Just In
- 55 min ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 3 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Sports
IPL 2021: കേദാര്‍ ജാദവിനെ ചെന്നൈ എന്തുകൊണ്ട് ഒഴിവാക്കി? ഗംഭീര്‍ പറയും ഉത്തരം
- News
പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Movies
മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍, അവരുടെ ഇഷ്ടം അവര്‍ തീരുമാനിക്കട്ടെ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആകര്‍ഷകമായ രൂപകല്‍പ്പനയോടെ 2021 ഹ്യുണ്ടായി ട്യൂസോണ്‍ ഹൈബ്രിഡ്; വീഡിയോ
ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ പുതുതലമുറ ഹ്യുണ്ടായി ട്യൂസോണ്‍ പലരേയും അത്ഭുതപ്പെടുത്തി. വിവിധ തലമുറകളിലൂടെ മോഡലുകളുടെ സമൂലമായ രൂപകല്‍പ്പനയ്ക്ക് ഹ്യുണ്ടായി അറിയപ്പെടുന്നുണ്ടെങ്കിലും ട്യൂസോണ്‍ ഒരുപിടി മുന്നിലായിരുന്നുവെന്ന് വേണം പറയാന്‍.

ക്രോസ്ഓവര്‍ 2004 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാണ്. ഏറ്റവും പുതിയ മോഡല്‍ ഈയിടെ ഹ്യുണ്ടായി മോഡലുകള്‍ സ്വീകരിച്ച സെന്‍സസ് സ്പോര്‍ട്ടിനെസ് തീം പിന്തുടരുന്നു. പുതിയ ട്യൂസോണിനെ വിശദമായ ഒരു രൂപം നല്കുന്ന വീഡിയോയാണ് ഇന്ന് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ട്യൂസോണിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ട് തന്നെ സമീപഭാവിയില്‍ ഇത് ഇന്ത്യയില്‍ അരങ്ങേറാന്‍ സാധ്യതയില്ലെന്ന് വേണം പറയാന്‍.
MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ

ആദ്യമായി, ഇത് ഒരു LWB ഫോര്‍മാറ്റിലാണ് വാഗ്ദാനം ചെയ്യുന്നത്, പുതിയ പ്ലാറ്റ്ഫോമിന്റെ സാന്നിധ്യം ഇത് മൊത്തത്തിലുള്ള വലുപ്പത്തില്‍ വളര്‍ച്ച സംഭവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.

എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പാരാമെട്രിക് ജ്വല്ലറി പാറ്റേണ്‍ ഫ്രണ്ട് ഗ്രില്‍ ഇതിന് മുകളിലായി ലഭിക്കും. ഡിആര്‍എല്ലുകള്‍ ഗ്രില്‍ അസംബ്ലിയുടെ ഒരു ഭാഗം പോലെ ദൃശ്യമാകുമ്പോള്‍ ഹെഡ്ലാമ്പുകള്‍ ബമ്പറില്‍ താഴെയായി സ്ഥാപിക്കുന്നു.
MOST READ: ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത അപ്ലിക്കേഷനുമായി ടിവിഎസ്

സ്പോര്‍ട്ടി ക്യാരക്ടര്‍ ലൈനുകള്‍, ഫ്ലേഡ് വീല്‍ ആര്‍ച്ചുകള്‍, 19 ഇഞ്ച് വീലുകള്‍, ക്രോം സ്ട്രിപ്പ്, ഷോര്‍ട്ട് ഓവര്ഹാംഗ്സ്, T-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഒരു ലൈറ്റിംഗ് ബാര്‍ ലിങ്കുചെയ്ത് പൂര്‍ണ്ണ വീതിയുള്ള രൂപം, മറഞ്ഞിരിക്കുന്ന പിന് വൈപ്പര്‍ എന്നിവയാണ് പുറമേയുള്ള ബാക്കി ഹൈലൈറ്റുകള്‍.

നാലാം തലമുറ ഹ്യുണ്ടായി ട്യൂസോണ്‍ ഫിസിക്കല്‍ ബട്ടണുകള്‍ കുറവുള്ള ഇന്റീരിയര്‍ അവതരിപ്പിക്കുന്നു.
MOST READ: 2021 സോളിയോ ബാൻഡിറ്റ് ഹൈബ്രിഡ് പുറത്തിറക്കി സുസുക്കി

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ഡിജിറ്റല്‍ കീ, റിയര്‍ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ എന്നിവയാണ് അകത്തളത്തെ സവിശേഷതകള്‍.

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2021 ട്യൂസോണിനൊപ്പം ഒരു ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നു. 1.6 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ 180 bhp കരുത്തും 265 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.
MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ
190 bhp കരുത്തും 247 Nm torque ഉം ഉള്ള 2.5 ലിറ്റര്‍ പെട്രോള്‍, 186 bhp കരുത്തും 417 Nm torque ഉം ഉള്ള 2.0 ലിറ്റര്‍ ഡീസലും ഇലക്ട്രിക് മോട്ടോറുള്ള 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും വാഹനത്തിന് ലഭിക്കുന്നു.

1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ 230 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് DCT, എട്ട് സ്പീഡ് AT, ഓള്-വീല്‍ ഡ്രൈവ് കോണ്ഫിഗറേഷന് എന്നിവയും ലഭ്യമാണ്.

സുരക്ഷയെ സംബന്ധിച്ചിടത്തോളം കൂട്ടിയിടി ഒഴിവാക്കല്‍, ഡ്രൈവര്‍ ശ്രദ്ധാ മുന്നറിയിപ്പ്, ഒന്നിലധികം എയര്‍ബാഗുകള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ബ്ലൈന്‍ഡ് സ്പോട്ട് കൂട്ടിയിടി ഒഴിവാക്കല്‍ അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയവ ശ്രദ്ധേയമായ സാങ്കേതിക വിദ്യകളും വാഹനത്തിന് ലഭിക്കുന്നു.