എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

നിരവധി വർഷങ്ങളായി ഹോണ്ടയുടെ ഒരു പവർ പെർഫോമറാണ് അക്കോർഡ്. എന്നാൽ നിരവധി അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവികൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന ഈ സമയത്ത് സെഡാൻ മോഡലുകളുടെ ജനപ്രീതിക്കും സാന്നിധ്യത്തിനും വെല്ലുവിളി തന്നെയാണ്.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

എന്നാൽ 2021 ആവർത്തനത്തിലേക്ക് കടന്ന അക്കോർഡ് ഇപ്പോൾ എസ്‌യുവികളുമായി കിടപിടിക്കാൻ പ്രാപ്‌തമാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. കാഴ്ച്ചയിലും അതോടൊപ്പം തന്നെ പെർഫോമൻസിലും പുതിയ പതിപ്പ് കേമൻ തന്നെയാണ്.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

തീർന്നില്ല, മുമ്പത്തെപ്പോലെ അതേ എഞ്ചിൻ ഓപ്ഷനുകൾ മുറുകെ പിടിക്കുമ്പോൾ മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് ഓപ്ഷനും ഹോണ്ട അക്കോർഡ് വാഗ്ദാനം ചെയ്യുന്നു.

MOST READ: സിറ്റി RS 1.0 ലിറ്റർ ടർബ്ബോ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

2021 ഹോണ്ട അക്കോർഡിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗ് വിശാലമായ ഫ്രണ്ട് ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ എന്നിവയുള്ള ഒരു വൃത്തിയുള്ള പ്രൊഫൈലിലാണ് ജാപ്പനീസ് ബ്രാൻഡ് പൂർത്തിയാക്കിയിരിക്കുന്നത്. കാറിന്റെ ഈ ലൈറ്റിംഗ് മികച്ച ദൃശ്യപരത നൽകാൻ പ്രാപ്‌തമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

മുൻവശത്തിന്റെ ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകൾക്കായി ഒരു സ്മാർട്ട് കേസിംഗ് ബമ്പറാണ് ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്. LX, EX-L, ടൂറിംഗ് വേരിയന്റുകൾക്കെല്ലാം പുതിയ അലോയ് വീൽ ഡിസൈനുകൾ ലഭിക്കുന്നത് ശ്രദ്ധേയമാണ്.

MOST READ: Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

അതേസമയം സോണിക് ഗ്രേ പേൾ എന്നീ പുതിയ കളർ ഓപ്ഷനുകൾ സ്പോർട്ട്, സ്പോർട്ട് സ്പെഷ്യൽ എഡിഷൻ (SE), ടൂറിംഗ് മോഡലുകൾക്കെല്ലാം ലഭ്യമാണ്. അക്കോർഡിന്റെ അകത്തളവും വളരെ സ്പോർട്ടിയറും മനോഹരവുമാണ്.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

വരാനിരിക്കുന്ന മോഡൽ എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉപയോഗിക്കും. അത് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയും സ്റ്റാൻഡേർഡാണ്.

MOST READ: ആദ്യമായി ക്യാമറയില്‍ കുടുങ്ങി ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ്

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

ഫോണുകൾ ചാർജ് ചെയ്യാൻ യുഎസ്ബി പോർട്ടുകൾ ഉള്ളപ്പോൾ അനുയോജ്യമായ ഉപകരണങ്ങൾ ക്യാബിനിലെ വയർലെസ് ചാർജർ ഉപയോഗിച്ച് ഉപയോഗപ്പെടുത്താം.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

എല്ലാ അക്കോർഡുകളിലും ഒരു പുതിയ റിയർ സീറ്റ് ബെൽറ്റ് റിമൈൻഡർ ലഭിക്കും. അതേസമയം ഉയർന്ന ഗ്രേഡുകൾക്ക് പുതിയ ലോ സ്പീഡ് ബ്രേക്കിംഗ് കൺട്രോൾ സംവിധാനവും ഹോണ്ട വാഗ്‌ദാനം ചെയ്യും.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ആഢംബര സെഡാൻ "അസെറ"

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

പാഡിൽ ഷിഫ്റ്ററുകളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതർ പൊതിഞ്ഞ ഷിഫ്റ്റ് നോബ്, ട്രിം അനുസരിച്ച് 8 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

2021 അക്കോർഡിന് ഹോണ്ടയുടെ ടു-മോട്ടോർ ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് കൂടുതൽ നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ ത്രോട്ടിൽ പ്രതികരണത്തിനായി ഒരു അപ്‌ഡേറ്റ് ലഭിക്കും എന്നത് ശ്രദ്ധേയമാണ്. ഇത് പരമാവധി 209 bhp പവറും 314 Nm torque ഉം ഉത്പാദിപ്പിക്കും.

എസ്‌യുവികളെ വെല്ലാൻ പുതിയ 2021 അക്കോർഡ് സെഡാനുമായി ഹോണ്ട

1.5 ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ യൂണിറ്റ്, 2.0 ലിറ്റർ, DOHC, i-VTEC, 10 സ്പീഡ് ഓട്ടോ ഗിയർബോക്സുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അക്കോർഡിൽ ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികൾക്കായി ഒരു അക്കോർഡ് സ്പോർട്ട് SE പതിപ്പും നിരയിലേക്ക് വരും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2021 Honda Accord Unveiled. Read in Malayalam
Story first published: Tuesday, October 13, 2020, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X