പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

രണ്ടാംതലമുറ XUV500 എസ്‌യുവിയുടെ അണിയറ പ്രവർത്തനത്തിലാണ് മഹീന്ദ്ര. സജീവമായി നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മോഡൽ അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

ഇപ്പോൾ 2021 XUV500-ന്റെ പുതിയ ചിത്രങ്ങളും ഡ്രൈവ്‌സ്പാർക്കിന് ലഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന എസ്‌യുവിയിൽ പ്രതീക്ഷിക്കാവുന്ന നിരവധി ഡിസൈൻ മാറ്റങ്ങളും സവിശേഷതകളും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം.

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ വ്യക്തമായ ഗ്രില്ലും മഹീന്ദ്ര ലോഗോയുമുള്ള മിനുക്കിയ മുൻവശമായിരിക്കും എസ്‌യുവിയുടെ പ്രധാന ആകർഷണം. കൂടാതെ വാഹനത്തിന് പുതിയ രൂപം നൽകുന്ന ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള ഒരു പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും മഹീന്ദ്ര പരിചയപ്പെടുത്തിയേക്കും.

MOST READ: ഇന്ത്യയില്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

പിൻവശത്തേക്ക് നോക്കുമ്പോൾ എസ്‌യുവി കൂടുതൽ വിശാലമാണെന്ന് തോന്നുന്നു. കൂടാതെ പുതിയ ടെയിൽ ലാമ്പ് രൂപകൽപ്പനയും പൂർണമായും മാറ്റിയ പിൻ ബമ്പറുകളും XUV500 അവതരിപ്പിക്കും. പുതുതായി രൂപകൽപ്പന ചെയ്ത ഡയമണ്ട് കട്ട് അലോയ് വീലുകളും ഡ്യുവൽ ടോൺ ലുക്കാണ് സമ്മാനിച്ചിരിക്കുന്നത്.

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

2021 XUV500 എസ്‌യുവിയുടെ പുറംമോടി ചീറ്റയുടെ രൂപഘടന നിലനിർത്തും. ഇത് വാഹനത്തിന് ആക്രമണാത്മക നിലപാടാണ് നൽകുന്നത്. എന്നിരുന്നാലും എസ്‌യുവിയുടെ ബോണറ്റിന് ചെറിയ ഡിസൈൻ റിവിഷന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുൻവശത്തെ പുതുമ വർധിപ്പിക്കുന്നതിന് കൂടുതൽ ബോൾഡ് ഡിസൈനും നൽകിയേക്കാം.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

പുതുതലമുറ എസ്‌യുവിയുടെ എക്സ്റ്റീരിയറുകൾ പോലെ XUV500 ഇന്റീരിയറും പൂർണമായ ഡിസൈൻ പുനരവലോകനത്തിന് വിധേയമാകും. സെന്റർ കൺസോളിന്റെ ബട്ടൺ നിറച്ച വെർട്ടിക്കൽ ലേഔട്ട് ലളിതമായ രൂപകൽപ്പന ഉപയോഗിച്ച് പരിഷ്കരിക്കാനാണ് സാധ്യത.

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

വരാനിരിക്കുന്ന എസ്‌യുവിയുടെ മറ്റ് പരിഷ്ക്കരണങ്ങളിൽ ഒരു പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും അപ്‌ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു പുതിയ ക്ലൈമറ്റ് കൺട്രോൾ ലേഔട്ട്, പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റൈൽ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലുകൾ എന്നിവ ഉൾപ്പെടും.

MOST READ: 18 ഇഞ്ച് സബ് വൂഫറിനൊപ്പം വിപുലമായി പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റ

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്‌ക്കൊപ്പം ബ്രാൻഡിന്റെ ഏറ്റവും പുതിയ കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും ഇതിലുണ്ടാകും. നിലവിലെ ഇലക്ട്രിക് സൺറൂഫിന് പകരമായി പുതുക്കിയ ക്യാബിനിലേക്ക് പനോരമിക് സൺറൂഫിനും ഇടംലഭിച്ചേക്കും.

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

എന്നാൽ പുതുതലമുറ ആവർത്തനത്തിലേക്ക് കടക്കുമെങ്കിലും നിലവിലുള്ള അതേ 2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ XUV500 മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

പുതുമയോടെ XUV500 എസ്‌യുവിയുടെ 2021 മോഡൽ; സ്പൈ ചിത്രങ്ങൾ കാണാം

എന്നാൽ ഒരു പെട്രോൾ എഞ്ചിൻ കൂടി മഹീന്ദ്ര പരിചയപ്പെടുത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്നത്. പുതിയ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും ശ്രേണിയിൽ ഇടംപിടിക്കുക. 2.0 ലിറ്റർ ടി-ജിഡി എംസ്റ്റാലിയൻ യൂണിറ്റായിരിക്കാം ഇത് വരാനിരിക്കുന്ന 2020 താറിന് കരുത്ത് പകരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 Spotted Testing. Read in Malayalam
Story first published: Friday, October 16, 2020, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X