പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അന്താരാഷ്‌ട്ര വിപണികളിലെ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ i30-യുടെ പുതിയ സ്പോർട്ടി N വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങി കഴിഞ്ഞു.

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

പെർഫോമൻസ് കാറുകളെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ തേടിയെത്തുന്ന ഹ്യുണ്ടായി i30 N വേരിയന്റിന്റെ ടീസർ ചിത്രങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുമായി എത്തിയുരുന്ന ഹോട്ട് ഹാച്ചിന്റെ പുതിയ സാങ്കേതിക വിവരങ്ങളും ബ്രാൻഡ് പറഞ്ഞുവെക്കുന്നു.

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള മോഡലിൽ നിന്ന് വ്യത്യസ്‌തമാണ് വരാനിരിക്കുന്ന i30 N എന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തി. ബോൾഡർ ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, നവീകരിച്ച റിയർ ഡിഫ്യൂസർ, വലിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വഹിക്കുന്നതിനാൽ സമൂലമായ മാറ്റങ്ങളൊന്നും വരുത്തുകയില്ല. ബേസ് മോഡലിൽ ഇത് പരമാവധി 250 bhp കരുത്താകും ഉത്പാദിപ്പിക്കുക. അതേസമയം പെർഫോമൻസ് പായ്ക്ക് 275 bhp പവറായിരിക്കും വാഗ്‌ദാനം ചെയ്യുക.

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

പുതുതായി വികസിപ്പിച്ച എട്ട് സ്പീഡ് ഡിസിടി ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുകയെന്ന് ഹ്യുണ്ടായി പരാമർശിച്ചിട്ടുണ്ട്. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സമർപ്പിത N പെർഫോമൻസ് ഷിഫ്റ്റിംഗ് ഫംഗ്ഷനുകളും അവതരിപ്പിക്കും.

MOST READ: മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

യൂറോപ്യൻ വിപണികളിലെ പുതിയ ഗിയർബോക്സ് ആദ്യമായി ഉപയോഗപ്പെടുത്തുന്ന ഹോട്ട് ഹാച്ച്ബാക്ക് ആയിരിക്കും ഹ്യുണ്ടായി i30 N. മാത്രമല്ല ഈ സംവിധാനം മറ്റ് രാജ്യങ്ങളിലേക്കും കമ്പനി വ്യാപിപ്പിക്കും. പുതിയ ഗിയർ‌ബോക്‌സിന് മികച്ച പ്രതികരണവും വേഗത്തിലുള്ള ആക്‌സിലറേഷനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

നിലവിൽ ഹ്യുണ്ടായി i30 N 6.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. പുതിയ പതിപ്പിന് കൂടുതൽ വേഗതയേറിയ ആക്സിലറേഷൻ സമയമാകും ഉണ്ടാവുക.

MOST READ: സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് മോഡലാകാൻ ഒരുങ്ങി സ്കോഡ റാപ്പിഡ്

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ഫോർഡ് ഫോക്കസ് ST, ഫോക്‌സ്‌വാഗണ്‍ ഗോൾഫ് ജിടിഐ എന്നീ പെർഫോമൻസ് ഹാച്ച്ബാക്ക് മോഡലുകളുമായാകും പുതിയ i30 N വിപണിയിൽ മാറ്റുരയ്ക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹ്യുണ്ടായി മൂന്നാം തലമുറ എലൈറ്റ് i20 ഒക്ടോബറിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ഇതിനകം നിരവധി തവണ പരീക്ഷണയോട്ടത്തിനിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കിൽ പുതിയ സവിശേഷതകളുടെ ഒരു ശേഖരം തന്നെയാകും കമ്പനി ഉൾപ്പെടുത്തുക. അതോടൊപ്പം ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളുടെ ഒരു ശേഖരം തന്നെ വാഹന പ്രേമികൾക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai i30 N Teased. Read in Malayalam
Story first published: Thursday, September 17, 2020, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X