രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ തുടക്കക്കാരൻ ആണെങ്കിലും അന്താരാഷ്ട്ര വിപണികളിൽ കിയ കാർണിവൽ എത്താൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. അതിനാൽ തന്നെ ഒരു ഉടച്ചുവാർക്കൽ ആഢംബര എംപിവിക്ക് അത്യാവശ്യമാണ്. അതിന്റെ പണി പുരയിലാണ് കൊറിയൻ നിർമാതാക്കൾ.

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ പുതുതലമുറ കിയ കാർണിവലിനെ പരിഷ്ക്കരിച്ച് എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രാൻഡ് ഒരു ടീസർ ചിത്രം പുറത്തിറക്കി. എന്നാൽ ഇപ്പോൾ പുതിയ 2021 കിയ കാർണിവലിന്റെ ആദ്യ ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് എം‌പിവിയുടെ ബാഹ്യ രൂപകൽപ്പനയെ കുറിച്ചുള്ള പൂർണമായ സൂചന നൽകുന്നു.

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ റോഡ് സാന്നിധ്യം കാർണിവലിന് വേണമെന്ന് കിയ ആഗ്രഹിക്കുന്നു. അത് ചിത്രങ്ങളിലേക്ക് ഒന്ന് നോക്കിയാൽ തന്നെ വ്യക്തമാകും. രൂപകൽപ്പനയും സ്റ്റൈലിംഗും കിയയുടെ എസ്‌യുവികളുടെ ശ്രേണിയിൽ നിന്ന് സ്വാധീനം ചെലുത്തുന്നു.

MOST READ: ഐഫോൺ സ്മാർട്ട് കീ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

നിലവിലെ തലമുറ എം‌പിവിയുടെ വൃത്താകൃതിയിലുള്ളതും മൃദുവായതുമായ ലൈനുകൾക്കും പകരം അവയുടെ സ്ഥാനത്ത് കൂടുതൽ കോണീയ വരകളും ചതുരാകൃതിയിലുള്ള നിലപാടുകളും 2021 കാർണിവൽ മുമ്പോട്ടുകൊണ്ടുപോകുന്നു. എങ്കിലും കിയയുടെ സിഗ്‌നേച്ചർ ടൈഗർ നോസ് ഗ്രില്ലിന്റെ സാന്നിധ്യമാണ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്.

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

അതിൽ ക്രോം കൊണ്ട് അലങ്കരിച്ച ഡയമണ്ട് പാറ്റേൺ ഉണ്ട്. അതിന്റെ കോണുകളിൽ ഉയർന്ന ബീം ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും, ഇടുങ്ങിയ ഹൗസിംഗുകളിൽ കുറഞ്ഞ ബീം ക്ലസ്റ്ററുകളും ഗ്രില്ലിനോട് ചേർന്ന് കിടക്കുന്നു. ടേൺ ഇൻഡിക്കേറ്ററുകളുടെ ചുറ്റുമായി എൽഇഡി ഡിആർഎല്ലുകളും സ്ഥാനംപിടിച്ചിരിക്കുന്നു. കൂടാതെ ഒരു ഫോക്സ് സ്‌കിഡ് പ്ലേറ്റ് കാർണിവലിന്റെ എസ്‌യുവി പ്രചോദിത ലുക്ക് പൂർത്തിയാക്കുന്നു.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ചിത്രങ്ങളിലെ ലിമോസിൻ വേരിയന്റിൽ 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങളിൽ എം‌പി‌വിയുടെ നീളം വ്യക്തമാക്കുന്ന ഒരു പ്രമുഖ ക്യാരക്ടർ ലൈനും ഉൾപ്പെടുന്നു. ഇത് ഹെഡ്, ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്നു.

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ പുറകിലേക്ക് നോക്കിയാൽ പുതിയ കാർണിവൽ സ്‌പോർട്‌സ് എൽഇഡി ടെയിൽ ലൈറ്റുകൾ ഒരു വലിയ എൽഇഡി ലൈറ്റ് ബാർ, സി-പില്ലറിലെ ക്രോം ഫിനിന്റെ അടിയിൽ ലയിപ്പിക്കുന്ന ഒരു ക്രോം സ്ട്രിപ്പ്, ഒരു ഫോക്സ് സ്‌കിഡ് പ്ലേറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

നാലാം തലമുറ കാർണിവലിന്റെ സവിശേഷതകൾ കിയ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ എംപിവിക്ക് നിലവിലെ മോഡലിനേക്കാൾ ദൈർഘ്യമേറിയ വീൽബേസ് ഉണ്ടെന്നും ഉള്ളിലും കൂടുതൽ ഇടം ഉണ്ടായിരിക്കുമെന്നും അവതാശപ്പെടുന്നുണ്ട്.

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ആഢംബര എംപിവിയുടെ ഇന്റീരിയറിൽ പുതിയ ഡാഷ്‌ബോർഡ് ഇടംപിടിക്കുമെന്ന് മുൻ സ്പൈ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. അതിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങിയിരിക്കുന്നു. ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ കാർണിവൽ അതിന്റെ ഇരട്ട-സൺറൂഫ് സജ്ജീകരണവും നിലനിർത്തും. മുമ്പത്തെപ്പോലെ ഒന്നിലധികം ഇരിപ്പിട കോൺഫിഗറേഷനുകളിൽ ഇത് വാഗ്ദാനം ചെയ്യപ്പെടും.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

വരും ആഴ്ചകളിൽ പുതിയ കാർണിവലിനുള്ള എഞ്ചിൻ ഓപ്ഷനുകൾ കിയ വെളിപ്പെടുത്തും. തെരഞ്ഞെടുത്ത വിപണികൾക്കായി 2.2 ലിറ്റർ ഡീസൽ കമ്പനി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ എഞ്ചിൻ ഇഷ്ടപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ കാർണിവലിന് അതേ 2.5 ലിറ്റർ ടർബോ-പെട്രോൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
2021 Kia Carnival Images Revealed. Read in Malayalam
Story first published: Wednesday, June 24, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X