കൂടുതൽ കരുത്തോടെ ഫീച്ചർ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

ആഭ്യന്തര വിപണിയിലെ യൂട്ടിലിറ്റി വെഹിക്കിൾ സ്‌പെഷ്യലിസ്റ്റുകളായ മഹീന്ദ്ര അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. രണ്ടാംതലമുറ XUV500 അടുത്ത വർഷം ആദ്യത്തോടെ അരങ്ങേറ്റം കുറിക്കും.

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

മഹീന്ദ്രയിൽ നിന്നുള്ള ആദ്യത്തെ മോണോകോക്ക് എസ്‌യുവിയാണ് XUV500. 2011-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷവും ആൾട്യൂറാസ് G4 എത്തുന്ന വരെയും മോണോകോക്ക് പ്ലാറ്റ്ഫോമിലെ ബ്രാൻഡിന്റെ പ്രധാന മോഡലായി ഇത് തുടർന്നു.

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

അടുത്തിടെ പുതിയ ബിഎസ്-VI XUV500 പതിപ്പും വിപണിയിൽ ഇടംപിടിച്ചു. എന്നാൽ ബേസ് മോഡലായിരുന്ന W3 വകഭേദവും ഓട്ടോമാറ്റിക് യൂണിറ്റും കമ്പനി നിർത്തലാക്കി. എന്നിരുന്നാലും രണ്ടാം തലമുറ മോഡലിൽ പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ നാല് സിലിണ്ടർ ടർബോചാർജ്ഡ്, ഡയറക്ട്-ഇഞ്ചെക്റ്റ് പെട്രോൾ എഞ്ചിനാകും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുക.

MOST READ: സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

ഇത് 190 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. കൂടാതെ നിലവിലുള്ള 2.2 ലിറ്റർ എംഹോക്ക് ടർബോ ഡീസൽ യൂണിറ്റ് ഓഫറിൽ തുടരും.

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

എന്നാൽ റിട്യൂൺ ചെയ്ത എഞ്ചിൻ നിലവിലുള്ള മോഡൽ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ കരുത്താകും ഇതിനുണ്ടാവുക. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ 2021 XUV500 വാഗ്ദാനം ചെയ്യും.

MOST READ: ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

പുനർ‌രൂപകൽപ്പന ചെയ്ത എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഗ്രിൽ, ബോണറ്റ്, ഫ്രണ്ട്, റിയർ ബമ്പറുകൾ ഉൾപ്പെടെ 2021 മഹീന്ദ്ര XUV500 നിരവധി ബാഹ്യ മാറ്റങ്ങൾ അവതരിപ്പിക്കും. മാത്രമല്ല ബോഡി പാനലുകളും പുതിയതായിരിക്കാം. പിന്നിൽ ഗണ്യമായ പുനരവലോകനങ്ങളും വാഹനം അലങ്കരിക്കും.

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

ചീറ്റ ക്ലോ ഡോർ ഹാൻഡിലുകൾ ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. XUV300 പോലുള്ള മോഡലുകളുടെ ഏറ്റവും പുതിയ ക്രോപ്പ് വിഷ്വൽ മാറ്റങ്ങൾക്ക് പുറമേ പ്ലാറ്റ്ഫോം അപ്‌ഗ്രേഡുചെയ്തേക്കുമെന്നാണ് സൂചന.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

2021 മഹീന്ദ്ര XUV500 കൂടുതൽ ആധുനിക ഇന്റീരിയറും കണക്റ്റഡ് സവിശേഷതകളുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്നു. മൂന്ന് വരി പ്രീമിയം എസ്‌യുവിയിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകൾ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ കരുത്തോടെ സവിശേഷതകളാൽ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ നൂതന സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവയുമായി എത്തുന്ന മഹീന്ദ്ര XUV50 ആഭ്യന്തര വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ്, ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 To Offer BS6 2.2 Litre Diesel and 2.0-Litre Petrol Engines. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X