര കാർ നിർമാതാക്കളായ ഔഡി ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിലെ 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിൻ പരമാവധി 332 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഈ പെർഫോമൻസ് കണക്കുകൾ നോക്കുമ്പോൾ കൂടുതൽ ശ്രദ്ധേയമാകും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ SQ5 സ്പോർട്ബാക്കിന് വെറും 5.1 സെക്കൻഡ് മതിയാകും. അതേസമയം പരമാവധി വേഗത 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

ഔഡി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും SQ5-ലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 2021 പതിപ്പിന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല.

255/45 സെക്ഷൻ ടയറുകളുള്ള 20 ഇഞ്ച് വീലുകൾ എസ്യുവിയിൽ സ്റ്റാൻഡേർഡാണ്. അതേസമയം 21 ഇഞ്ച് വീലുകൾ ഓപ്ഷണലായി തെരഞ്ഞെടുക്കാനും സാധിക്കും. എസ് സ്പോർട്ട് സസ്പെൻഷനോടുകൂടിയ ഔഡി SQ5 സ്പോർട്ബാക്ക് Q5 സ്പോർട്ബാക്കിനേക്കാൾ 30 മില്ലീമീറ്റർ ചെറുതാണ്.
MOST READ: പുതിയ 22 കിലോവാട്ട് ഓൺബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

മാത്രമല്ല Q5-ന് ഏതാണ്ട് സമാനമായി കാണപ്പെടുന്നു. താഴ്ന്ന നിലപാടുകളും ബ്ലാക്ക് ഔട്ട് ബിറ്റുകളും ഔഡി SQ5 എസ്യുവിക്ക് സ്പോർട്ടിയർ ലുക്ക് സമ്മാനിക്കുന്നുണ്ട്. Q5 ശ്രേണി ഇന്ത്യയിലേക്ക് അവതരിപ്പിക്കുമോ എന്ന് കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആഭ്യന്തര വിപണിയിൽ കാലുകുത്തുകയാണെങ്കിൽ മെർസിഡീസ് GLC കൂപ്പെ, ബിഎംഡബ്ല്യു X4, ലാൻഡ് റോവർ ഇവോക്ക് കൺവേർട്ടിബിൾ എന്നിവയ്ക്ക് കടുത്ത മത്സരം നൽകാൻ SQ5 സ്പോർട്ബാക്കിന് കഴിയും.