Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസം
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി 2021 മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുതുതലമുറ XUV500 -യില്‍ വലിയ മാറ്റങ്ങളാകും മഹീന്ദ്ര കൊണ്ടുവരുക. നിരവധി തവണ വാഹനത്തിന്റെ ഓരോ ഫീച്ചറുകളും സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു.

ഏറെ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ ഈ വാഹനത്തിന്റെ അരങ്ങേറ്റത്തിനായി വിപണി കാത്തിരിക്കുന്നതും. ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അരങ്ങേറ്റം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു.

ഇപ്പോഴിതാ ടീം ബിഎച്ച്പി വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതിനൊപ്പം കുറച്ച് പുതിയ ഫീച്ചറുകളും വെളിപ്പെടുത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ടിഎഫ്ടി കളര്‍ ഡിസ്പ്ലേയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭ്യമായേക്കും.
MOST READ: ഗ്രീൻ എസ്യുവി ഓഫ് ദി ഇയർ ബഹുമതി കരസ്ഥമാക്കി ജീപ്പ് റാങ്ലർ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ ലഭ്യമായ സെമി ഡിജിറ്റല്‍ യൂണിറ്റിനെ ഇത് മാറ്റിസ്ഥാപിക്കും. സ്പൈ ഇമേജുകള്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നില്ലെങ്കിലും, പൂര്‍ണമായും ഡിജിറ്റല്‍ ഡിസ്പ്ലേയാണെന്ന് വ്യക്തമാണ്. സ്ക്രീനിന്റെ ഇരുവശത്തും സ്പീഡോമീറ്ററും ടാക്കോമീറ്ററും പ്രദര്‍ശിപ്പിക്കുന്നതായി ചിത്രത്തില്‍ കാണാം.

നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വാഹനത്തിന്റെ പുതിയ ഡാഷ്ബോര്‍ഡ് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഡാഷ്ബോര്‍ഡില്‍ ഇതുവരെ കാണാത്ത സിംഗിള്‍-പീസ് വൈഡ് ഡിസ്പ്ലേ ഉണ്ട്, ഇത് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയായി പ്രവര്‍ത്തിക്കുന്നു.
MOST READ: സിറ്റി e:HEV സ്പോര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം, ടച്ച്സ്ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ കോണ്‍ഫിഗര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ഭാഗം ആധുനിക കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യും.

വയര്‍ലെസ് ചാര്‍ജിംഗും മറ്റ് പല സവിശേഷതകളും വാഹനത്തില്‍ ഉയര്‍ന്ന പതിപ്പുകളില്‍ പ്രതീക്ഷിക്കാം. വാഹനത്തിന് പുതിയ രൂപം നല്കുന്ന ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ഹെഡ്ലാമ്പ് സജ്ജീകരണമാകും ലഭിക്കുക. ഏഴ് സ്ലാറ്റ് ഗ്രില്‍ മുമ്പത്തേതിനേക്കാള്‍ വലുതും ശക്തവുമായിരിക്കും.
MOST READ: ഫോക്സ്വാഗണ് ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്കി ഡല്‍ഹി IIT

ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്തേക്കും. വലിപ്പത്തിന്റെ കാര്യത്തിലും നിലവിലെ പതിപ്പിനെക്കാള്‍ കേമനായിരിക്കും പുതുതലമുറ XUV500. പിന്നിലേക്ക് വന്നാല്‍ L- ആകൃതിയിലുള്ള ഡിസൈന്‍ ലഭിക്കുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന് ആന്റിന എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് അവതരിപ്പിക്കുന്നത് തുടരും. ഈ എഞ്ചിന് 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് മോഡലുകളാകും പുതുതലമുറ XUV500 -യുടെ മുഖ്യഎതിരാളികള്‍.