ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ XUV500 എസ്‌യുവിയുടെ പുതുതലമുറ മോഡലിന്റെ അണിയറയിലാണ് കമ്പനി. അടുത്ത വർഷത്തോടെ വിപണിയിൽ എത്താൻ തയാറായിരിക്കുന്ന വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് ബ്രാൻഡിപ്പോൾ.

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

2021 മഹീന്ദ്ര XUV500 പരീക്ഷണയോട്ടം നടത്തുന്ന ഒന്നിലധികം സ്പൈ ചിത്രങ്ങൾ രസകരമായ ബാഹ്യവും ഇന്റീരിയർ വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നു. എസ്‌യുവിയുടെ പുതുതലമുറ മോഡൽ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

അതോടൊപ്പം പുതിയ എഞ്ചിൻ ഓപ്ഷനുകളും മോഡലിൽ കമ്പനി പരിചയപ്പെടുത്തും. ഏറ്റവും പുതിയ മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് 2021 മഹീന്ദ്ര XUV500 ന് ലെവൽ 1 ഓട്ടോണമസ് ടെക്നോളജി അതായത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭിച്ചേക്കാം.

MOST READ: എംപിവി ശ്രേണിയിലെ ആധിപത്യം നിലനിർത്തി എർട്ടിഗ; സെപ്റ്റംബറിലെ വിൽപ്പനയിലും കുതിപ്പ്

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

ഇത് സംഭവിക്കുകയാണെങ്കിൽ സെഗ്മെന്റിൽ ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാറായി മഹീന്ദ്ര XUV500 മാറും. കൂടാതെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാവുന്ന വാഹനവും ഇതുതന്നെയായിരിക്കും.

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

ശരിക്കും 2019 ൽ മാണ്ടോ കോർപ്പറേഷനുമായി ഒരു കരാറിൽ മഹീന്ദ്ര ഒപ്പിട്ടിരുന്നു. ഈ പങ്കാളിത്തത്തിൽ ദക്ഷിണ കൊറിയൻ കമ്പനി മഹിന്ദ്രയ്ക്ക് ADAS, റഡാർ, DCU (ഡൊമെയ്ൻ കൺട്രോൾ യൂണിറ്റ്) എന്നിവയ്ക്ക് ക്യാമറ നൽകും. ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് ഓട്ടോണമസ് പിന്തുണയുള്ള മഹീന്ദ്ര മറാസോയെ പ്രദർശിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

MOST READ: പരിഷ്ക്കരിച്ച XF മോഡൽ അവതരിപ്പിച്ച് ജാഗ്വർ

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

ഇതേ സാങ്കേതികവിദ്യ പുതുതലമുറ മഹീന്ദ്ര XUV500 ലും വാഗ്ദാനം ചെയ്തേക്കാം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്സ്പോട്ട് ഡിറ്റക്ഷൻ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകൾ നൂതന ഡ്രൈവർ സഹായ സംവിധാനം ഇതിൽ ഉൾപ്പെട്ടേക്കാം.

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

സുരക്ഷാ സംവിധാനങ്ങൾക്കായി എസ്‌യുവിക്ക് ഒന്നിലധികം എയർബാഗുകളും എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഇബിഡിയും (ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷൻ) സ്റ്റാൻഡേർഡ് സവിശേഷതകളായി ലഭിച്ചേക്കാം.

MOST READ: ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

മുകളിൽ സൂചിപ്പിച്ചതുപോലെ 2021 മഹീന്ദ്ര XUV500 പുതിയ 2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവയായിരിക്കും വാഹനത്തിൽ വാഗ്ദാനം ചെയ്യുക.

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

പെട്രോൾ യൂണിറ്റ് 187 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം ഡീസൽ എഞ്ചിൻ 180 bhp പവറായിരിക്കും വികസിപ്പിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും 2021 ആവർത്തനത്തിൽ ഓഫർ ചെയ്യും.

MOST READ: ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ മഹീന്ദ്ര ഫൺസ്റ്റർ കൺസെപ്റ്റിൽ നിന്നുള്ള പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമായായിരിക്കും XUV500 ഒരുങ്ങുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 Could Introduce The Level 1 Autonomous Technology. Read in Malayalam
Story first published: Thursday, October 8, 2020, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X