Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര
കൊറിയൻ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്യുവിയായ ട്യൂസോണിന്റെ പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കുകയാണ്. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വാഹനം അടിമുടി ഉടച്ചുവാർത്താകും എത്തുക.

ഒരു പൂർണമായ ഡിസൈൻ പരിഷ്ക്കരണത്തിനു പുറമെ ധാരാളം പുതിയ സാങ്കേതികവിദ്യയും പുത്തൻ ട്യൂസോണിന് മാറ്റുകൂട്ടാൻ എത്തുമെന്നാണ് അഭ്യൂഹങ്ങൾ. വരാനിരിക്കുന്ന മോഡലിൽ ടെസ്ല മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന പോലുള്ള സമൻസ് ഫീച്ചറും ഹ്യുണ്ടായി ഉൾപ്പെടുത്തും.

ഇത് ഒരു വെർച്വൽ വാലറ്റ് പോലെ കാറിനെ അതിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഉടമയിലേക്ക് സ്വയം ഓടിച്ചെത്താൻ അനുവദിക്കും. അതോടൊപ്പം സാധാരണ ലോക്ക്, അൺലോക്ക് ബട്ടണുകൾ അതുകൂടാതെ, ഓഫറിൽ കുറച്ച് അധികം സവിശേഷതകൾ കൂടി ഇടംപിടിക്കുമെന്ന് എസ്യുവിയുടെ പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.
MOST READ: മെർസിഡീസ് S600 ഗാർഡ്; അംബാനിയുടെ പുതിയ കളിപ്പാട്ടം വീട്ടിലെത്തി

പുതുതലമുറ ട്യൂസോണിലെ മറ്റ് പ്രധാന ആകർഷണ ഘടകങ്ങളാകും ബൂട്ട് റിലീസ്, തിരക്കേറിയ പാർക്കിംഗ് സ്ഥലത്ത് കാർ എളുപ്പത്തിൽ കണ്ടെത്തുന്നതിന് ഹോൺ, ഓട്ടോണമസ് പാർക്കിംഗ് ഫീച്ചർ എന്നിവയെല്ലാം.

സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, കാർ ട്രാക്കിംഗ്, വെഹിക്കിൾ ടെലിമാറ്റിക്സ്, വെഹിക്കിൾ അലേർട്ടുകൾ, ജിയോ ഫെൻസിംഗ്, വോയ്സ് കമാൻഡ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും 2021 ട്യൂസോൺ വാഗ്ദാനം ചെയ്യും.
MOST READ: ആക്ടിവയ്ക്ക് ഇലക്ട്രിക് പതിപ്പ് ഒരുങ്ങില്ലെന്ന് വ്യക്തമാക്കി ഹോണ്ട

തീർന്നില്ല, ഇവയോടൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻ-ക്യാബിൻ എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളും ട്യൂസോണിന്റെ ഭാഗമായിരിക്കും. ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാകും ഹ്യുണ്ടായി എസ്യുവി നിരത്തിലെത്തിക്കുക എന്നതും ശ്രദ്ധേയമാണ്.

അതിൽ 1.6 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും ബേസ് വേരിയന്റുകൾക്ക് ലഭിക്കുക. ഇത് 180 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സിലേക്ക് ജോടിയാക്കും. അതേസമയം 2.0 ലിറ്റർ പെട്രോൾ മോട്ടോർ ആണ് എസ്യുവിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന മറ്റൊരു ഓപ്ഷൻ.
MOST READ: വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

പരമാവധി 163 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റുകളിൽ 2.4 ലിറ്റർ പെട്രോൾ എഞ്ചിനാകും തെരഞ്ഞെടുക്കാൻ സാധിക്കുക. ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ യൂണിറ്റ് 183 bhp കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തമാണ്.

1.6 ലിറ്റർ ട്യൂബോ-പെട്രോൾ / ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനും പുത്തൻ ട്യൂസോണിൽ ഉണ്ടാകും. 230 bhp യുടെ സംയോജിത പവർ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂണിറ്റ് 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി മാത്രമാകും വിപണിയിൽ എത്തുക. അവസാനത്തെ എഞ്ചിൻ ഓപ്ഷൻ 2.0 ലിറ്റർ ഡീസലാണ്. ഇത് 183 bhp കരുത്ത് ഉത്പാദിപ്പിക്കുകയും 8 സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് ലഭ്യമാക്കുകയും ചെയ്യും.
MOST READ: സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ബ്ലൂലിങ്ക് കണക്റ്റുചെയ്ത എല്ലാ കാർ സവിശേഷതകളും തീർച്ചയായും ലഭ്യമാകുമെങ്കിലും പുതുതലമുറ ഹ്യുണ്ടായി ട്യൂസോണിന്റെ ഇന്ത്യൻ മോഡലിൽ ‘വെർച്വൽ വാലറ്റ്' ഫീച്ചർ ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം 2.0 ലിറ്റർ ഡീസൽ എഞ്ചിൻ വിപണിയിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.