മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍

ഈ വര്‍ഷം ആദ്യം പുതുതലമുറ മഹീന്ദ്ര XUV500-യുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നിരു. ലളിതമായ ഒരു ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്റര്‍ കണ്‍സോളും കണ്ട് എല്ലാവരും നിരാശരായി.

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ പുതുതലമുറ XUV500 -യ്ക്കായി കാത്തിരിക്കുന്ന ആളുകളുടെ അത്തരം നിരാശകളൊക്കെ എടുത്തുകളയുന്നതാണ് പുതിയ ചിത്രങ്ങള്‍. റഷ്‌ലൈന്‍ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്റര്‍ കണ്‍സോളും ഒരുപരിധി വരെ വ്യക്തമായി കാണാന്‍ സാധിക്കും.

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുമ്പത്തെ സ്‌പൈ ഷോട്ടുകളില്‍ കണ്ടത് ഒരു എന്‍ട്രി ലെവല്‍ മോഡലായിരുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മെര്‍സിഡീസ് ശൈലിയിലുള്ള ഇന്‍സ്ട്രുമെന്റ് പാനലും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

MOST READ: D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തമിഴ്നാട്ടിലെ കാരവള്ളിക്കടുത്ത് പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുതുതലമുറ XUV500 ക്യാമറ കണ്ണില്‍ കുടുങ്ങുന്നത്. വാഹനം പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡാഷ്ബോര്‍ഡില്‍ ഇതുവരെ കാണാത്ത സിംഗിള്‍-പീസ് വൈഡ് ഡിസ്പ്ലേ ഉണ്ട്, ഇത് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയായി പ്രവര്‍ത്തിക്കുന്നു. മെര്‍സിഡീസ് ആരംഭിച്ച ഈ ലേഔട്ട് സ്‌പെക്ട്രത്തില്‍ ഉടനീളം ഒരു പുതിയ മാനദണ്ഡമായി മാറുകയാണ്.

MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം, ടച്ച്‌സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ കോണ്‍ഫിഗര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ഭാഗം ആധുനിക കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യും. വയര്‍ലെസ് ചാര്‍ജിംഗും മറ്റ് പല സവിശേഷതകളും വാഹനത്തില്‍ ഉയര്‍ന്ന പതിപ്പുകളില്‍ പ്രതീക്ഷിക്കാം.

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുറമേയുള്ള സവിശേഷതകള്‍ നോക്കിയാല്‍, താല്‍ക്കാലികമായി ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകളാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പ്രെഡക്ഷന്‍ പതിപ്പിലേക്ക് എത്തിയാല്‍ എല്‍ഇഡി ഹെഡ്‌ലാമ്പും, ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ലഭിക്കും.

MOST READ: ടര്‍ബോ എഞ്ചിന്‍ കരുത്തില്‍ തിളങ്ങാന്‍ നിസാന്‍ കിക്‌സ്; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കും. വലിപ്പത്തിന്റെ കാര്യത്തിലും നിലവിലെ പതിപ്പിനെക്കാള്‍ കേമനായിരിക്കും പുതുതലമുറ XUV500. പിന്നിലേക്ക് വന്നാല്‍ L- ആകൃതിയിലുള്ള ഡിസൈന്‍ ലഭിക്കുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

MOST READ: ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത് തുടരും. ഈ എഞ്ചിന്‍ 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് മോഡലുകളാകും പുതുതലമുറ XUV500 -യുടെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 Touchscreen And Dashboard Spied. Read in Malayalam.
Story first published: Saturday, October 10, 2020, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X